Voices
എതിർപക്ഷത്തുനിന്നുള്ള ആക്രമണങ്ങളെക്കാൾ കൂടുതൽ ഒരുപക്ഷേ സ്വന്തം ചേരിയിൽനിന്നുള്ള ഒളിയമ്പുകളാകും നേരിടേണ്ടിവരിക; താങ്കളെപ്പോലെ സി.ബി.സി വാരിയരും അഭിഭാഷകനായിരുന്നു. ഇത്രയേറെ പാണ്ഡിത്യവും കഴിവുകളുമെല്ലാമുണ്ടായിട്ടും ഒരിക്കൽപ്പോലും പദവികൾക്കുപിന്നാലെ അദ്ദേഹം പോയിട്ടില്ല; മാത്യു കുഴല്നാടന് അറിയാന്‍..
നട്ടെല്ലുണ്ടെന്നു തെളിയിച്ച ടി.എൻ ശേഷന്റെ 1996ലെ നിയമനത്തിനു ശേഷം ഒരൊറ്റ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്കും ആറു വർഷത്തെ മുഴുവൻ കാലാവധിയും ലഭിച്ചിട്ടില്ല; സുപ്രീംകോടതി തുറന്നുവിട്ട തത്തയെ വീണ്ടും കൂട്ടിലടയ്ക്കാൻ രാഷ്ട്രീയ നേതൃത്വം മടിച്ചേക്കില്ല. തത്ത വീണ്ടും യജമാനനു സ്തുതി പാടുന്ന നില വരുമോയെന്ന ആശങ്ക ചെറുതല്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഭരണ സിരാകേന്ദ്രത്തിലെ പ്രധാനിയായ സി.എം. രവീന്ദ്രന് നിയമവും ഭരണഘടനയുമൊന്നും ബാധകമല്ലേ ? മനീഷ് സിസോദിയായെ കൊണ്ടുപോയ കേന്ദ്ര ഏജൻസിക്ക് രവീന്ദ്രനെ കൊണ്ടുപോകാൻ അറിയില്ലേ ? അഴിമതി ഇടപാടിലെ ബന്ധം സംശയിക്കാനുള്ള തെളിവുകൾ അയാളുടെ പോക്കറ്റിൽ കിടക്കുന്ന ഫോണിൽ തന്നെ ഉണ്ടല്ലോ ? എന്നിട്ടും എന്തിനീ പെറോട്ടുനാടകം- പ്രതികരണത്തിൽ തിരുമേനി