Editorial
സര്‍വകലാശാലാ നിയമ പ്രകാരം വി.സിയെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കല്ല, സര്‍ക്കാരിനുതന്നെയാണെന്ന് സ്ഥിരീകരിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു; ഭരണഘടനാപരമായും ജനാധിപത്യപരമായും ഗവര്‍ണര്‍ ചെയ്തതു തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കുന്നു ! ഭരണത്തില്‍ ആത്യന്തികമായി അധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനു തന്നെയെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഹൈക്കോടതി; ജനാധിപത്യ രീതികളിലും ഇതുതന്നെയാണു ശരി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ജമാഅത്തെ ഇസ്ലാമിക്ക് ആര്.എസ്.എസിനോട് എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നാണ് സംസ്ഥാനത്തെ മുസ്ലിം സംഘടനകള്‍ ചോദിക്കുന്നത്; മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളും ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി; കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയുടെ നീക്കത്തെ വിമര്‍ശിച്ചു കഴിഞ്ഞു ! ആര്.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്തെ ഇസ്ലാമി എങ്ങനെ ന്യായീകരിക്കും ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയ ശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന് മോഹന്‍ ഭാഗവത്; ആര്.എസ്.എസ് മേധാവി ലക്ഷ്യം വെയ്ക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ? എക്കാലത്തും ബി.ജെ.പിയുടെ ശക്തിയും കരുത്തുമായ ആര്.എസ്.എസിനും അപ്പുറത്തേയ്ക്ക് മോദി വളര്‍ന്നിരിക്കുന്നു; ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ പ്രസക്തമാകുന്നതും-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി; ഡല്‍ഹിയിലെ ലോകമാധ്യമങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു ബി.ബി.സി; ബി.ബി.സിക്കു കൂച്ചുവിലങ്ങിടാനാണോ കേന്ദ്ര സര്‍ക്കാരിന്റെ ഒരുക്കം ? വിദേശ മാധ്യമങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഒരു മുന്നറിയിപ്പാണോ ബി.ബി.സിയ്ക്കെതിരായ നീക്കം ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അത്യാവശ്യ കാര്യങ്ങള്‍ക്കായി കോന്നി താലൂക്കോഫീസിലെത്തിയ സാധാരണക്കാരെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍; അവധിക്ക് അപേക്ഷിക്കുക പോലും ചെയ്യാതെ പല ഉദ്യോഗസ്ഥരും മുങ്ങിയത് ഉല്ലാസയാത്രയ്ക്ക് ! ഉദ്യോഗസ്ഥര്‍ പറ്റിച്ചത് വളരെ പാടുപെട്ടു യാത്രചെയ്ത് എന്തെങ്കിലും കാര്യം സാധിക്കാനെത്തുന്ന സാധാരണക്കാരായ ജനങ്ങളെ; അവസരത്തിനൊത്ത് പ്രവര്‍ത്തിച്ച ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് കൈയ്യടിക്കാം; ജനപ്രതിനിധിയായാല്‍ ഇങ്ങനെ വേണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഫെബ്രുവരി 14 ന് ലോകമെങ്ങും കാമുകര്‍ പനിനീര്പൂക്കള് കൈമാറിയും പരസ്പരം ആശ്ലേഷിച്ചും ഉമ്മവെച്ചും പ്രണയദിനം ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ പശുക്കളെ ആശ്ലേഷിച്ച് ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തൂ എന്നാണ് ആഹ്വാനം; പശുവിന്റെ പേരില്‍ പുതിയൊരു രാഷ്ട്രീയ ചിന്തയ്ക്കു തുടക്കം കുറിക്കുകയാണ് സംഘപരിവാര്‍ ! ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ ഉണര്‍വു നല്‍കാനുള്ള ശ്രമമാണത്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ പൊതുസ്വത്താണ്; സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം; എക്കാലത്തും ജനപ്രിയനായിരുന്ന നേതാവ് ! അങ്ങനെയുള്ള ഒരു നേതാവിന് ഏറ്റവും മികച്ച ആധുനിക ചികിത്സ തന്നെ ഉറപ്പാക്കണം; അത് സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തമായി എടുക്കണം, കോണ്‍ഗ്രസ് നേതൃത്വവും ഊര്‍ജിതമായി രംഗത്തിറങ്ങണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും വര്‍ഷംതോറും അതതു ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഒരു വാര്‍ഷിക വെല്ലുവിളി തന്നെയാണ്; ആരോപണവും ആക്ഷേപവും നേരിടാതെ ഒരു ധനകാര്യമന്ത്രിക്കും ബജറ്റ് അവതരിപ്പിക്കാനാവില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാമാന്യം നല്ലൊരു ബജറ്റ് തന്നെയാണ് ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത് ! പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് അതിന്റെ പകിട്ടു നഷ്ടപ്പെടുത്തിയെങ്കിലും-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷനിര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ജനങ്ങളുടെ ചിന്ത തന്നെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ പിന്തുണയ്ക്കു പിന്നിലെ ഘടകം; അതിനോടു യോജിക്കുന്ന തരത്തില്ത്തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ നടപ്പിന്റെ രീതിയും അദ്ദേഹം ഉയര്‍ത്തിയ ചിന്തകളും ! ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു വലിയ വഴിത്തിരിവ് ആവശ്യമാണ്; അതിന് രാഹുലും, കോണ്‍ഗ്രസും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്