Current Politics
വെള്ളാപ്പള്ളി നടേശനെക്കുറിച്ച് അന്ന് പറഞ്ഞത് പിണറായി വിജയനെ തിരിഞ്ഞു കുത്തുന്നു. ആർഎസ്എസ്സിന്റെ നാവ് കടമെടുക്കരുതെന്ന് വെള്ളാപ്പള്ളിയോട് പറഞ്ഞതുൾപ്പടെ വീണ്ടും ചർച്ചയിൽ. മഹാകവി കുമാരനാശാനെ പോലും താരതമ്യം ചെയ്ത് നടത്തിയ 'പുകഴ്ത്തൽ' പ്രസംഗം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ തലോടലെന്നും വിമർശനം
നവമാധ്യമങ്ങളില്ലാത്ത കാലത്തെ ആദ്യ ഇഎംഎസ് സര്‍ക്കാരിലെ മന്ത്രിമാരായ വിആര്‍ കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശ്ശേരി മുതലിങ്ങോട്ടുള്ള മന്ത്രിമാരെയൊക്കെ ഈ തലമുറയിലെ കുട്ടികള്‍ക്ക് വരെ അറിയാം. പക്ഷേ രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരില്‍ എത്രപേരുടെ പേരും വകുപ്പും നാട്ടുകാര്‍ക്കറിയാം. പ്രാഗല്ഭ്യംകൊണ്ട് ഒരാള്‍ പോലുമില്ല, വിവാദങ്ങള്‍കൊണ്ട് ചിലരുണ്ട് - ദാസനും വിജയനും
സംസ്ഥാന സർക്കാരിനെതിരെ നാലുപാടും ആക്രമണം ശക്തമായിട്ടുണ്ടെന്നും എന്തു വില കൊടുത്തും ചെറുക്കണമെന്നും എൽഡിഎഫ് ജില്ലാ യോഗങ്ങളിൽ സിപിഎമ്മിന്റെ മുന്നറിയിപ്പ്. ഘടകകക്ഷികളെ ഒപ്പം നിർത്തി മുഖ്യമന്ത്രിക്കെതിരായ നീക്കത്തിനെതിരെ പ്രചരണം നടത്താനും ആലോചന. നാലാം വാർഷികാഘോഷത്തിൽ ആളെണ്ണം കുറയാതിരിക്കാൻ ജില്ലാ സെക്രട്ടറിയേറ്റഗങ്ങൾക്ക് പ്രത്യേകം ചുമതല
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി നേതാവായിരുന്നു എംഎ ബേബി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു 'പൊളിറ്റിക്കൽ മിഷനറി' ആയിരുന്നദ്ദേഹം. കേരളം സൃഷ്ടിച്ച ഒരു 'രാഷ്ട്രീയ ഉത്പന്നമായ' ബേബി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി ആകുമോ, പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുമോ എന്നത് കാത്തിരുന്ന് കാണാം - സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് ബേബിയുടെ പഴയ പിന്‍ഗാമി സിപി ജോണ്‍
മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി വടക്കേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവ പുരോഹിതന്മാര്ക്കെതിരെ വ്യാപക ആക്രമണവും കേസുകളും പോലീസ് പീഡനങ്ങളും. ഛത്തീസ്ഘട്ടില്‍ കന്യാസ്ത്രീക്കെതിരെ കള്ളക്കേസ്. കേരളത്തില്‍ ക്രൈസ്തവരെ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള ബിജെപി അജണ്ട പൊളിയുന്നു. അക്ഷരം മിണ്ടാതെ കാസയും കത്തോലിക്കാ കോണ്‍ഗ്രസും