Current Politics
രാഹുലിന്റെ രാജി വൈകാനിടയില്ല. ബിഹാറിലെത്തി കെസിയെ കണ്ട് രാഹുലിന് സുരക്ഷാകവചം ഒരുക്കാനുള്ള ഷാഫിയുടെ നീക്കം ഫലം കണ്ടില്ല. ആരോപണങ്ങള്‍ 'തീവ്രത' കൂടിയതെന്ന് നേതൃത്വം. രാജി കാര്യത്തില്‍ 'നോ കോംപ്രമൈസ് ' എന്ന് വിഡി സതീശന്. രാജി വയ്ക്കില്ലെന്ന് രാഹുല്‍. ന്യായീകരണത്തിന് കിണഞ്ഞു ശ്രമിച്ച് മുതിർന്ന മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിൽ പിആർ വർക്ക്. തിങ്കളാഴ്ചക്കകം കടുത്ത നിലപാടിലേയ്ക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്
നായ്ക്കളെ വന്ധ്യംകരിച്ച് തെരുവിലേക്ക് തുറന്നുവിട്ടാൽ കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരമാവുമോ ? ഡൽഹിയിൽ തെരുവുകളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകരുതെന്ന ഉത്തരവ് കേരളത്തിലും ബാധകമാവുമോ ? തെരുവുനായ ശല്യത്തിന് ഏകപോംവഴി വന്ധ്യംകരണം മാത്രമെന്ന് സർക്കാർ. ഇളവുകൾ തേടിയിട്ടും അനുവദിക്കാതെ കേന്ദ്രം. തെരുവുകൾ വാഴുന്ന നായ്ക്കൾക്ക് ഇനിയെങ്കിലും കടിഞ്ഞാണിടുമോ
തെരഞ്ഞെടുപ്പിനു മുന്‍പു ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണ പ്രഖ്യാപനം ഉണ്ടായേക്കും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നു സൂചന. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ രണ്ടാം ഘട്ട പരിശോധന അവസാന ഘട്ടത്തില്‍. വര്‍ഷത്തില്‍ 70 ലക്ഷം യാത്രക്കാര്‍ക്കു വിമാനത്താവളത്തിലൂടെ യാത്രചെയ്യാനാകുമെന്നു പ്രതീക്ഷ
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാംഗത്വം രാജിവയ്ക്കും. രാജി അനിവാര്യമാകുമെന്ന് രാഹുലിനെ അറിയിച്ചു. രാജി വൈകിയാല്‍ കുടുതല്‍ വെളിപ്പെടുത്തലുകള്‍ക്കും സാധ്യത. വരുന്ന നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ രാഹുല്‍ എംഎല്‍എ ആയി സഭയില്‍ ഉണ്ടാകില്ലെന്നുറപ്പായി ! ഷാഫിക്കെതിരെയും ഹൈക്കമാന്റിന് പരാതി !
ഉന്നത വിദ്യാഭ്യാസ ഹബ് ആവാൻ ഒരുങ്ങുന്ന കേരളത്തിന് വമ്പൻ നാണക്കേട്. എംടെക് പരീക്ഷ പാസാകാതെ ടെക്നോളജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗത്തിന് പിഎച്ച്ഡി പ്രവേശനം നൽകി. ക്രമക്കേട് കണ്ടെത്തിയ റിസർച്ച് ഡീനിനെ യൂണിവേഴ്സിറ്റിയിൽ നിന്ന് തെറിപ്പിച്ചു. നേതാവ് പ്രവേശനം നേടിയത് ഒന്നാം സെമസ്റ്റർ പാസായില്ലെന്നത് മറച്ചുവച്ച്. പ്രത്യേക അനുമതി നൽകിയത് മുൻ വൈസ്ചാൻസലർ. ഇതാണോ നമ്പർ വൺ കേരളം ?
അഭിമുഖത്തിനായി വിളിച്ച ചാനല്‍ സുന്ദരിയോട് കിളിക്കൊഞ്ചല്‍ നടത്തിയ വാര്‍ദ്ധക്യപുരാണം മന്ത്രി, മീറ്റിംങ്ങിനിടെ ടേബിളിനടിയില്‍ കൂടി അപ്പുറത്തിരുന്ന വനിതാ ഓഫീസറുടെ ദേഹത്ത് പിടിച്ച മന്ത്രി, അപഥസഞ്ചാരത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ അടി വാങ്ങിയ മന്ത്രി, പിന്നെ പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറകളില്‍ പതിഞ്ഞ ലീലകളും. അതിനിടയില്‍ ഒരു പൊട്ടന് ഇപ്പുറത്തും പെട്ടു - ദാസനും വിജയനും
ഓരോ തവണ പരാതി പറഞ്ഞപ്പോഴും കൂടുതല്‍ ഉയര്‍ന്ന പദവികള്‍ നല്കി പ്രോല്സാഹിപ്പിച്ചുവത്രെ ? പാര്‍ട്ടിയില്‍ രാഹുലിന്റെ ഗോഡ്ഫാദറായ ഷാഫി പറമ്പിലിനെതിരെയും നടപടി വേണമെന്നാവശ്യം. ഷാഫിക്ക് വര്‍ക്കിംഗ് പ്രസിഡന്റ് പദവി ഒഴിയേണ്ടി വരുമോ ? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സാധ്യത
''കാട്ടിൽ ധാരാളം കുറുക്കന്മാരുണ്ടാകും. പക്ഷേ രാജാവ് സിംഹമാണ്. സിംഹം വരുന്നത് വിനോദത്തിനല്ല, വേട്ടയാടാൻ...'' തമിഴകം വാഴാൻ തന്ത്രങ്ങളൊരുക്കി ഇളയദളപതി. എം.ജി.ആറിനെപ്പോലെ അധികാരത്തിലെത്തിക്കാൻ തമിഴ് ജനതയോട് ആഹ്വാനം. തമിഴ് വികാരം ആളിക്കത്തിച്ചും സ്റ്റാലിനെയും മോഡിയെയും കടന്നാക്രമിച്ചും വിജയ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വോട്ടുതേടി തുടക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ കാട്ടാൻ വിജയ്