Current Politics
കേരളത്തെ അപകടത്തിലാക്കിയത് പിണറായി വിജയന്റെ 10 വർഷത്തെ ഭരണം : ബിജെപി സംസ്ഥാന സമിതി
'വയനാട്ടിൽ ശരവേഗം വാരിക്കുഴിയിൽ പാർട്ടി'. വയനാട്ടിലെ ഡി.സി.സി അദ്ധ്യക്ഷമാറ്റത്തിന് ശരവേഗം. കോൺഗ്രസ് പുന:സംഘടന പെരുവഴിയിലാക്കുന്നത് മന:പൂർവ്വമെന്ന് പാർട്ടിയിൽ വാദമുയരുന്നു. കെ.പി.സി.സി അദ്ധ്യക്ഷന്റെ ഉരുണ്ടുകളി ആരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയെന്നും ചോദ്യമുയരുന്നു. കോൺഗ്രസിൽ സംഘടനാ കാര്യങ്ങൾ തീരുമാനിക്കുന്നത് ഉപജാപക സംഘമെന്നും വാദം
കെ. പ്രകാശ് ബാബുവിന്റെ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് പ്രവേശനം സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി. പ്രകാശ് ബാബുവിന് വഴിയൊരുക്കിയത് ബിനോയ് വിശ്വം സ്ഥാനമൊഴിഞ്ഞുകൊണ്ട്. നിർണായക തീരുമാനത്തിന് പിന്നിൽ പഴയ കാനം പക്ഷത്തിൻറെയും ദേശീയ കൗൺസിൽ അംഗങ്ങളുടെയും സമ്മർദ്ദം. ഡി.രാജ പ്രായപരിധി മറികടന്ന് തുടർന്നതിൽ കേരള ഘടകത്തിന് കടുത്ത എതിർപ്പ്
'സ്വരം കടുത്തു പാട്ട് നിർത്തി'. എൻ.ഡി അപ്പച്ചന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. പ്രിയങ്ക സ്വരം കടുപ്പിച്ചതോടെ കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചു വാങ്ങി. തനിക്ക് തോന്നുന്നെങ്കിൽ രാജിയെന്ന അപ്പച്ചന്റെ പരാമർശവും വിനയായി. സ്വന്തം മണ്ഡലത്തിൽ വരുമ്പോഴെല്ലാം പ്രിയങ്കയെ കുഴക്കിയ വിവാദത്തിൽ നിന്നും തടിയൂരി പാർട്ടി
'അമ്മൂമ്മ'മാരിൽ നിന്നുപോലും ആരോപണം ഉയർന്നിട്ടും രാഹുലിന് പിന്തുണയുമായി 'എ' ഗ്രൂപ്പ്. പ്രതിപക്ഷനേതാവിനെതിരെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നേതാക്കുടെ എകോപനം. പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്ത രാഹുലിനോട് ആശയവിനിമയം നടത്തി ഡി.സി.സി അദ്ധ്യക്ഷൻ. വിഷ്ണു - ഷാഫി ടീം കോൺഗ്രസിനെ വരിഞ്ഞുമുറുക്കുമ്പോൾ