Editorial
മന്ത്രിമാര്‍ പൊതുജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം എന്നു പറഞ്ഞ സിപിഎം ആദ്യം സെക്രട്ടറിയേറ്റിലെ സന്ദര്‍ശകരുടെ എണ്ണമൊന്ന് പരിശോധിക്കണം ! മന്ത്രിയെ മുന്‍പരിചയമില്ലാത്ത ഒരു സാധാരണക്കാരന് ആവലാതി ബോധിപ്പിക്കാന്‍ ഒരു മന്ത്രിയെ കാണണമെങ്കില്‍ അതിനുള്ള 'ചെപ്പടിവിദ്യ' ഒന്നു പറഞ്ഞുകൊടുക്കുമോ ? അങ്ങനൊരാള് നമ്മുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായെന്ന് തിരക്കുമോ ? സാധാരണക്കാരെ കാണണമെങ്കില്‍ മന്ത്രിമാർക്ക് പൊതുസമ്മേളനം വിളിച്ചുകൂട്ടി മുകളില്‍ നിന്ന് നോക്കേണ്ടി വരും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
മുമ്പ് സഹകരണ സ്ഥാപനങ്ങളിലെന്നപോലെ ഇപ്പോള്‍ സര്‍വകലാശാലകളിലേയ്ക്കും നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും കടന്നു കയറുകയാണ്. യുജിസി സ്കെയിലും ഉയര്‍ന്ന ശമ്പളവുമാണ് കാരണം. അതിനു തടസം ഗവര്‍ണറാണെങ്കില്‍ അദ്ദേഹത്തെ നോക്കുകുത്തിയാക്കണം. അതിനാണ് ഓര്‍ഡിനന്‍സ്. രാഷ്ട്രപതിക്കില്ലാത്ത രണ്ട് അധികാരങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. അതിലൊന്ന് അദ്ദേഹം പ്രയോഗിച്ചാല്‍ ബില്ല് പാസാകില്ല. ഇനി ഗവര്‍ണര്‍ക്ക് തീരുമാനിക്കാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍.
ബ്രിട്ടണില്‍ ട്രാഫിക് കേസില്‍പ്പെട്ട സ്വന്തം മകനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ പിതാവായ പ്രധാനമന്ത്രി നേരിട്ട് സ്റ്റേഷനല് എത്തി ഒപ്പിട്ടു നല്‍കേണ്ടി വന്നു. അതാണാ ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ ഒരു എംഎല്‍എയുടെ മകനെ പോലീസ് പിടികൂടിയാല്‍ എന്താകും സ്ഥിതി ? സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വന്നത് രണ്ട് മാറ്റങ്ങളാണ്. ഒന്ന് ഹൈന്ദവ ഭൂരിപക്ഷ രാഷ്ട്രീയം. രണ്ട് അഴിമതി-കുടുംബവാഴ്ച മുക്തമായ മുഖ്യ ഭരണകക്ഷി - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത്കുമാര്‍
കെ.ടി ജലീല്‍ പറഞ്ഞത് വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. അത്തരം നിരീക്ഷണങ്ങളെ അപഹസിക്കുന്നതും കേസു കൊടുക്കുന്നതും ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്ര ഭൂഷണമോണോ ? അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ. എന്നാല്‍ കെ.ടി ജലീലിനെ നമുക്ക് വിചാരണക്ക് വിധേയമാക്കാം. പക്ഷേ അതൊരു ബൗദ്ധിക വിചാരണയാകണം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത്കുമാര്‍
സെക്രട്ടറിയേറ്റ് ഫയല്‍ കൂമ്പാരങ്ങളുടെ സ്റ്റോറായി മാറി. നായനാരുടെയും വി.എസിന്റെയും കാലത്തെ ഫയല്‍ ഡോക്ടറായിരുന്ന മുരളീധരന് നായര്‍ക്കു പകരം ഫയല്‍ നീക്കങ്ങളില്‍ തീരെ അനുഭവ സമ്പത്തില്ലാത്തവരാണ് പേഴ്സണല്‍ സ്റ്റാഫിലധികവും. റേറ്റിംഗില്‍ മിക്ക മന്ത്രിമാരും ശരാശരിയ്ക്ക് പുറകില്‍. ബംഗാളിനെ ഭയന്ന് കേരളത്തില്‍ കൊണ്ടുവന്ന തലമുറമാറ്റം സിപിഎമ്മിന് കീറാമുട്ടി ? പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ തിരിച്ചടിക്ക് നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരില്ല - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
