Current Politics
സ്മരണകളിൽ തികട്ടി വരുന്ന ക്യാപിറ്റൽ പണീഷ്മെന്റ്. 2012ലെ തിരുവനന്തപുരം സിപിഎം സമ്മേളനം വീണ്ടും ചർച്ചയാക്കി പിരപ്പൻകോട് മുരളി. വി.എസിനെ ക്യാപിറ്റൽ പണീഷ്മെന്റിന് വിധേയമാക്കണമെന്ന് എം. സ്വരാജ് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിലെ പ്രസംഗം കേട്ട് വേദിയിലെ നേതൃസഖാക്കൾ ചിരിയോടെ പ്രോത്സാഹിപ്പിച്ചു. വി.എസിന്റെ മരണത്തിലും അലയടിച്ച് വിവാദങ്ങൾ
'ആദര്‍ശ ധീരതയുള്ള നേതാവ്'; വിഎസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
വി.എസ് - പിണറായി വിഭാഗീയത കണ്ട 2008 ലെ സിപിഎം സംസ്ഥാന സമ്മേളനം. സമാപന സമ്മേളനത്തിൽ വി.എസിനു വേണ്ടി അണികള്‍ നിര്‍ത്താതെ മുദ്രാവാക്യം വിളിച്ചു. കട്ടൗട്ടുകള്‍ ഉയര്‍ത്തി. ക്ഷുഭിതനായ പിണറായി മൈക്കടുത്തു പറഞ്ഞു.. ഇവിടെ നടക്കുന്നത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല. ഇതു സിപിഎമ്മിന്റെ സമ്മേളനമാണ്
മാരാരിക്കുളത്ത് 'വാരിക്കുഴി'യൊരുക്കി വി.എസിനെ വീഴ്ത്തിയത് 1965 വോട്ടിന്. മുഖ്യമന്ത്രിയാവുന്നത് തടയാൻ പാർട്ടിക്കാർ ഒരുക്കിയ ചതി. എം.എൽ.എയായിരിക്കെ മണ്ഡലത്തിൽ ചെയ്ത 100 കാര്യങ്ങൾ എന്ന നോട്ടീസിൽ ചെയ്യാത്ത കാര്യങ്ങൾപോലും ചെയ്തു എന്ന് കാണിച്ചു. വി.എസ് അറിയാതെ ഇറക്കിയ നോട്ടീസിനു പിന്നിൽ പ്രവർത്തിച്ചത് മാരാരിക്കുളം ഏരിയാ സെക്രട്ടറി. മാരാരിക്കുളത്ത് വീണ വി.എസ് മലമ്പുഴയിലൂടെ കുതിച്ചുകയറി കേരളത്തിന്റെ കണ്ണും കരളുമായ കഥ...
വിവാദ പെരുമഴയ്ക്കിടെ ഡൽഹിയിൽ അതീവരഹസ്യമായി ഗവർണറെ കണ്ട് മുഖ്യമന്ത്രി. പ്രശ്നങ്ങൾ തീർത്ത് പഴയതു പോലെ അനുനയത്തിൽ പോവാൻ ഗവർണർക്ക് കത്ത് നൽകി. ഒന്നും മറുപടി പറയാതെ ഗവർണർ. ഇരുവരും കൂടിക്കണ്ടത് മുഖ്യമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപ്. രജിസ്ട്രാർ ഇന്നും യൂണിവേഴ്സിറ്റിയിലെത്തിയതോടെ മന്ത്രി ബിന്ദുവിന്റെ അനുനയ ശ്രമം പൊളിഞ്ഞു. സർക്കാർ വീണ്ടും കുഴപ്പത്തിലേക്ക്