ദാസനും വിജയനും
താലിബാന്റെ നീക്കങ്ങള്‍ ഇത്തവണ വളരെ സൂക്ഷിച്ചാണെന്ന് വിലയിരുത്തണം. ഒരുതരം ജനകീയതയിലേയ്ക്ക് നീങ്ങാനുള്ള താലിബാന് കള്ളനീക്കത്തിന് പിന്നില്‍ ചൈനയുടെ കുബുദ്ധിയുണ്ടാകാം. നമ്മുടെ അയല്‍ക്കൂട്ട രാജ്യങ്ങളെ ചൈന ചൊൽപ്പടിയിൽ നിര്‍ത്തുമ്പോൾ നാം ഇപ്പോഴും ഭജനകളില്‍ മുഴുകുകയാണോ - ദാസനും വിജയനും കണ്ട യാഥാര്‍ഥ്യങ്ങള്‍ !
ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുതല്‍ ജയരാജന്മാരും ബേബിയും ഐസക്കും കുമ്മനവും പദ്മനാഭനും വരെയുള്ളവരുടെ രാഷ്ട്രീയ ജ്വാല കെട്ടടങ്ങുന്നതറിയുന്നു ! ഇനി പിണറായിയും കൊടിയേരിയും ! കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ - ലോക് സഭാ - നിയമസഭാ കൊട്ടികലാശവും കഴിഞ്ഞു. ജോസ് കെ മാണിക്ക് വേണേല്‍ മുരളീധരന് പഠിക്കാന്‍ സമയമുണ്ട്. മീന്‍ അച്ചാര്‍ വഴി വളര്‍ന്നവരും പിന്നെ സിനിമാക്കാരും വീഴുന്നു. കേരള രാഷ്ട്രീയത്തില്‍ ശരിക്കും തലമുറമാറ്റ പ്രക്രിയ തുടങ്ങിയിരിക്കുന്നു - ദാസനും വിജയനും എഴുതുന്നു
മമ്മൂട്ടി ഒരു നെല്ലിക്കയാണ്... ആദ്യം കയ്ക്കും പിന്നെ മധുരിക്കും ! മമ്മൂട്ടി എന്ന വ്യക്തിയില്‍ കണ്ടു പഠിക്കേണ്ട ധാരാളം ഗുണഗണങ്ങളുണ്ട്. കുടുംബത്തിന് നല്കുന്ന പ്രാധാന്യം മാത്രമല്ല, അഹങ്കാരമില്ലാതെ പെരുമാറാന്‍ മക്കളെ പഠിപ്പിക്കുന്നത് മുതലുള്ള കാര്യങ്ങളതിലുണ്ട്. പക്ഷേ കച്ചവടം മമ്മൂട്ടിക്ക് പറ്റിയ പണിയല്ല. എന്തൊക്കെ തുടങ്ങിയോ അതിലൊക്കെ കൈ പൊള്ളി. പിന്നെ അല്ലറ ചില്ലറ പരദൂഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടു അതിന്റെ ചില കുഴപ്പങ്ങളില്‍ ചെന്നു ചാടിയിട്ടുമുണ്ട്. സിനിമയില്‍ 50 വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍ മമ്മുട്ടി ഇങ്ങനെയൊക്കെയാണ്... ദാസനും വിജയനും എഴുതുന്നു
നെടുമ്പാശ്ശേരിയില്‍ നെഞ്ചിലോട്ട് വിമാനം കയറ്റിക്കൊള്ളാന്‍ പറഞ്ഞു സമരം നടത്തിയിട്ട് ഒടുവില്‍ നാണമില്ലാതെ എയര്‍പോര്‍ട്ട് ചെയര്‍മാന്റെ കസേരയില്‍ കയറിയിരുന്ന മന്ത്രിയുണ്ട് ! ആരാന്റെ മെഗാ പദ്ധതികളൊക്കെ തടസ്സപ്പെടുത്തി ഒടുവില്‍ ഭരണം കിട്ടുമ്പോള്‍ ഉദ്ഘാടനം നടത്തി രസിച്ചവര്‍ക്ക് പണികൊടുത്തത് കുതിരാന്‍ തന്നെ ! യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച കുതിരാനില്‍ ടാറിങ് നടത്തിയിട്ട് ഓണത്തിന് ഉദ്ഘാടന മാമാങ്കം നടത്താനിരുന്ന അമ്മായിച്ഛനും മരുമോനും ഗഡ്ഗരി കൊടുത്തത് വല്ലാത്ത പണി തന്നെ ! ദാസനും വിജയനും എഴുതുന്നു
സോഷ്യല്‍ മീഡിയ യുഗം മനുഷ്യന് മാത്രമല്ല പ്രകൃതിക്കും ഭീഷണിയാകുമ്പോള്‍ ! കൊച്ചുമക്കള്ക്കിപ്പോള് അമ്മൂമ്മമാരും അപ്പൂപ്പന്മാരും വേണ്ട മൊബൈല്‍ ഫോണ്‍ മതി ! കടന്നുകയറ്റം കാടുകളിലേയ്ക്കും കാട്ടാറുകളിലേയ്ക്കും ? ഇതിനൊക്കെ ഇടയിലും ഇന്നത്തെ ചെറുപ്പക്കാര്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട് - പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന് ! സോഷ്യല്‍ മീഡിയ കാടുകയറുമ്പോള്‍ - ദാസനും വിജയനും എഴുതുന്നു...