ഇംഗ്ലീഷ് മീഡിയത്തില്‍ ഒമ്പതാം ക്ളാസില്‍ കുട്ടികളെ തോല്പ്പിക്കുന്നതുപോലാണോ മുഖ്യാ .. നമ്മള് വാളയാറിലും തലപ്പാടിയിലും ഒക്കെ മലയാളികളെ തടഞ്ഞുനിർത്തി കൊറോണയെ തോല്‍പ്പിച്ചത് ? ദുബായിൽ നിന്നും ഓർമ്മയുള്ള നമ്മുടെ സംഘടനയുടെ വിമാനം വരുന്നുണ്ട് എന്ന് ആദ്യം കേട്ടു. പിന്നെ കേട്ടു ആ വിമാനം നാട്ടിൽ എത്തിയിട്ടില്ലെന്ന്, എന്ത് പറ്റി വിമാനത്തിന് ? ഒരു ശരാശരി മലയാളിക്ക് സര്‍ക്കാരിനോട് ചോദിക്കാനുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളും !!
മാസാമാസമുള്ള ഗുരുവായൂർ യാത്രകളിലൂടെ കേരളത്തിലെ ബിജെപിയുടെ വളർച്ചയെ ഇല്ലാതാക്കിയ തന്ത്രഞ്ജത ! കൊക്കക്കോളക്ക് പെപ്സി പോലെ ബെന്സിന് ബിഎം ഡബ്ള്യു പോലെ ഐ ഗ്രൂപ്പിന് എന്നും ആന്റണി ഗ്രൂപ്പിനെ മുതൽക്കൂട്ടാക്കിയ രാഷ്ട്രീയ കുശാഗ്രത ! കരിങ്കാലി എന്ന് വിളിച്ചവരും കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്ന മാസ്മരികത - വീണ്ടും തെരെഞ്ഞെടുപ്പടുക്കുമ്പോള്‍ കെ കരുണാകരനെ ഓര്‍മ്മിക്കുക ഇങ്ങനെ ..
മോഡിയുടേത് മന് കി ബാത്ത് അല്ല ചോര്‍ കി ബാത്ത്. അപ്പം കട്ടവനായാലും കപ്പല്‍ കട്ടവനായാലും കള്ളനെന്നും കള്ളന് തന്നെ. നിങ്ങളില്‍ പതിവുള്ള മുഖങ്ങളെ ഇപ്പോള്‍ കാണുന്നില്ല - മോഡിയെ കടന്നാക്രമിച്ചും മോഡി ഭക്തരായ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. എത്ര കുംഭമേളകളില്‍ സ്നാനം ചെയ്താലും പ്രധാനമന്ത്രി ചെയ്ത തെറ്റിനെ രാജ്യദ്രോഹം എന്നല്ലാതെ രാജ്യസ്നേഹം എന്ന് പറയാനാകില്ല - മോഡിയെ പെരുംകള്ളനെന്നു വിളിച്ച് പതിവ് ശൈലി വിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ കത്തിക്കയറിയതിങ്ങനെ
അഭിമാനികളായ ഭാരതസ്ത്രീകളുടെ രൂപത്തില്‍ ആദ്യം മോഡിജിയെ തോല്‍പ്പിച്ചത് ഭാര്യ യശോദാബെൻ, പിന്നെ കവിതാ കര്‍ക്കര, ഒപ്പം നിന്ന് തോല്‍പ്പിച്ചവരില്‍ സ്മൃതി ഇറാനിയും ആനന്ദിബെന്‍ പട്ടേലും നിര്‍മ്മല സീതാരാമനും വരെ. ഇപ്പോള്‍ നേര്‍ക്കുനേര്‍ നിന്ന് അങ്കം കുറിക്കാന്‍ മമതയും പിന്നെ പ്രിയങ്കയും !! പെണ്ണൊരുമ്പെട്ടാൽ മോഡിയും വീഴുമോ ?