Column
ലൊക്കേഷനിലും പ്രമോഷൻ പരിപാടിക്കിടെയും അഭിമുഖങ്ങൾക്കിടെയും പേക്കൂത്ത് പതിവാക്കിയ നടന് ദുബായിലെത്തിയപ്പോൾ വിമാനത്തിൽ കയറി 'ഊഞ്ഞാലാടണം' ? മറ്റൊരുവന് ഇളക്കം അവതാരകരോടാണ്. ഇതെന്ത് ചോദ്യമാടോ .. മൈ ... #, ഇതൊക്കെയാണോടാ ചോദ്യം #....മോനെ എന്നൊക്കെയാണ് 18 ഓസ്കാർ ഒന്നിച്ചു വാങ്ങിവന്ന മഹാപ്രതിഭയെപ്പോലെ പ്രതികരണം ! എക്സ്പയറി ഡേറ്റ് കഴിഞ്ഞ 'സാധന' മെങ്കിലും ഉപയോഗിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ലത്രേ ! സത്യത്തിൽ എന്താണ് മലയാള സിനിമയിൽ സംഭവിക്കുന്നത് ? സർക്കാർ അറിയുന്നുണ്ടോ ഇതുവല്ലതും ? വേഷങ്ങൾ ... ജന്മങ്ങൾ ...
ലോകമെമ്പാടും 250 കോടിയിലധികം ജനങ്ങളാണ് മതമില്ലാതെ ജീവിക്കുന്നത്. ബ്രിട്ടനിൽ 73 % വും അമേരിക്കയിൽ 42 % വും ആസ്ത്രേലിയയിൽ 40 % വും മതം ഉപേക്ഷിച്ചവരാണ്. പാവപ്പെട്ട വിശ്വാസികളുടെ ബലഹീനത മുതലെടുക്കുന്ന പുരോഹിതവർഗ്ഗത്തിന്റെ ലക്ഷ്യം പണവും സുഖലോലുപതയും ആഡംബര ജീവിതവും മാത്രമാണ് - കാഴ്ചപ്പാട്
ഡൽഹി സർക്കാർ ശമ്പളവും പെൻഷനും നല്കാൻ എങ്ങു നിന്നും പണം കടമെടുക്കുന്നില്ല. കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ 80% വൈദ്യുത ഉപഭോക്താക്കൾക്കും സീറോ ബില്ലാണ് ലഭിക്കുന്നത്. ഡൽഹിയിൽ 4 പേരുള്ള ഒരു കുടുംബത്തിന് മതിയായ അളവിൽ വെള്ളം സൗജന്യമായി ലഭിക്കുന്നു. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമാണ് യാത്ര. ഇതൊക്കെയല്ലേ സർക്കാർ ചെയ്യേണ്ടത് ? കാത്തിരിക്കുക ആം ആദ്മി ഉത്തരേന്ത്യയിൽ ഒരു നിർണ്ണായക ശക്തിയായി മാറാൻ പോകുന്നു - കാഴ്ചപ്പാട്
നിലവിട്ട് ഒരു കാര്യത്തിനും ഇടപെടാതെ ആന്റണി പക്ഷത്ത് എപ്പോഴും ഉറച്ചു നിന്നിട്ടുള്ള എം.കെ രാഘവന് ശശി തരൂരിനൊപ്പം കൂടി എന്നത് പ്രധാനം തന്നെ; എല്ലായിടത്തും അദ്ദേഹം തരൂരിനൊപ്പം നടന്നു; തരൂരിന്റെ മലബാര്‍ പര്യടനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കൊടുങ്കാറ്റുയര്‍ന്നപ്പോഴും രാഘവന് കുലുങ്ങിയില്ല! അദ്ദേഹത്തിന്റെ പിന്നില്‍ കോണ്‍ഗ്രസിലെ ശക്തികേന്ദ്രങ്ങളില്ലേ ? അത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയോ ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണ്-അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോര്‍ജ്
ഇന്ത്യ പല ഭാഷകളിൽ എഴുതുന്നു. അതിലേറെ ശബ്ദങ്ങളിൽ സംസാരിക്കുന്നു. എന്നിട്ടും ഈ ഉപഭൂഖണ്ഡത്തിൽ ആശയവിനിമയം ഒരിക്കലും തകർന്നിട്ടില്ല; “ഒരാളോട് അയാൾക്കു മനസിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അതവന്റെ തലയിലേക്കു പോകുന്നു. എന്നാൽ അവന്റെ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ അതവന്റെ ഹൃദയത്തിലേക്കാണു പോകുന്നത്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു