Current Politics
ക്രൈസ്തവ മേലധ്യക്ഷന്മാരില് ചിലരുടെ ഫിക്സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ ജോയിന്റ് അക്കൗണ്ടില്‍ എത്തിയിട്ടു കാലം കുറെയായെന്നു കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. ഇതിന്റെ പലിശയാണു വടക്കേയിന്ത്യയില്‍ കാണുന്നത്. കുര്‍ബാന ചൊല്ലിയാല്‍ പുരോഹിതര്‍ക്കു കുത്തുകിട്ടുന്ന സംസ്ഥാനങ്ങളിലല്ലേ പാര്‍ട്ടി രൂപീകരണമെന്ന ഭീഷണി ആദ്യം പൊട്ടിക്കേണ്ടെതന്നും മാര്‍ ജോസഫ് പാംപ്ലാനിയോട് ചോദ്യം
ഇത്രയും രഹസ്യ അജണ്ടകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പ്രസ്താവനകൾ പടച്ചുവിടാനുള്ള കുനുഷ്ടു ബുദ്ധി കേരളത്തിൽ നടേശന് മുതലാളിക്കല്ലാതെ മറ്റാര്‍ക്കും കാണില്ല. ഏറ്റവുമധികം വർഗീയവിഷം ചീറ്റുന്ന പ്രസ്താവനകള്‍ പിറക്കുന്നത് ആ വഴിക്കാണ്. അതിലെല്ലാം ഓരോ അജണ്ടകളും ഒളിഞ്ഞിരിപ്പുണ്ടാകും. പണ്ട് കുമാരനാശാൻ ഇരുന്ന കസേരയിലാണിരിക്കുന്നതെന്ന ഓര്മ ഈ ബാർ മുതലാളിക്ക് ലവലേശമില്ല - ദാസനും വിജയനും
കടം വാങ്ങിക്കൂട്ടി വളരുന്ന കേരളം. ഇക്കൊല്ലം തീരുമ്പോഴേക്കും ആകെ കടം 6 ലക്ഷം കോടിയാവും. നിയമപരമല്ലാത്ത ഒരു കടവും കേരളത്തിന് ഇല്ലെന്ന് സിപിഎം. അമേരിക്കയിലെ ജിഡിപിയുടെ 110 ശതമാനമാണ് അവിടെ കടം. മോഡി അധികാരമേറ്റപ്പോള്‍ 55 ലക്ഷം കോടിയായിരുന്ന കടം 188 ലക്ഷം കോടിയായി. കടക്കാരില്ലങ്കില് പിന്നെ ബാങ്കും ബാങ്ക് ജീവനക്കാരും എന്തിന് ? കേരളത്തിന്റെ കടക്കെണിയെ സിപിഎം ന്യായീകരിക്കുന്നത് ഇങ്ങനെ
കോൺഗ്രസ് പുന:സംഘടന ഉടന്‍. ആന്റോ ആന്റണി കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിൽ. സണ്ണി ജോസഫ്, റോജി.എം. ജോൺ, അടൂർ പ്രകാശ് എന്നിവരും അന്തിമ ലിസ്റ്റില്‍. കര്‍ണാടകയില്‍ ഡികെ ശിവകുമാര്വരെ പ്രശംസിച്ച റോജിയും ഔട്ടായേക്കും. ആന്റോയ്ക്ക് തുണയായത് റോബർട്ട് വധേരയുടെ പിന്തുണ. അന്തിമ തീരുമാനത്തിലേക്ക് എഐസിസിയും
ഡാമുകളുടെയും ജലസംഭരണികളുടെയും ചുറ്റും ബഫർസോൺ പ്രഖ്യാപിച്ച് നിർമ്മാണ നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് സർക്കാർ. മലയോര നിവാസികൾക്ക് ആശ്വാസം. ഒറ്റ ഉത്തരവിലൂടെ 7,732 ഏക്കർ സ്ഥലം നിരോധിത മേഖലയായി. 38,662 ഏക്കർ സ്ഥലം നിയന്ത്രിത മേഖലയുമായി. ഡാമുകൾ വന്നിട്ട് പതിറ്റാണ്ടുകളായിട്ടും ഇല്ലാതിരുന്ന നിയന്ത്രണങ്ങളുമായി ജനങ്ങളെ ദ്രോഹിക്കാനിറക്കിയ ഉത്തരവ് ഇനി ചവറ്റുകൊട്ടയിൽ
അഴിമതിയുടെ കൂത്തരങ്ങായി കേരളം. ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടയുമായി വിജിലൻസ്. മൂന്നു മാസത്തിനിടെ 25 ട്രാപ്പ് കേസുകൾ. ഉന്നത ഉദ്യോസ്ഥരടക്കം 36 പേർ അറസ്റ്റിൽ. റവന്യൂ വകുപ്പിന് അഴിമതിയിൽ ഒന്നാം റാങ്ക്. അറസ്റ്റിലായതിൽ റവന്യൂ ഉദ്യോഗസ്ഥർ 14. വിജിലൻസ് ഓപ്പറേഷൻ കൊണ്ട് സർക്കാരിന് അധിക വരുമാനമുണ്ടായത് 500 കോടി. അഴിമതിയോട് സന്ധിയില്ലെന്ന് വിജിലൻസ് മേധാവി
ബുദ്ധിയില്‍ മുന്പിലായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികള്‍. അതൊക്കെ പണ്ട് ! ഇപ്പോള്‍ പിസി ജോര്‍ജിന് ജബല്‍പ്പൂരിലെ വൈദികന് എന്താണോ, അതുതന്നെയാകും ക്രൈസ്തവര്‍ക്ക് നാളത്തെ ബിജെപി, നോക്കി നില്ക്കുമ്പോള് അടികിട്ടും ! മണിപ്പൂരും ജബല്‍പ്പൂരും ഒറീസയുമൊന്നും ഒന്നുമല്ല 'എമ്പുരാന്' ആണ് ആകെപ്രശ്നമെന്നു മന്ത്രി പറഞ്ഞത് കേട്ട് കൈയ്യടിക്കുകയാണ് കുറെ ക്രിസംഘികള്‍ - ദാസനും വിജയനും