Recommended
അറസ്റ്റ് ഒഴിവാക്കാൻ സിദ്ധിഖ് ഇറക്കിയത് സിറ്റിംഗിന് കാൽക്കോടി ഫീസ് വാങ്ങുന്ന വക്കീലിനെ. മുമ്പ് ദിലീപിനെ രക്ഷിക്കാൻ ഇറങ്ങിയ അതേ വക്കീൽ. പരാതി കെട്ടിച്ചമച്ചതെന്ന് സുപ്രീംകോടതിയിൽ. ലൈംഗികശേഷി പരിശോധന വേണമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കേണ്ട. അന്വേഷണവുമായി സഹകരിക്കാം. ഏതു ജാമ്യവ്യവസ്ഥയും സ്വീകാര്യം. പോലീസിന്റെ ഒത്താശയോടെ സിദ്ധിഖിന്റെ ഒളിവുജീവിതം തുടരുന്നു
സോളാർ വിവാദത്തിൽ ഉമ്മൻചാണ്ടി നേരിട്ടതുപോലെ ജുഡീഷ്യൽ അന്വേഷണം പിണറായിയെയും ഉറ്റുനോക്കുന്നു. സ്വർണക്കടത്തിൽ സിറ്റിംഗ് ജഡ്ജിയുടെ അന്വേഷണം തേടി അൻവർ ഹൈക്കോടതിയിലേക്ക്. 100കോടിയിലേറെ മൂല്യമുള്ള 150കിലോ സ്വർണം കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതായതിനാൽ അന്വേഷണം ഉറപ്പ്. സർക്കാർ അനങ്ങിയില്ലെങ്കിലും കോടതി വഴി ജുഡീഷ്യൽ അന്വേഷണം വന്നാൽ പിണറായിക്ക് തിരിച്ചടി
നേതൃത്വത്തിനെതിരേ പോരാടി രക്തസാക്ഷിയായെന്ന വീരപരിവേഷവുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ യു.ഡി.എഫ് സ്വതന്ത്രനാവും; അൻവറിനെ വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്ന് സുധാകരൻ; സാഹചര്യം മുതലെടുക്കാൻ ലീഗ്; ഒരുവിഭാഗം സിപിഎമ്മുകാരുടെ പിന്തുണയും ഉറപ്പിക്കാം; അൻവറിലൂടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; അൻവറിന്റെ അങ്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സൂപ്പർ കരുനീക്കങ്ങൾ
മുസ്ലീം ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞത് 10 വര്‍ഷം മുന്‍പ് മുതല്‍. ജലീലും അന്‍വറും റസാഖും അബ്ദുറഹ്മാനുമൊക്കെ സിപിഎം ലേബലില്‍ ലീഗ് ശക്തികേന്ദ്രങ്ങളില്‍ ജയിച്ചു കയറിയത് മുസ്ലീംലീഗിനെ അമ്പരപ്പിച്ച്. ഒടുവില്‍ അന്‍വര്‍ തുറന്നുവിട്ട വിവാദങ്ങള്‍ വിള്ളല്‍ വീഴ്ത്തുന്നതും ന്യൂനപക്ഷ വോട്ട് ബാങ്കില്‍. എല്ലാം ഒരു എഡിജിപിക്കുവേണ്ടി ?