Editorial
നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ലിം ലീഗ് ഇന്നു ഐക്യജനാധിപത്യ മുന്നണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്; അധികാരമില്ലാതെ തുടര്‍ച്ചയായ 10 വര്‍ഷക്കാലം ലീഗിനെ തളര്‍ത്തുമെന്ന് നേതാക്കള്‍ക്കു നന്നായറിയാം; എങ്കിലും കോണ്‍ഗ്രസിനോടൊപ്പം നില്ക്കുക എന്ന നിലപാടില്‍ നിന്നു ലീഗ് മാറി ചിന്തിക്കാനുള്ള സാദ്ധ്യത തീരെയില്ല ! യു.ഡി.എഫ് തന്നെയാണ് എക്കാലവും ലീഗിന്റെ ഉറച്ച തട്ടകം; ഒരു ചെറിയ ഇടവേളയൊഴിച്ചാല്‍ ലീഗ് യു.ഡി.എഫില്‍ ഇന്നും ഉറച്ചു നില്ക്കുന്നു; മുസ്ലിം ലീഗ് പിന്നിട്ട 75 വര്‍ഷം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് ബ്രഹ്മപുരത്തെ അതിരൂക്ഷമായ പ്രശ്നം; മാലിന്യസംസ്കരണത്തിന് നഗരസഭ ഭരണസമിതികള്‍ കൊണ്ടുവന്ന പദ്ധതികളൊന്നും ഫലവത്തായില്ല; പദ്ധതികളിലൂടെ കോടികള്‍ ചോര്‍ന്നെങ്കിലും ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് കുന്നുകള്‍ വളര്‍ന്നുകൊണ്ടേയിരുന്നു ! നഗരസഭയുടെ പണം മാലിന്യത്തിലൂടെ ഒഴുകി ആരുടെയൊക്കെ പോക്കറ്റിലെത്തി എന്ന് ജനങ്ങള്‍ക്കറിയണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോഴും ഡല്‍ഹിയില്‍ വലിയ പ്രസക്തിയുണ്ട്, ആപ്പിന്റെ ശക്തിയും അതു തന്നെയാണ്; സിസോദിയയുടെ അറസ്റ്റിന് പിന്നാലെ മറ്റ് നിരവധി പാര്‍ട്ടികള്‍ ആപ്പിന് പിന്തുണയുമായെത്തിയിട്ടും കോണ്‍ഗ്രസ് പിന്തുണയ്ക്കാന്‍ തയ്യാറായില്ല; ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നു മത്സരിക്കണമെന്ന് പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തിട്ടും ആപ്പിന്റെ വിലാപം കോണ്‍ഗ്രസിന്റെ മനസ് അലിയിച്ചില്ല ! പ്രതിപക്ഷ രാഷ്ട്രീയം വീണ്ടും കലങ്ങുകയാണോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ത്രിപുരയിലെ സി.പി.എം-കോണ്‍ഗ്രസ് കൂട്ടുക്കെട്ട് കോണ്‍ഗ്രസിന് നേട്ടമായപ്പോള്‍, സി.പി.എമ്മിന് നഷ്ടമായി; തിപ്ര മോതയുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ സി.പി.എമ്മിന്റെ നില മറ്റൊന്നാകുമായിരുന്നു ! സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭാവി ഇനി ത്രിപുരയിലെ അനുഭവം അടിസ്ഥാനമാക്കിയായിരിക്കും; പൊതുവെ ബി.ജെ.പിക്കു ഭരണത്തുടര്‍ച്ച നല്‍കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങളെങ്കിലും, വിധിയെഴുത്തിന് അതിന്റേതായ പ്രത്യേകതകളുമുണ്ട്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തിരഞ്ഞെടുപ്പ് കമ്മീണറെയും അംഗങ്ങളെയും നിയമിക്കാന്‍ കൊളീജിയം രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധി വളരെ പ്രധാനം തന്നെ; വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചതും ശ്രദ്ധേയം; തിരഞ്ഞെടുപ്പു കമ്മീഷണറും തിരഞ്ഞെടുപ്പു കമ്മീഷന് അംഗങ്ങളും എല്ലാത്തരം സ്വാധീനങ്ങള്‍ക്കും പ്രേരണകള്‍ക്കും അതീതനായിരിക്കണമെന്ന സാരാംശമാണ് ഈ വിധിയിലുള്ളത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും നിയന്ത്രിക്കുന്ന വേള്‍ഡ് ബാങ്കിന്റെ തലപ്പത്തേയ്ക്ക് ഒരു ഇന്ത്യാക്കാരന് എത്തുന്നു എന്നത് കൗതുകമുയര്‍ത്തുന്നു; അജയ് ബംഗയെ വേള്‍ഡ് ബാങ്ക് പ്രസിഡന്റായി നിര്‍ദേശിച്ചിരിക്കുന്നത് സാക്ഷാല്‍ ബൈഡന് തന്നെ ! ലോകബാങ്കിന്റെ മുമ്പില്‍ ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്; ഇതിനെ നേരിടാന്‍ സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന പരിചയവുമായി വരുന്ന പുതിയ പ്രസിഡന്റിനു കഴിയുമോ എന്നാണ് ചില കേന്ദ്രങ്ങളില്‍ ഉയരുന്ന സംശയം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ചരിത്ര സ്ഥലങ്ങളുടെ പേരു മാറ്റണമെന്നായിരുന്നു സുപ്രീം കോടതിയിലെ സ്ഥിരം പരാതിക്കാരനായ അഡ്വ. അശ്വിനി കുമാര്‍ ഉപാദ്ധ്യായയുടെ ആവശ്യം; ബി.ജെ.പി നേതാവുകൂടിയായ ഉപാദ്ധ്യായയെ നിശിതമായി വിമര്‍ശിച്ചാണ് കോടതി ഹര്‍ജി തള്ളിയത് ! തരം താണ വര്‍ഗീയതയുടെയും വിഷം തുപ്പുന്ന കറുത്ത ആശയങ്ങളുടെയും മുഖത്തു നോക്കി ശക്തമായ വാക്കുകളിലൂടെ വര്‍ഗീയതയുടെ പത്തിക്കുതന്നെ പ്രഹരമേല്‍പ്പിക്കുകയാണ് ജസ്റ്റിസ് ജോസഫും ജസ്റ്റിസ് നാഗരത്നയും ചെയ്തത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പാര്‍ട്ടി ഏതായാലും നേതാക്കള്‍ക്ക് നേതൃഗുണവും പ്രാഗത്ഭ്യവും വേണം. ശശി തരൂരിനെപ്പോലുള്ള പ്രഗത്ഭരെ തഴഞ്ഞാല്‍ പിന്നെ തരം താണവരാകും മുകള്‍ത്തട്ടിലെത്തുക. അതോടെ നേതൃത്വം ജീര്‍ണിക്കുകയും ദുര്‍ബലമാകുകയും ചെയ്യും. കോണ്‍ഗ്രസിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണവും അതുതന്നെ. ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ഉണര്‍വും കരുത്തും നിലനിര്‍ത്തി മതേതര-സോഷ്യലിസ്റ്റ് കക്ഷികളെ ഒപ്പംകൂട്ടി രാജ്യത്തിന്റെ പ്രതീക്ഷയാകാന്‍ പ്ലീനറി സമ്മേളനത്തോടെ കോണ്‍ഗ്രസിനു കഴിയണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്