Recommended
ആള് ദൈവങ്ങളും അവരുടെ ആശ്രമങ്ങളും മനുഷ്യരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യുന്ന ഫാക്ടറികളാണ്. സന്തോഷ് മാധവന് കുടുങ്ങിയ കാലത്ത് ഇവര്‍ പണി നിര്‍ത്തി ജോലിയെടുത്ത് ജീവിക്കാന്‍ തുടങ്ങിയിരുന്നു. കോയമ്പത്തൂർ സദ്ഗുരുവിന്റെ മക്കള്‍ മാന്യമായി കുടുംബ ജീവിതം നയിക്കുമ്പോള്‍ വല്ലവന്റെയും മക്കളെ 'ആശ്രമ നിയമങ്ങള്‍ക്ക് ' വിധേയരാക്കുകയായിരുന്നു - ദാസനും വിജയനും
കര്‍ഷകര്‍ സംഘടിക്കുന്നത് പോരാട്ടത്തിനോ ആരെയെങ്കിലും തോല്പിക്കാനോ അല്ലെന്നും സ്വയം നിലനില്പിനും മറ്റുള്ളവരെ നിലനിര്‍ത്താനും വേണ്ടിയെന്നും ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. ബഫര്‍സോണ്‍, തോട്ടം - പുരയിടം പ്രശ്നങ്ങളിലെ ഇന്‍ഫാം ഇടപെടല്‍ വിജയം കണ്ടതുപോലെ ഇഎസ്ഐ, ഏലമലക്കാട് പ്രശ്നത്തിലും പരിഹാരമുണ്ടാകുമെന്ന് ഫാ. മറ്റമുണ്ടയില്‍. ഇൻഫാം മാവേലിക്കര കാർഷിക ജില്ല നിലവിൽ വന്നു
നിർണായകമായ തെരഞ്ഞെടുപ്പുകളിൽ പലതിലും പല മണ്ഡലത്തിൽ സ്ഥാനാർഥിയായി കോൺഗ്രസിന് മിന്നും വിജയം സമ്മാനിച്ച കെ മുരളീധരനെ തൃശ്ശൂരും പാലക്കാടും അടക്കം ഉപതെരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ നിന്ന് അവഗണിക്കുന്നതോ മാറി നിൽക്കുന്നതോ ? 'പതിവ് നീരസം' പ്രകടമാക്കിയ കെ മുരളീധരനെ അനുനയിപ്പിച്ച് കെസി വേണുഗോപാൽ. പാലക്കാടും തൃശ്ശൂരും മുരളിധരനെത്തും
കൊടകര കുഴല്‍പ്പണക്കേസ്, പണം കടത്തിയതിന് പിന്നില്‍ കര്‍ണാടക എംഎല്‍സിയായിരുന്ന ലഹര്‍ സിങ് ? പൊലീസ് ഇഡിക്ക് നല്കിയ റിപ്പോര്‍ട്ട് പുറത്ത്; തിരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞാണ് ചാക്ക് എത്തിച്ചതെന്ന് തിരൂര്‍ സതീശ്; കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍, തീരുമാനം മുഖ്യമന്ത്രിയും ഡിജിപിയും നടത്തിയ ചര്‍ച്ചയില്‍
ഇസ്ലാം മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ രൂപീകൃതമായ സമസ്തയിൽ രാഷ്ട്രീയ അതിപ്രസരം ഏറുമ്പോൾ ആശങ്ക മുസ്ലിം ലീഗിന്. ആശങ്കയ്ക്ക് കാരണം കാലാകാലങ്ങളിൽ തുടരുന്ന വോട്ടു ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം. കാന്തപുരം തുടക്കമിട്ട സിപിഎം അനുഭാവം സമസ്തയിലേയ്ക്ക് പടരുമ്പോൾ മലപ്പുറത്ത് അടക്കം വലിയ രാഷ്ട്രിയ നേട്ടം ഇടതുപക്ഷവും ലക്ഷ്യം വെയ്ക്കുന്നു
പാലക്കാട് ബിജെപിയുടെ വിജയപ്രതീക്ഷ അട്ടിമറിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് കൊടകര വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന പ്രതിരോധവുമായി ബിജെപി. കൃഷ്ണകുമാറിന്റെ മുന്നേറ്റം പകല്‍പോലെ വ്യക്തം. സുരേന്ദ്രനെ മാറ്റി നിര്‍ത്താനാണ് കൊടകര പ്രയോഗമെന്നും ബിജെപി വിലയിരുത്തല്‍
വെടിയേറ്റ പോരാളിയും ജീവിക്കുന്ന രക്തസാക്ഷിയുമായ ഇ.പി ജയരാജനെ പാർട്ടിയിൽ സജീവമാക്കാൻ നീക്കം തകൃതി. ഇ.പിയെ അനുനയിപ്പിക്കാൻ ചർച്ച നടത്തിയത് മുഖ്യമന്ത്രി. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലുമിറങ്ങാതെ ഇടച്ചിൽ തുടർന്ന് ഇ.പി. ബിജെപി ബന്ധം പറഞ്ഞ് ഇടതുമുന്നണി കൺവീനർ പദവിയിൽ നിന്ന് തെറിപ്പിച്ച ഇ.പിയുടെ വിലയറിഞ്ഞ് നേതൃത്വം