Recommended
മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന പാർട്ടിയുടെ അന്ത്യശാസനം വകവയ്ക്കാതെ എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ പ്രതിസന്ധി രൂക്ഷം. ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും അടിയന്തിര യോഗം വിളിച്ച് പി.സി ചാക്കോ. ശശീന്ദ്രനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി നിയുക്ത മന്ത്രി തോമസ് കെ തോമസ്
എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലെയും തമ്മിലുളള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെ കൂടുതൽ പ്രതിരോധത്തിലായി മുഖ്യമന്ത്രിയും സിപിഎമ്മും. കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തെന്ന സിപിഐയുടെ ചോദ്യത്തിനപ്പുറം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ വിശ്വാസ്യതാ നഷ്ടം നേരിടുമെന്ന് ആശങ്ക ! സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്ന ദുര്‍ബല വാദങ്ങള്‍ അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമോ ?
പൂരപ്പറമ്പിലെ ആനകൾക്ക് പട്ട കൊടുക്കുന്നത് പോലും തടഞ്ഞ് തൃശൂർ പൂരം കലക്കിയതും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുമടക്കം എഡിജിപി അജിത്കുമാർ നടത്തിയ രാഷ്ട്രീയ ഓപ്പറേഷനുകളൊന്നും പ്രത്യേക സംഘം അന്വേഷിക്കില്ല. രാഷ്ട്രീയ പരാമർശങ്ങൾ വിട്ടുകളയാൻ നിർദ്ദേശം. പേരിന് അന്വേഷണം നടത്തി എഡിജിപിക്ക് ക്ലീൻചിറ്റ് നൽകാൻ നീക്കം തകൃതി
പൂക്കളം ഒരുക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച അരളി പൂ വാങ്ങാന്‍ ആളില്ല. കുട്ടികള്‍ പൂ എടുക്കുമോയെന്ന ആശങ്കിയില്‍ ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ വാങ്ങി മടങ്ങി രക്ഷിതാക്കള്‍. വില കുറച്ചു വില്ക്കാന് ശ്രമിച്ച് വ്യാപരികള്‍. അരളി ഉപയോഗം തടയാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം