Current Politics
യുദ്ധത്തെ പ്രണയിക്കുന്ന രാജ്യമല്ല ഇന്ത്യ. പക്ഷേ ഇങ്ങോട്ട് കയറി ആരെങ്കിലും ഒന്ന് ചൊറിഞ്ഞാല്‍ അങ്ങോട്ടുകയറി നന്നായി പണികൊടുക്കും. അമേരിക്കയോട് ഉള്‍പ്പെടെ നിവര്‍ന്നു നിന്ന് എന്തും പറയാന്‍ ശേഷിയുള്ള സൈനിക ശക്തി പണ്ടേ തെളിയിക്കപ്പെട്ടതാണ്. 'ഓപ്പറേഷന് സിന്ദൂര്‍' തകര്‍ത്തു തിമിര്‍ത്തു ! ലോകം നമുക്കൊപ്പം. ഇത് താങ്ങാനുള്ള ശേഷിയില്ലാത്ത പാക് അടിയറവ് പറയുന്നതാണ് നല്ലത് - ദാസനും വിജയനും
ആന്റോ ആന്റണിക്ക് വിനയായത് സംസ്ഥാനത്തുനിന്നുള്ള കനത്ത എതിര്‍പ്പുകള്‍. മര്‍മ്മം നോക്കി പണികൊടുത്ത് ദീപികയും. ദിവസങ്ങള്‍ക്ക് മുമ്പ് പേര് ചോര്‍ന്നതും അനവസരത്തിലെ മുന്നൊരുക്കങ്ങളും തിരിച്ചടിയായി. ഒരുവേള കെപിസിസി അധ്യക്ഷ പദവി ഉറപ്പിച്ച ആന്റോ ആന്റണിയുടെ പേര് തെറിച്ച വഴി ഇങ്ങനെ !
തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച ഇലക്ഷന് മാനേജരായ വിഡി സതീശനെ കൂടുതല്‍ കരുത്തനാക്കി കെപിസിസി നേതൃനിര. കരുത്തുറ്റ ഇടപെടലിലൂടെ കേരളത്തിലെ ഗ്രൂപ്പുകളെ കുഴിച്ചുമൂടി ഹൈക്കമാന്റ്. പുതിയ ഭാരവാഹികള്‍ സതീശനുമായി ചേര്‍ന്നു നില്ക്കുന്നവര്. പഴയ എ, ഐ ഗ്രൂപ്പുകള്‍ ഇനി ഓര്‍മ്മയാകും !
കെ സുധാകരന് അദ്ദേഹം കെപിസിസി പ്രസിഡന്റാണ് എന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ഇപ്പോള്‍ അദ്ദേഹം അതറിഞ്ഞു. പക്ഷേ, ഇനി കാര്യമില്ല. ഈ പാര്‍ട്ടിയെ പുറത്തുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും കൊത്തിപ്പറിക്കാന്‍ ഇട നല്‍കാതെ ആരാണ് ഇനി പാര്‍ട്ടിയെ നയിക്കുക എന്നു പറയാന്‍ ഹൈക്കമാന്റ് തയ്യാറാകണം. അത് ഫോട്ടോ കണ്ടാല്‍ നാട്ടുകാര്‍ തിരിച്ചറിയുന്ന ആളാകണം എന്നേയുള്ളു - ദാസനും വിജയനും