Current Politics
കോൺഗ്രസ് അഹമ്മദാബാദ് സമ്മേളന തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പ് കേരളത്തിൽ പരസ്യ പ്രസ്താവനയും ചരടു വലികളും. യുവ നേതാക്കൾ കൂടി മിണ്ടിയാൽ താങ്ങാനുള്ള ആരോഗ്യം പാർട്ടിക്കില്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ തുറന്നു പറച്ചിൽ കെ സുധാകരന്റെ നിലപാടിൽ സഹികെട്ടതിനാൽ. വിഴുപ്പലക്കി എരിഞ്ഞടങ്ങുമോ കോണ്‍ഗ്രസ് ?
കെ സുധാകരന് നില്‍ക്കണോ.. പോണോ.. എന്നതില്‍ തിരക്കിട്ട കൂടിയാലോചനകളുമായി ഹൈക്കമാന്റ്. രാഹുല്‍ ഗാന്ധി കെസി വേണുഗോപാലുമായും വിഡി സതീശനുമായും ചര്‍ച്ച നടത്തി. സുധാകരനെ മാറ്റി കുറഞ്ഞ പ്രൊഫൈല്‍ നേതാക്കളെ പ്രതിഷ്ഠിച്ചാല്‍ പാര്‍ട്ടിയില്‍ കുറുമുന്നണിയ്ക്ക് സാധ്യത. പാര്‍ട്ടിയില്‍ കലഹമുണ്ടാകുമെന്നും മുന്നറിയിപ്പ്
കെ മുരളീധരനും ചെന്നിത്തലയ്ക്കും ശേഷം ഒരു നല്ല കെപിസിസി അധ്യക്ഷനെ വയ്ക്കാന്‍ ഹൈക്കമാന്റിന് കഴിഞ്ഞിട്ടില്ല. ആരെങ്കിലും പറയുന്നത് കേട്ട് എവിടുന്നെങ്കിലും ഒരാളെ നിയമിച്ചാല്‍ അത് പിണറായി -3 നുവേണ്ടിയുള്ള പ്രസിഡന്റാകും. മുല്ലപ്പള്ളിയേയും സുധീരനേയും നിയമിച്ച തെറ്റ് ഇനിയും ആവര്‍ത്തിക്കരുത്. ജനം 100 സീറ്റ് നല്കാന് തയ്യാറാണ്. പക്ഷേ തോറ്റേ അടങ്ങൂ എന്ന വാശി ഹൈക്കമാന്റിനുണ്ടാകരുതേ - ദാസനും വിജയനും
കെപിസിസി ട്രഷറര്‍ മരിച്ചിട്ട് രണ്ടര വര്‍ഷം, വര്‍ക്കിംങ്ങ് പ്രസിഡന്റ് മരിച്ചിട്ട് 3 വര്‍ഷം, 5 ജനറല്‍ സെക്രട്ടറി പദവികള്‍ ഒഴിവായിട്ട് നാളേറെ. പകരം നിയമനങ്ങളില്ല. കെപിസിസി പ്രസിഡന്റിനെ നിയമിച്ചിട്ട് 4 വര്‍ഷം, ഡിസിസി പ്രസിഡന്റുമാര്‍ വന്നിട്ട് മൂന്നര വര്‍ഷം. എന്നിട്ടും കെപിസിസിയോ ഡിസിസിയോ പുനസംഘടിപ്പിക്കാന്‍ എഐസിസിക്കായില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് എഐസിസി തന്നെയോ
പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് പ്രഖ്യാപിക്കാന്‍ ഹൈക്കമാന്റ് നടത്തിയ ആസൂത്രിത നീക്കം അട്ടിമറിച്ചത് കെ സുധാകരന്റെ അപ്രതീക്ഷിത പൂഴിക്കടക്കൻ ? ഹൈക്കമാന്റ് ലക്ഷ്യംവച്ചത് ഇന്ന് ആന്റോ ആന്റണിയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിക്കാന്‍. കേരളത്തിലെ കുഴപ്പങ്ങള്‍ക്ക് എഐസിസിയെ 'പ്രതി' സ്ഥാനത്ത് നിര്‍ത്തി സുധാകരന് തിരിച്ചടിച്ചതോടെ വെട്ടിലായി ഹൈക്കമാൻഡ് ! ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന നാടകീയ നീക്കങ്ങള്‍ ഇങ്ങനെ - Exclusive
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
മലയാളിയുടെ ഇഷ്ടങ്ങളുടെ മാനദണ്ഡങ്ങളാണ് പ്രശ്നം. പണ്ട് വിഡി രാജപ്പന്, പിന്നെ ഊള തൊപ്പി, ഇപ്പോള്‍ ഒരു വേടന്. കഞ്ചാവുമായി വേടന് കുടുങ്ങിയപ്പോള്‍ ഹൈബ്രിഡുമായി മൂന്നാം നിലയില്‍നിന്ന് ചാടിയവന് വിലസി നടക്കുന്നു. പിന്നെ, മോഹന്‍ലാലിന്റെ ആനക്കൊമ്പ് പ്രശ്നമൊക്കെ തീര്‍ന്നു, ഇപ്പോള്‍ വേടന്റെ പുലിപ്പല്ലാണ് പുത്തന്‍. അസൂയക്കാരുടെയും കുതികാല് വെട്ടുകാരുടെയും സംസ്ഥാനസമ്മേളനമാണ് കേരളത്തില്‍ - ദാസനും വിജയനും