Current Politics
തലമുറ മാറാനൊരുങ്ങി കോണ്‍ഗ്രസ്. ചുക്കാന്‍ പിടിച്ച് വിഡി സതീശന്. മാറ്റം ദഹിക്കാതെ പഴയ നേതാക്കള്‍. പഴയ ഇളക്കി പ്രതിഷ്ഠയ്ക്ക് പകരം ഇപ്പോഴാണ് ശരിക്കും പുനസംഘടന നടന്നതെന്ന് നിരീക്ഷകര്‍. പ്രതിപക്ഷ നേതാവ് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്യു പ്രസിഡന്റും 9 -ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി എംഎല്‍എയും ആയ നേതാവ് ഒടുവില്‍ അദ്ദേഹം യുഡിഎഫ് ചെയര്മാനയിരുന്നപ്പോള് കണ്‍വീനര്‍ സ്ഥാനത്ത് ! ഇനി ഉണ്ടാകുമോ ഇത്തരം വിരോധാഭാസങ്ങള്‍ ?
സീറ്റ് വേണോ ക്യൂ.ആർ.കോഡിൽ രജിസ്റ്റർ ചെയ്യണം. ബീഹാറിൽ പുതിയ പരിഷ്ക്കാരവുമായി കോൺഗ്രസ്. 243 നിയമസഭാ മണ്ഡലങ്ങളിലും സമഗ്ര സർവ്വേ നടത്തി പാർട്ടി. സ്ഥാനാർത്ഥികൾ മികച്ചവരാവുമെന്നും ഔദ്യോഗിക ്രപതികരണം. തിരഞ്ഞെടുപ്പ് നവംബറിലെന്ന് സൂചന. ജെ.ഡി.യു - ബി.ജെ.പിയെ സഖ്യത്തെ വീഴ്ത്താൻ തന്ത്രമൊരുക്കി കോൺഗ്രസ്.
ഉഗ്രനാശത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ശത്രുരാജ്യത്തിൽ കയറാതെ കയറി തകർക്കാനും ഭീഷണി നേരിട്ട നിമിഷം തന്നെ നടപടിയെടുക്കാനും സേനയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ പോരാട്ടം ഭീകരതയ്ക്കെതിരെയാണ്, അപ്പോള്‍ അവര്‍ക്ക് പരവതാനി വിരിക്കുന്നവരും അനുഭവിച്ചെന്നിരിക്കും. ഇന്ത്യ കരുത്ത് തെളിയിച്ചപ്പോള്‍ നമ്മുടെ ഒരു ചെറിയ പ്രഹരം പോലും താങ്ങാനുള്ള ശേഷിയില്ലെന്ന് പാക്കിസ്ഥാനും തെളിയിച്ചിരിക്കുന്നു - എഡിറ്റോറിയല്‍
കോണ്‍ഗ്രസിന്റെ വേദികള്‍ കാണുമ്പോള്‍ ആ പരിപാടിയുടെ മുഴുവന്‍ ഗൗരവവും പ്രാധാന്യവും ചോര്‍ന്നുപോകും. പകരം ഒരാള്‍ക്കൂട്ടവും ഫോട്ടോയില്‍ പതിയാനുള്ള പരക്കംപാച്ചിലുമെല്ലാം ചേര്‍ന്നൊരു കോമഡിയായി മാറും. ഈ ചെറുകിട വൻകിട നേതാക്കളെല്ലാം കൂടി സ്റ്റേജില്‍ കുമ്മനടിയാണ്. ചിലര്‍ പതിവിലും നേരത്തെ എത്തി ആര്.സി ആകും. മോഡിയെയും പിണറായിയെയും ജനം അംഗീകരിക്കുന്നത് വെറുതെയല്ല - ദാസനും വിജയനും
