Current Politics
കേരളത്തിന്റെ തലസ്ഥാനം മുതല്‍ പുതുപ്പള്ളി വരെ റോഡ് കാണുവാന്‍ സാധിച്ചില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര വാഹനം ഓടിച്ച ഡ്രൈവര്‍ പറഞ്ഞത്. കുടുംബത്തെ വരെ അവഹേളിച്ചയാളുടെ മകന്റെ വഴിവിട്ട യാത്രകളുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാതെ മാന്യത കാണിച്ച തറവാടിത്തം മരണം വരെ അദ്ദേഹം മുറുകെപിടിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്ന് ഇപ്പോള്‍ നാടാകെ പറയുന്നു - ദാസനും വിജയനും
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ തുറക്കില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമെന്നും സർക്കാർ പറഞ്ഞത് വെറുതേ. സ്കൂളിനു മുകളിലൂടെ വൈദ്യുതി ലൈൻ താഴ്ന്നു കിടന്നിട്ടും ഇക്കാര്യം അറിയിച്ചിട്ടും എന്ത് നടപടിയുണ്ടായി. കൊല്ലത്തെ ദുരന്തത്തിൽ പ്രതിക്കൂട്ടിൽ വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകൾ. കേരള നമ്പർ വൺ തള്ള് വീണ്ടും പൊളിയുമ്പോൾ
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രതിച്ഛായ മിനുക്കാൻ ആശ്വാസ നടപടികളുമായി സർക്കാർ. ക്ഷേമപെൻഷൻ കൂട്ടാൻ നടപടി തുടങ്ങി. നെല്ല് സംഭരണത്തിലെ സബ്സിഡിക്ക് 100കോടി അനുവദിച്ചു. പട്ടികവർഗക്കാരുടേതടക്കം 1137 വീടുകൾ വൈദ്യുതീകരിക്കാനും മന്ത്രിസഭാ തീരുമാനം. കൂടുതൽ ജനകീയ ക്ഷേമ പദ്ധതികളും തീരുമാനങ്ങളും വരാനിരിക്കുന്നു. ജനവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞ് മുഖംമിനുക്കാൻ സർക്കാർ
പാലാ എംഎല്‍എ വികസന പ്രവര്‍ത്തനങ്ങളുടെ മുന്പില് കയറി നില്‍ക്കുന്നുവെന്ന് ജോസ് കെ. മാണി എംപി. ഏതു വികസന പദ്ധതികള്‍ വേണമെങ്കിലും എടുത്തോട്ടേ, ഞങ്ങള്‍ക്ക് ഒരു ക്രെഡിറ്റും വേണ്ട. പക്ഷേ, ആക്ഷേപിക്കരുത്. ഇന്നു ഒരു പറ്റം ആളുകളെ കൂട്ടിനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി കുടുംബത്തെയും മക്കളെയും പോലും ആക്ഷേപിക്കുന്നതായും എംപി
കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ മാതൃകയില്‍ വിജിലന്‍സിനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണര്‍ എതിര്‍ക്കുമോ ? വിവരാവകാശ നിമത്തിനു കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെന്നും ആക്ഷേപം
കേരള സർവകലാശാലയിലെ വി.സി - രജിസ്ട്രാർ പോരിൽ വമ്പൻ ട്വിസ്റ്റ് വരുന്നു. വി.സിയുമായും ഗവർണറുമായും ഏറ്റുമുട്ടിയ രജിസ്ട്രാർ പുറത്തേക്ക് പോവേണ്ട സ്ഥിതി. നിയമനം ചട്ടവിരുദ്ധമെന്ന് ഗവർണർക്ക് പരാതി. സർക്കാരിൽ നിന്ന് മാത്രം ഡെപ്യൂട്ടേഷൻ നടത്താവുന്നിടത്ത് എയ്ഡഡ് കോളേജ് അദ്ധ്യാപകനെ രജിസ്ട്രാറായി ഡെപ്യൂട്ടേഷനിലെത്തിച്ചു. രജിസ്ട്രാറുടെ നിയമനം ഇനി ഗവർണറുടെ കോർട്ടിൽ
ഗോവ ഗവർണർ പദവിയൊഴിയുന്ന ശ്രീധരൻപിള്ള സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവും. മദ്ധ്യകേരളത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ക്രൈസ്തവ സഭകളും സമുദായ സംഘടനകളുമായുള്ള പാലമായി പിള്ള മാറും. മറ്റുപാർട്ടികളിലെ നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനുള്ള ദൗത്യവും നൽകും. ജയിച്ചു കയറിയാൽ കേരള നിയമസഭയിലും പിള്ള വിലസും. മിതവാദിയുടെ മേലങ്കിയണിഞ്ഞ് പിള്ള കേരള രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