Recommended
ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനം. 13,530 കിലോമീറ്റർ നിർത്താതെ പറക്കാം. ഭൂഖണ്ഡാന്തര വിമാനങ്ങൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനർ. ഭൂപ്രകൃതിയുടെയും തടസ്സങ്ങളുടെയും 3ഡി കാഴ്ച നൽകുന്ന സിന്തറ്റിക് വിഷൻ സിസ്റ്റം ഡ്രീംലൈനറിന്റെ പ്രത്യേകത. വിമാനത്തിന് ഇന്ധനക്ഷമതയും കൂടുതൽ. 14വർഷം കൊണ്ട് ഒരു ബില്യൺ യാത്രക്കാർ. അപകടത്തിൽപെട്ടത് ലോകത്ത് ചൂടപ്പം പോലെ വിറ്റഴിയുന്ന വിമാനം
ലണ്ടനിലേക്ക് നിർത്താതെ പറക്കേണ്ട വിമാനത്തിന് പറന്നുയർന്ന ഉടൻ എങ്ങനെ സാങ്കേതിക തകരാറുണ്ടായി ? അട്ടിമറി സാദ്ധ്യതയും അന്വേഷിക്കുന്നു. അടിയന്തര ലാൻഡിംഗിന് പൈലറ്റ് മെയ് ഡേ സന്ദേശമയച്ചു. തിരികെ അയച്ച സന്ദേശത്തിൽ പ്രതികരിച്ചില്ല. രാജ്യം നടുങ്ങിയ വിമാനദുരന്തത്തിൽ അട്ടിമറി സംശയവും കടുക്കുന്നു. ദീർഘദൂര യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ ബോയിംഗ് 787 ഇന്ത്യയിൽ അപകടത്തിൽപെടുന്നത് ആദ്യം
രാജ്യാന്തര കപ്പൽപാതയായ കേരളതീരത്തെ പതിവായ അപകടങ്ങളിൽ സംസ്ഥാനത്തിനും നാണക്കേട്. നാവിക സേനയുടെ നിരീക്ഷണവലയത്തിലുള്ള മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായത് 2 കപ്പലപകടങ്ങൾ. കപ്പൽ മുങ്ങുന്നതിനും കണ്ടെയ്നറുകൾ തീപിടിക്കുന്നതിനും പിന്നിൽ ഗൂഢലക്ഷ്യങ്ങളോ ? ആവർത്തിക്കപ്പെടുന്ന അപകടങ്ങളിൽ സർക്കാർ ഗൗരവമായ പഠനം നടത്തേണ്ടത് അനിവാര്യം
നിലമ്പൂരിൽ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും വോട്ട് വേണമെന്ന് സിപിഎം നേതാവ് ടി.എം സിദ്ദിഖ്. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് എം.സ്വരാജും. സിദ്ദിഖിന്റെ പ്രസ്താവനയോടെ ഇടിവ് തട്ടിയത് സിപിഎമ്മിൻെറ മതനിരപേക്ഷ നിലപാടിൻെറ വിശ്വാസ്യതക്ക്. ജമാഅത്തെ ഇസ്ളാമിക്ക് ആര്യാടനോട് താൽപര്യമില്ല. എൽഡിഎഫിനെ എസ്.ഡി.പി.ഐയും പിന്തുണക്കില്ല. ആ വോട്ടുകൾ പോകുക പി.വി അൻവറിലേക്ക് ?
എത്ര തപ്പിയിട്ടും സിപിഎമ്മിന് സ്വതന്ത്രനെ കിട്ടിയില്ല. കോൺഗ്രസുകാരെ ചാക്കിട്ട് പിടിക്കാനുള്ള അറ്റകൈ പ്രയോഗവും വിഫലമായതോടെ നിലമ്പൂരിൽ എം സ്വരാജിനെ ഉറപ്പിച്ചു. താത്പര്യമില്ലെങ്കിലും സ്വരാജ് മത്സരത്തിനിറങ്ങുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ. സിപിഎം പാർട്ടി ചിഹ്നത്തിൽ 2006 ന് ശേഷം ഒരാൾ മത്സരിക്കുന്നത് ഇതാദ്യം. മണ്ഡലം നിലനിർത്താൻ സർവ തന്ത്രങ്ങളും പയറ്റാൻ സിപിഎം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷെറോണ റോയ് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ഷെറോണയെ പരിഗണിക്കുന്നത് സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്ത്. ക്രൈസ്തവ സമുദായത്തിന് നിർണായക വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ ഷെറോണ റോയ് എത്തിയാൽ മത്സരം കടുക്കുമെന്ന് കോൺഗ്രസിനും ആശങ്ക. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം എൽഡിഎഫിൽ കൂടിയാലോചിച്ച ശേഷം
കേരള സർവകലാശാലയുടെ അന്തസ് ഇടിച്ച് പീഡന വിവാദം. ബംഗ്ലാദേശി വിദ്യാർത്ഥിയെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി പീഡിപ്പിച്ചു. അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി. അധ്യാപകൻ സ്ഥിരമായി ക്യാമ്പസിൽ വരുന്നത് മദ്യപിച്ച്. മദ്യലഹരിയിൽ കാർ ഓടിച്ച് അപകടം വരുത്തി. നിലമറന്ന അദ്ധ്യാപകനെതിരേ കർശന നടപടികളുമായി സർവകലാശാല