Editorial
അരിക്കൊമ്പനോ ജനങ്ങളോ? അരിക്കൊമ്പനെ മയക്കു വെടിവെച്ചു പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിന് കേരള ഹൈക്കോടതി തടയിട്ടു. കടകളും വീടുകളും തകര്‍ത്ത് നാട്ടുകാര്‍ക്കു ഭീഷണിയാകുന്ന അരിക്കൊമ്പനെ പിടികൂടാന്‍ തല്ക്കാലം ഹൈക്കോടതിയുടെ അനുമതിയില്ല. വേണമെങ്കില്‍ 301 കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊള്ളൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്; ജനങ്ങളോടൊപ്പം നില്‍ക്കാനേ ഒരു ജനകീയ സര്‍ക്കാരിനു കഴിയൂ. പക്ഷേ അതിനു സഹായകരമായ നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്; മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്
എന്ത് അധികാരത്തിലാണ് എസ്.ഐ ജിമ്മി ജോര്‍ജ് മനോഹരനെ നടുറോഡിലിട്ടു തല്ലിയത് ? പോലീസിനു കാക്കി നല്കുന്ന അഹങ്കാരമാണ് ജിമ്മി എന്ന എസ്.ഐയെ ആവാഹിച്ചത് ! ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കരുതാത്ത പ്രവൃത്തിയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കാണിച്ചത്; മുഖത്തടിക്കാനും ഉരുട്ടാനും ഗരുഡന് തൂക്കം നടത്താനുമൊന്നും തങ്ങള്‍ക്ക് അധികാരമോ അവകാശമോ ഇല്ലെന്ന് പോലീസുദ്യോഗസ്ഥര്‍ എന്നാണു മനസിലാക്കുക ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇന്നസെന്റിന്റെ വേര്‍പാട് കേരളീയര്‍ക്കൊക്കെ ഒരു തീരാ നഷ്ടമാണ്; ആദ്യം ഒരു തീപ്പെട്ടിക്കമ്പനി, പിന്നെ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ഒരു സിനിമാക്കമ്പനി, തുടര്‍ന്ന് സിനിമാക്കഥയെഴുത്തും അഭിനയവും - അങ്ങനെ പടിപടിയായി മലയാള സിനിമയുടെ നെറുകയില്‍ത്തന്നെ സ്ഥാനമുറപ്പിക്കുകയായിരുന്നു ഇന്നസെന്റ് ! ഏതു വെല്ലുവിളികളെയും നേരിടാനുള്ള ധൈര്യവും തന്റേടവുമായിരുന്നു ഇന്നസെന്റിന്റെ കൈമുതല്‍-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ നീക്കങ്ങളോടു സഹകരിക്കാതെ പിന്തിരിഞ്ഞു നിന്ന മമത ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തി; കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ സി.പി.എമ്മും മുമ്പില്‍ത്തന്നെയുണ്ട് ! രാഹുലിനെതിരായ നടപടി പ്രതിപക്ഷ കക്ഷികളില്‍ പുതിയൊരു ഐക്യത്തിനു സാധ്യത വളര്‍ത്തി; ഈ കൂട്ടായ്മ നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുക്കണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സൂറത്തിലെ കോടതി രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്കാന് അനുമതി നല്‍കിയെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റ് അങ്ങനെയൊരു ഔദാര്യം കാണിക്കാന്‍ മെനക്കെട്ടില്ല; ലോക്സഭാ സെക്രട്ടേറിയറ്റ് കാണിച്ചത് അനാവശ്യമായ തിടുക്കമല്ലേ ? ഇതു രാഷ്ട്രീയമായി ഒട്ടും ശരിയല്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഭാരത് ജോഡോ യാത്രയിലൂടെ വന്‍ രാഷ്ട്രീയ മുന്നേറ്റം നടത്തിയ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ബി.ജെ.പി നേതൃത്വം അസ്വസ്ഥരാണ് ! പലയിടത്തായി 30-ലേറെ കേസുകളാണ് രാഹുലിനെതിരെ നല്‍കിയിരിക്കുന്നത്; എങ്ങനെയും അദ്ദേഹത്തെ വരിഞ്ഞു മുറുക്കുകയാണ് ബി.ജെ.പിയുടെ തന്ത്രം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നിയമസഭ ഉന്നതമായ ചര്‍ച്ചകളുടെയും വാദപ്രതിവാദങ്ങളുടെയും സഭയാവുകയാണു വേണ്ടത്; അവിടെ അധിക്ഷേപങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും സ്ഥാനമില്ല; ഭരണപക്ഷവും പ്രതിപക്ഷവും ഓര്‍ക്കേണ്ട കാര്യമാണിത്; രണ്ടു പക്ഷവും ജാഗ്രതയോടെയല്ല കാര്യങ്ങളെ സമീപിച്ചതെന്നു വ്യക്തം ! രൂക്ഷമായ പല പ്രശ്നങ്ങളും സഭയില്‍ കൊണ്ടുവരാനുള്ള അവസരം പ്രതിപക്ഷം പാഴാക്കി; സഭ സമാധാനത്തോടെ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്ന കാര്യം ഭരണകര്‍ത്താക്കളും മറന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പി.എം.എ സലാം ഒരിക്കല്‍കൂടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി; എം.കെ മുനീര്‍ ഈ സ്ഥാനത്തിനു വേണ്ടി ഏറെ പ്രയത്നിച്ചെങ്കിലും പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ അദ്ദേഹത്തിനു വേണ്ടവിധം തുണയായില്ല; കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ള വിഭാഗത്തിന്റെ പിന്തുണയും മുനീറിന് കാര്യമായി കിട്ടിയില്ല ! പാര്‍ട്ടി നേതൃത്വത്തില്‍ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയെന്നു വ്യക്തമാക്കുകയാണ് ഈ തെരഞ്ഞെടുപ്പ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നിയമസഭയിലുണ്ടായ സംഭവവികാസങ്ങള്‍ കൈവിട്ടു പോകാന്‍ ഇരു വിഭാഗത്തെയും അംഗങ്ങള്‍ അനുവദിക്കരുതായിരുന്നു; പ്രതിപക്ഷത്തിന് സഭാ നടപടികളില്‍ ആവശ്യമായ ഇടം നല്കാന് സ്പീക്കര്‍ക്കു കഴിയണം; നിയമസഭ തുറന്ന ചര്‍ച്ചകളുടെയും വിമര്‍ശനങ്ങളുടെയും വേദിയാകണം; പ്രതിപക്ഷത്തിന് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം നല്‍കുക തന്നെ വേണം; അവര്‍ സംസാരിക്കട്ടെ-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്