Current Politics
'അമ്മൂമ്മ'മാരിൽ നിന്നുപോലും ആരോപണം ഉയർന്നിട്ടും രാഹുലിന് പിന്തുണയുമായി 'എ' ഗ്രൂപ്പ്. പ്രതിപക്ഷനേതാവിനെതിരെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നേതാക്കുടെ എകോപനം. പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്ത രാഹുലിനോട് ആശയവിനിമയം നടത്തി ഡി.സി.സി അദ്ധ്യക്ഷൻ. വിഷ്ണു - ഷാഫി ടീം കോൺഗ്രസിനെ വരിഞ്ഞുമുറുക്കുമ്പോൾ
നിന്റെ ഭീഷണി പ്ലാന്തോട്ടം വീട്ടിൽ മതി ഷോണേ.. ഇങ്ങോട്ട് വേണ്ട. പൂഞ്ഞാർ തെക്കേക്കരയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഷോൺ ജോർജിൻ്റെ ഭീഷണിക്ക് മറുപടി നൽകി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ.എ. നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള ചേന്നാട് കവലയിൽ ഒന്നിറങ്ങി നിൽക്കാൻ തന്റേടമില്ലാത്ത ഷോൺ ആണോ എന്നെ പേടിപ്പിക്കാൻ വരുന്നതെന്നും പരിഹാസം
സുഖമാക്കുമോ സുകുമാരൻ നായർ. ഭരണവിരുദ്ധവികാരം മറികടക്കാൻ പണി തുടങ്ങി സി.പി.എം. ആഗോള അയ്യപ്പ സംഗമത്തിലൂടെ അടുത്ത എൻ.എസ്.എസിന് പിന്തുണയുമായി സി.പി.എം നേതാക്കളും ദേവസ്വം മന്ത്രിയും. എസ്.എൻ.ഡി.പിയുടെ അടുപ്പം ബി.ജെ.പിയിലേക്കുള്ള ഈഴവവോട്ടിന് തടയാകുമെന്ന് പാർട്ടിയുടെ കണക്ക്കൂട്ടൽ. മൂന്നാം പിണറായി സർക്കാരിലേക്കുള്ള അകലം കുറയ്ക്കാൻ കൊണ്ടുപിടിച്ച നീക്കവുമായി സി.പി.എം. ബി.ജെ.പിയുടെ രാഷ്ട്രീയ മാസ്റ്റർ പ്ലാനിനും തകർച്ച. കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടി
കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണം; ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍. അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ ബി.ജെ.പി. 21,000 വാര്‍ഡുകളിലും മൂന്നു കോര്‍പ്പറേഷനുകളിലും വിജയ സാധ്യതയെന്നു വിലയിരുത്തല്‍. വിജയത്തിനായി ഓരോ വാര്‍ഡിലും അഞ്ച് അംഗ കോര്‍ ടീമുകള്‍ പ്രവർത്തിക്കും
മതം ജാതി ഉപയോഗപ്പെടുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തു മൂന്നാമതും അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണു പിണറായിയെന്നു പി.വി അന്‍വര്‍. യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തുന്ന രാഷ്ട്രീയം പിണറായി ഏറ്റെടുത്തിരിക്കുകയാണ്. 35 വര്‍ഷമായി തങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നു വെള്ളാപ്പള്ളി പറയുന്നതു മലര്‍ന്നു കിടന്നു തുപ്പുന്നതിനു തല്യം