കൊടിക്കുന്നില്‍ ആ 'നല്ല സ്വഭാവം' ഇന്നത്തെ ശുഭകരമായ ചടങ്ങിലും കാണിച്ചു ! പാർശ്വവൽക്കരിക്കപ്പെട്ടവരെ പാർട്ടി അവഗണിക്കുന്നെന്ന് പരാതി. 26 വയസ്സിൽ എംപിയും 49 വയസ്സിൽ കേന്ദ്രമന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയും വർക്കിംഗ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗവുമായിട്ടും പരാതിക്ക് കുറവില്ലപോലും. കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയുംകൂടി ആകണം പോലും ? ഒരുകോടി ആഗ്രഹങ്ങളും 250 ന്റെ കൈയ്യിലിരിപ്പും
കോഴിക്കോട് കണ്ടിട്ടും പഠിച്ചില്ല ! സണ്ണി ജോസഫും ടീമും ചുമതലയേൽക്കുന്ന ചടങ്ങിലും വേദിയിൽ തിക്കിതിരക്കി നേതാക്കൾ. അജയ് തറയിൽ, എൻ ശക്തൻ, ശിവകുമാർ, ഷാനിമോൾ, ബിന്ദു കൃഷ്ണ തുടങ്ങി സ്റ്റേജിൽ കസേര പിടിച്ചത് രണ്ട് ഡസനിലേറെ 'അപ്രസക്തർ'. സദസിലെ പണിയെടുക്കുന്ന സാധാരണ പ്രവർത്തകർക്കൊപ്പം ഇരിക്കാൻ ഇവർക്കെന്താ ഇത്ര അയിത്തം ? സണ്ണി ജോസഫ് ആദ്യം ചെയ്യേണ്ടത് പാർട്ടി വേദികൾക്ക് പ്രോട്ടോക്കോൾ ഉണ്ടാക്കൽ
കോണ്‍ഗ്രസ് നടപ്പിലാക്കിയത് പാര്‍ട്ടിയിലെ മാത്രമല്ല, സമുദായ നോമിനികളിലെ തലമുറമാറ്റം കൂടി ! ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും ശേഷം സണ്ണി ജോസഫ്, ആസ്ഥാന മുസ്ലിം നോമിനി ഹസനും പിന്‍ഗാമി. കൊടിക്കുന്നിലിനു പകരം അനില്‍കുമാര്‍, മുല്ലപ്പള്ളിക്കും സുധീരനും സുധാകരനും ശേഷം അടൂര്‍ പ്രകാശ്. ഇനിയും റിസള്‍ട്ട് ഉണ്ടാക്കാത്തവര്‍ വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാകേണ്ടി വരും ?
'കൈപ്പത്തി' എല്ലാം കോണ്‍ഗ്രസല്ല, രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍ എല്ലാം 'ഗാന്ധിയന്മാരല്ല'. വ്യാജ പ്രോഫൈലുകാര്ക്ക് ഒറ്റ ലക്ഷ്യം - സണ്ണി ജോസഫിനെ എങ്ങനെയും ഇകഴ്ത്തണം, സതീശനുമായി തെറ്റിക്കണം, പാര്‍ട്ടിയില്‍ ആകെ കുഴപ്പങ്ങളാണെന്ന് വരുത്തി തീര്‍ക്കണം. കെ സുധാകരനോടുപോലും പുതിയതായി പെരുത്തിഷ്ടം. കോണ്‍ഗ്രസുകാര്‍ ജാഗ്രതൈ !
യുദ്ധത്തെ പ്രണയിക്കുന്ന രാജ്യമല്ല ഇന്ത്യ. പക്ഷേ ഇങ്ങോട്ട് കയറി ആരെങ്കിലും ഒന്ന് ചൊറിഞ്ഞാല്‍ അങ്ങോട്ടുകയറി നന്നായി പണികൊടുക്കും. അമേരിക്കയോട് ഉള്‍പ്പെടെ നിവര്‍ന്നു നിന്ന് എന്തും പറയാന്‍ ശേഷിയുള്ള സൈനിക ശക്തി പണ്ടേ തെളിയിക്കപ്പെട്ടതാണ്. 'ഓപ്പറേഷന് സിന്ദൂര്‍' തകര്‍ത്തു തിമിര്‍ത്തു ! ലോകം നമുക്കൊപ്പം. ഇത് താങ്ങാനുള്ള ശേഷിയില്ലാത്ത പാക് അടിയറവ് പറയുന്നതാണ് നല്ലത് - ദാസനും വിജയനും