Current Politics
ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തെയും ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചു ഡോ. അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരം. ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ടു റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്ത്തകന് ഇന്നു മറുകണ്ടം ചാടി അവഹേളിക്കുന്നതു പ്രത്യക്ഷ താല്പര്യങ്ങള്കൊണ്ടാകാം. റിപ്പോര്‍ട്ടര്‍ ടി.വി അവതാരകന് ഡോ. അരുണ്‍ കുമാറിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ രൂക്ഷ വിമര്‍ശനം
സസ്പെൻഷൻ അംഗീകരിക്കാൻ കൂട്ടാക്കാത്ത രജിസ്ട്രാർ അനിൽ കുമാറിന്റെ ശമ്പളം തടയാൻ കേരള വിസിയുടെ ഉത്തരവ്. മുഖ്യമന്ത്രിയും 2 മന്ത്രിമാരും ഗവർണറെ കണ്ടിട്ടും തീരാതെ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ വിഷയം. സസ്പെൻഷൻ ഞങ്ങൾ പിൻവലിച്ചെന്നു സിൻഡിക്കേറ്റ്. അതിനു വകുപ്പില്ലെന്നു ഗവർണറും വിസിയും. സമവായം ആയെന്നു പ്രഖ്യാപിച്ച മന്ത്രി ബിന്ദുവും കുരുക്കിൽ. നീറിപ്പുകഞ്ഞ് ഭാരതാംബ ചിത്ര വിവാദം