Recommended
'അമ്മ' നിലപാടിനെ പരസ്യമായി വിമർശിച്ച നടൻ ജഗദീഷിനെതിരെ സംഘടനയ്ക്കുള്ളില്‍ പടയൊരുക്കം ശക്തം ! ജഗദീഷ് ഗ്യാലറിക്ക് വേണ്ടി കളിക്കുന്നുവെന്ന് വിമര്‍ശനം. ന്യൂജെൻ സിനിമകളിൽ തുടർച്ചയായി അവസരം ലഭിക്കുന്നത് കൊണ്ട് പുതുതലമുറ സിനിമക്കാരെ പ്രീതിപ്പെടുത്താനും പൊതുസമൂഹത്തിന്റെ അംഗീകാരത്തിനും വേണ്ടിയാണ് വിമർശനമെന്നും ആക്ഷേപം
പല്ലും നഖവും പോയ ലോകായുക്ത മൂപ്പിളമ തർക്കത്തിൽ നിശ്ചലം. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പദവി വലിച്ചെറിയുന്നു. കാരണം തന്നേക്കാൾ ജൂനിയർ ജസ്റ്റിസിനെ ലോകായുക്തയായി നിയമിച്ചത്. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി അവധിയില്‍ പ്രവേശിച്ചു. അഴിമതി വിരുദ്ധ സംവിധാനത്തെ പൊളിച്ചടുക്കുന്നത് ഇങ്ങനെ
ഹേമ കമ്മീഷന് റിപ്പോര്ട്ടിന്മേല് അമ്മയിൽ കടുത്ത ഭിന്നത ? അമ്മയുടെ പത്രസമ്മേളനത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ സിദ്ദിഖിനെ തള്ളിയും ഡബ്ല്യുസിസിയെ ചേര്‍ത്തു നിര്‍ത്തിയും ജഗദീഷ് രംഗത്തെത്തിയത് അമ്മയ്ക്ക് വെള്ളിടിയായി ! ആരോപണങ്ങളൊന്നും ആരുടെയും ഭാവനയായിരിക്കില്ലെന്നും ജഗദീഷ് ! അമ്മ ഒറ്റക്കെട്ടായി വേട്ടക്കാര്ക്കൊപ്പമായിരിക്കില്ലെന്നുറപ്പ് ?
എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ! കാഫിർ കളികളിൽ നാറിയപ്പോള്‍ അതൊതുക്കാന്‍ ഇറക്കിവിട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് അതിനേക്കാൾ ഇരട്ടടിയായി ? ഉമ്മന്‍ ചാണ്ടിയുടെ മാനത്തിന് ഒരു വിലയുമില്ല, സിനിമാ താരങ്ങള്‍ക്ക് കൊമ്പുണ്ട് പോലും ! ഇരകളുടെ സ്വകാര്യത പോലും... ഒന്നുമറിയാത്ത കൊച്ചുകുട്ടികളല്ലെ ഇപ്പറയുന്നത് ? തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ - ദാസനും വിജയനും
എം. ലിജുവിനെ സംഘടനാ ചുമതലയിലെത്തിച്ചതോടെ വയനാട് ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും അധ്യക്ഷ പദവി ഉറപ്പിച്ച് കെ. സുധാകരൻ. ചെന്നിത്തലയുടെ വിശ്വസ്തനായി ഇന്ദിരാഭവനിലെത്തിയ ലിജു പിന്നെ സുധാകരന്റെ അടുപ്പക്കാരനായി പദവികള്‍ കീഴടക്കി. വിവാദങ്ങള്‍ തുടര്‍ന്നാല്‍ പുറത്തേയ്ക്കെന്നും മുന്നറിയിപ്പ് ?
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് കൈവിട്ട കളിയാകുമെന്നുറപ്പായി. റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ രൂപം ഹൈക്കോടതിയിലെത്തുന്നതോടെ സൂപ്പര്‍ താരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമാകുമെന്ന് വിലയിരുത്തല്‍ ? നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച സര്‍ക്കാരിന്റെ പിടിയില്‍ നിന്നും കളി ഇനി കോടതിയുടെ കോര്‍ട്ടിലേയ്ക്ക്. ഒരു മന്ത്രിയുടെ രാജിയും അനിവാര്യമായേക്കും !