നാലു വര്‍ഷം കൊണ്ട് കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൂടെ കൊണ്ടുവന്നത് 1720 കിലോ കള്ളക്കടത്തു സ്വര്‍ണം. നേപ്പാള്‍ വഴി റോഡു മാര്‍ഗം വരുന്നത് ഈ കണക്കിലില്ല. ഒരു കിലോ സ്വര്‍ണം കടത്താന്‍ 5 ലക്ഷം രൂപവരെയാണ് കടത്തുകൂലി. ചരക്ക് ലക്ഷ്യസ്ഥാനത്തെത്തിയില്ലെങ്കില്‍ കാരിയറുടെ ജിവനെടുക്കും. വന്‍ തോക്കുകളായ സ്വര്‍ണക്കടകളും കസ്റ്റംസും പോലീസുമെല്ലാം ഉള്‍പ്പെടുന്ന ഈ സമാന്തര സമ്പദ്ഘടന നാടിന്റെ നട്ടെല്ലു തകര്‍ക്കും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
നിരോധിത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ലാത്ത ബാലഗോകുലത്തിന്റെ ചടങ്ങെങ്ങനെ കോഴിക്കോട്ടെ സിപിഎം മേയർക്ക് അയിത്തമുള്ളതാകും ? പുലിമടയില്‍ പോയി ആക്രമിക്കുകയെന്ന തന്ത്രമല്ലേ അവർ ചെയ്തത്. ബീനാ ഫിലിപ്പിനെ അപലപിച്ചവർക്കെങ്ങനെ കെ.വി. തോമസിനെ ന്യായികരിക്കാനാവും. ഇ.എം.എസിനും ഇ.കെ നായനാർക്കും ആകാമെങ്കിൽ ബീനയ്ക്കെന്തുകൊണ്ടായിക്കൂടാ . വിദ്യാ ബാലനാണെങ്കിൽ ആകാം മൈഥിലിക്കാകില്ല എന്നു പറഞ്ഞാലെങ്ങനെ ? ഈ ചിന്ത മാറേണ്ട കാലമായില്ലേ സഖാക്കളേ ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ നില്ക്കുന്ന പ്രാദേശിക കക്ഷികളെ ഒന്നിച്ചണിനിരത്താന്‍ ശേഷിയുള്ള ഒരു നേതാവാണ് ഇന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് ആവശ്യം; പ്രതിപക്ഷ കക്ഷികള്‍ക്കൊക്കെയും വിശ്വാസമര്‍പ്പിക്കാന്‍ ശേഷിയുള്ള കരുത്തനായൊരു നേതാവിന്റെ സ്ഥാനം നിധീഷ് കുമാറിന് ആര്‍ജിക്കാനാവുമോ എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ചോദ്യം! പഴയ ശത്രുക്കളൊക്കെ നിധീഷിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു; നിധീഷിന്റെ ലക്ഷ്യം എന്തായിരിക്കും ? പ്രധാനമന്ത്രി പദമോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അത്ര അധികാരമില്ലാത്ത ആളല്ലല്ലോ ഗവര്‍ണര്‍. പിന്നെന്തിനീ 'പിപ്പിടി' കാട്ടല്. എല്ലാ നിലപാടുകളിലും 'നട്ടെല്ലുറപ്പു' കാണിക്കാനാവില്ല. തോല്‍ക്കുന്ന യുദ്ധത്തിനു പോകരുതെന്നറിയാത്തയാളല്ല ആരിഫ് മുഹമ്മദ് ഖാന്. പിന്നയോ, ഇതാണ് ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും 'തൊമ്മന് ചാണ്ടി സീസണ്' ! തൊമ്മന് മുറുകുമ്പോള്‍ ചാണ്ടി അയയും, 'മറിച്ചും' ! ആ നാടകം ജനത്തിനു മനസിലായി, ഇപ്പോള്‍ കേന്ദ്രത്തിനും. അതുകൊണ്ടല്ലേ, ജഗദീഷ് ധന്‍കര്‍ ആ കസേരയില്‍ കയറി ഇരിക്കുന്നത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/O8nRjZbnHVf8oV7eAwU5.jpg)
/sathyam/media/post_banners/fxyBzplDeNkyQhq1Akex.jpg)
/sathyam/media/post_banners/rQZHkyWmbB98ZRQpIgZP.jpg)
/sathyam/media/post_banners/pbCXxUwmtcrnuNYGvuA0.jpg)
/sathyam/media/post_banners/kId102k18CJsDBd5uDFX.jpg)
/sathyam/media/post_banners/OOxo2fmFeVolMoaOgJIn.jpg)
/sathyam/media/post_banners/4EjyIkatCuKT2GnRrRWr.jpg)
/sathyam/media/post_banners/UuBPlSeiSmdfL3WjAE4V.jpg)
/sathyam/media/post_banners/wFjzs26FT54cQMB8XlDW.jpg)
/sathyam/media/post_banners/sVPiA1nyJ9sSdV9jzTVy.jpg)