Recommended
തുടക്കത്തിലെ തിരിച്ചടിയിൽ പതാറാതെ അവസാന ഘട്ട പ്രചരണത്തിൽ മുന്നേറി കോൺഗ്രസ്. പി.പി ദിവ്യ ഇഫക്റ്റ് ചേലക്കരയിലടക്കം പ്രതിഫലിക്കുമെന്ന ഭയപ്പാടിൽ സിപിഎമ്മും സന്ദീപ് വാര്യർ ഉയർത്തിയ വിവാദം വോട്ടെടുപ്പിൽ നിഴലിക്കുമോ എന്ന ആശങ്കയിൽ ബിജെപിയും. ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോൾ മണ്ഡലങ്ങളിലെ ട്വിസ്റ്റ് പ്രവചനാതീതം
എറണാകുളം - അങ്കമാലി അതിരൂപതയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്ക്കിടയല് ഒറ്റയാനായി മൈക്കിള്‍ ജോര്‍ജ്. 32 അംഗ പാരീഷ് കൗണ്‍സിലില്‍ ഔദ്യോഗിക വിഭാഗത്തിനൊപ്പമുള്ള ഏകയാള്‍. പാലാരിവട്ടം മാതാനഗര്‍ പള്ളിയില്‍ വിമത വിഭാഗം വൈദികനെക്കൊണ്ട് ഏകീകൃത കര്‍ബാന ചൊല്ലിച്ച പോരാളി. പാരീഷ് കൗൺസിൽ പുനഃസംഘടിപ്പിച്ചേക്കും
പിപി ദിവ്യ ഇന്നും കോടതിയില്‍ ആയുധമാക്കിയത് കളക്ടര്‍ അരുണിന്റെ വിവാദ മൊഴി. തെറ്റുപറ്റിയെന്നു പറഞ്ഞാല്‍ അഴിമതിയല്ലാതെ മറ്റെന്തെന്ന് ചോദിച്ച ദിവ്യ നവീന്‍ ബാബുവിനെ 'കള്ളനാക്കാന്‍' വീണ്ടും വാദങ്ങള്‍ ഉന്നയിച്ചു. 4 കോടിയുടെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ നടക്കുന്ന 'പാവം' പ്രശാന്തന് കൈക്കൂലി പണം സംഘടിപ്പിച്ചത് ഭാര്യയുടെ സ്വര്‍ണം പണയം വച്ചിട്ടെന്നും വാദം
കൂറുമാറ്റത്തിലെ നേരറിയാന്‍ എന്‍സിപി അന്വേഷണം തുടങ്ങി, ആരോപണവിധേയന് തോമസ്. കെ. തോമസിന്റെ മൊഴിയെടുത്ത് അന്വേഷണ കമ്മീഷന്; ആരോപണശരം തൊടുത്ത ആന്റണി രാജുവിന്റെ മൊഴിയെടുക്കേണ്ടതും അതിപ്രധാനം, എന്‍സിപിയുടെ അന്വേഷണ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊടുക്കാന്‍ ആന്റണി തയ്യാറാകുമോ ? സാധ്യത കുറവെന്ന് വിലയിരുത്തല്‍
പാളയത്തിലെ പട പാലക്കാട് ബിജെപിക്ക് പകരുന്നത് അന്തിയാകുംവരെ വെള്ളം കോരി അന്തിക്ക് കുടമുടക്കുന്ന അവസ്ഥ. ഒത്തുപിടിച്ചാൽ ഒന്നാം സ്ഥാനത്ത് എത്താമെന്നിരിക്കെ സംഘടന തത്വം മറന്ന് നേതാക്കൾ. തലങ്ങും വിലങ്ങും 'പണി' യുമായി ഗ്രൂപ്പുകൾ. അമിത് ഷാ വിചാരിച്ചിട്ട് നന്നാവാത്ത പാർട്ടി സംസ്ഥാന ഘടകത്തിന് മുന്നിൽ മുട്ടുമടക്കി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും
മദര്‍ തെരേസയുടെ ആശ്രമത്തിൽ സേവനം ചെയ്തത് ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി. രാജീവ് ഗാന്ധിയുടെ മരണ ശേഷം മദര്‍ തന്റെ വീടു സന്ദര്‍ശിക്കുകയും തലയിൽ കൈ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തനിക്കു കൈയിൽ കൊന്ത സമ്മാനിച്ചാണ് മദർ മടങ്ങിയത്. പിന്നീട് മദറിന്റ ആശ്രമത്തിൽ കുട്ടികളെ പഠിപ്പിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ശൗചാലയം വൃത്തിയാക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്ന് തുറന്നു പറഞ്ഞു പ്രിയങ്ക
സർക്കാരിന്റെ ഇൻഷുറൻസായ മെഡിസെപ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ട. 6000 രൂപ പ്രീമിയം അടച്ചിട്ടും പ്രധാന ആശുപത്രികളൊന്നും മെഡിസെപ്പിലില്ല. പ്രായോഗികമല്ലാത്ത പാക്കേജുകളും നിയമപ്രശ്നങ്ങളും വെല്ലുവിളി. മെഡിസെപ്പ് വേണ്ടെന്ന് കെ.എസ്.ഇ.ബി. പ്രീമിയം ഇനിയും കൂട്ടണമെന്ന് ഇൻഷുറൻസ് കമ്പനി. 30 ലക്ഷം ഗുണഭോക്താക്കളുള്ള മെഡിസെപ്പ് പദ്ധതി അകാല ചരമത്തിലേക്കോ