ഇറ്റലിയിൽ നിന്നെത്തിയ റാന്നിക്കാർ വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിയതിൽ ആദ്യ പിഴവ് സർക്കാരിന് തന്നെ ! പിന്നത്തെ കുറ്റക്കാർ റാന്നി കുടുംബവും ! റാന്നിക്കാരുടെ റൂട്ട് മാപ്പിലില്ലാത്ത കണ്ണൂരിൽ കൊറോണ എത്തിയതെങ്ങനെ ? പിഴവുകൾ ഉള്ളത് തന്നെ ! മഹാദുരന്തങ്ങൾ വരുമ്പോഴല്ല രാഷ്ട്രീയവും പ്രമോഷനും ഒന്നും നടത്തേണ്ടത് ! എങ്കിലും ടീച്ചറമ്മയല്ല, ഡോക്ടർ ബ്രോകൾ ആണ് താരങ്ങൾ !
ആദായനികുതിയിലെ ഇളവുകൾ കൊള്ളാം, പക്ഷേ അത് 6 വർഷം മുമ്പ് മോഡി പറഞ്ഞത്രയും പോലും ആയിട്ടില്ല. കടംവാങ്ങി നികുതിയടയ്ക്കാൻ ജനത്തെ നിർബന്ധിക്കരുത് ! പകരം നീക്കിയിരിപ്പിൽ നിന്നും നികുതി അടയ്ക്കാൻ ജനത്തിന് കഴിയണം. വരുമാനത്തേക്കാൾ പതിന്മടങ്ങായി ചിലവ് വർധിക്കുന്നത് സർക്കാർ കാണാതെ പോകരുത് ! നിർമ്മലാ സീതാരാമനറിയാൻ ..
മൂന്നാം തവണയും യുപിഎ അധികാരത്തിലെത്താതിരിക്കണമെങ്കില് അദ്വാനി മാറി മോഡി വരണമെന്ന് ആദ്യം നിലപാടെടുത്ത നേതാവ് ! മോഡിക്ക് ഡല്‍ഹിയിലേക്ക് സുഗമ യാത്രയൊരുക്കിയത് ജെയ്റ്റ് ലി. രണ്ടാം തവണയും ജെയ്റ്റ് ലി തനിക്കൊപ്പം ഉണ്ടാകണമെന്നാവശ്യപ്പെട്ട് മോഡി വീട്ടിലെത്തി കണ്ടെങ്കിലും ശരീരം അനുവദിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അരുണ്‍ ജെയ്റ്റ് ലി വിടവാങ്ങുന്നത് രാജ്യത്തിന് അദ്ദേഹത്തെ ഏറ്റവും ആവശ്യമുണ്ടായിരുന്ന ഘട്ടത്തില്‍
ലോകകേരള സഭയെന്ന മേളാങ്കമല്ല മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പായ്ക്കേജാണ് ആവശ്യം. അവിടെകാണുന്നപ്രവാസലോകത്തെ ഫ്രാഞ്ചിയേട്ടന്മാരും ഡാന്‍സ് ബാറുകളില്‍ വിഹരിക്കുന്നവരുമൊന്നുമല്ല യഥാര്‍ത്ഥ പ്രവാസികള്‍. ആയുസിന്റെ നല്ലകാലം മുഴുവന്‍ പ്രവാസി നാടുകളില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഗ്രീന്‍ചാനല്‍ സംവിധാനമാണാവശ്യം. കൊതിച്ചുവന്നിട്ടും ജനിച്ച നാട്ടില്‍ പ്രവാസിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നത് കേരളത്തിന്റെ ശാപം !
ഡിആര്‍ഡിഓ പത്രക്കുറിപ്പ് ഇറക്കേണ്ട പ്രഖ്യാപനം ഏറ്റെടുത്ത് രാജ്യത്തോട് മോഡിയുടെ അഭിസംബോധന. ചരിത്ര നേട്ടത്തിനായി കഠിനാധ്വാനം ചെയ്ത സ്ഥാപനത്തെക്കുറിച്ച് ഒരക്ഷരം പറഞ്ഞതുമില്ല. മുമ്പ് ഡിആര്‍ഡിഓ പത്രക്കുറിപ്പിറക്കുകയും പ്രധാനമന്ത്രി അഭിനനന്ദം അറിയിക്കുകയും ചെയ്തിരുന്നിടത്ത് പത്രക്കുറിപ്പ് അഭിസംബോധനയാക്കി മാറ്റി മോഡി മാര്‍ക്കറ്റിംഗ്. അഭിനന്ദിക്കാന്‍ മറക്കുകയും ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/ZawmOgB6ojyzEjP82fL2.jpg)
/sathyam/media/post_banners/I8LvijdWipdQ9p6O6FDP.jpg)
/sathyam/media/post_banners/SkM4DtimjqY6IJBKAsci.jpg)
/sathyam/media/post_banners/AFg8s56efKMZPMfIWxGD.jpg)
/sathyam/media/post_banners/bmaEOwiRMM6UtAHHf1lP.jpg)
/sathyam/media/post_banners/DGQQVNFwU2zWYVGdury5.jpg)
/sathyam/media/post_banners/EVN4avMuvrOjGNipnAKM.jpg)
/sathyam/media/post_banners/e9fZnk3mo9zXyvBxHuk9.jpg)
/sathyam/media/post_banners/GwyY9QeAvuFaOVOj4BUI.jpg)
/sathyam/media/post_banners/NqKZNjYd8y2MawsN7cYT.jpg)