ദാസനും വിജയനും
പാര്‍ലമെന്റില്‍ സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും തമ്മില്‍ അങ്കം വെട്ടിയപ്പോൾ മലയാളികള്‍ക്ക് രോമാഞ്ച കഞ്ചുകം ഉണ്ടായെങ്കിലും ഇരുവരും ആ പൂര്‍വകാലങ്ങള്‍ ഒന്നോര്‍ത്തെടുത്താല്‍ നന്ന്. കമ്മീഷ്ണറിലും പത്രത്തിലും ഏകലവ്യനിലും ഒക്കെ പത്രക്കാരെ രോമാഞ്ചം കൊള്ളിച്ച സുരേഷ് ഗോപിക്കിപ്പോള് തന്റെ നടവഴിയില്‍ പത്രക്കാരെ കണ്ടുപോകരുത്. ബ്രിട്ടാസിന്റെ ലൂസിഫര്‍ സ്നേഹവും കെങ്കേമം- ദാസനും വിജയനും
ബുദ്ധിയില്‍ മുന്പിലായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികള്‍. അതൊക്കെ പണ്ട് ! ഇപ്പോള്‍ പിസി ജോര്‍ജിന് ജബല്‍പ്പൂരിലെ വൈദികന് എന്താണോ, അതുതന്നെയാകും ക്രൈസ്തവര്‍ക്ക് നാളത്തെ ബിജെപി, നോക്കി നില്ക്കുമ്പോള് അടികിട്ടും ! മണിപ്പൂരും ജബല്‍പ്പൂരും ഒറീസയുമൊന്നും ഒന്നുമല്ല 'എമ്പുരാന്' ആണ് ആകെപ്രശ്നമെന്നു മന്ത്രി പറഞ്ഞത് കേട്ട് കൈയ്യടിക്കുകയാണ് കുറെ ക്രിസംഘികള്‍ - ദാസനും വിജയനും
മുനമ്പത്ത് കയറി മാന്തി ആ പുണ്ണിനെ ക്യാന്‍സര്‍ ആകാതെ നോക്കേണ്ടത് വക്കഫ് ബോര്‍ഡായിരുന്നു. ഹിന്ദുക്കള്‍ക്കായി വന്ന 'ശബരിമല സ്ത്രീപ്രവേശനം' പോലെ മറ്റൊന്നാണ് ക്രിസ്ത്യാനികള്‍ക്കായുള്ള 'വക്കഫ്' വിവാദം. മുനമ്പത്തെ മുതലക്കണ്ണീരുകാര് ജബല്‍പൂരിലും മണിപ്പൂരിലും തിരിഞ്ഞുനോക്കുന്നില്ല. അവർ ക്രൈസ്തവരല്ലെ ? മുനമ്പംകാർക്ക് വക്കഫ് ഭൂമി വിട്ടുനല്‍കി മുതലെടുപ്പുകാരെ ഒറ്റപ്പെടുത്തണം - ദാസനും വിജയനും
പ്രായം 75 എന്നാല്‍ ഒരു കടമ്പയാണ്. അത് പിണറായിക്കായാലും മോദിക്കായാലും. പക്ഷേ അതിനെ മറികടക്കുകയെന്നാല്‍ അതൊരു തന്ത്രമാണ്. പണ്ടത്തെ അമ്പലക്കമ്മറ്റികളിലും വായനശാലകളിലും അനര്‍ഹര്‍ കയറി പ്രസിഡന്റുമാരായിരുന്നാല് പിന്നെ കസേര വിട്ടിറങ്ങുക കടമ്പ തന്നെ. അധികാരം മനുഷ്യനെ മയക്കുന്ന മനോരോഗം - ദാസനും വിജയനും
മലയാളി, സിനിമയിലെ രാഷ്ട്രീയത്തെ അപായ സൂചികയായി കാണാന്‍ തുടങ്ങിയതെന്ന് മുതലാണ് ? കരുണാകരനും ആന്റണിയും നായനാരും വിഎസും മനോരമ അച്ചായനും അമൃതാനന്ദമയിയും വെള്ളാപ്പള്ളിയും ബിഷപ്പുമാരുംവരെ സിനിമകളിലൂടെ നിശിതമായി വിമര്‍ശിക്കപ്പെട്ടവരാണ്. എമ്പുരാനില്‍ കണ്ട വിവാദം ഗുജറാത്ത് കലാപത്തേക്കാള്‍ വലിയ അപായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. ഇങ്ങനെ പോയാല്‍ എവിടെയെത്തും ? - ദാസനും വിജയനും
ടി ദാമോദരൻ പണ്ട് ലീഡര്ക്കെതിരെയുള്ള സിനിമ ഇറങ്ങുന്നതിന്റെ മുൻപ് കരുണാകരനെകണ്ട് കാര്യങ്ങൾ പറയുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. കരുണാകരനും ആന്റണിയും നായനാരുമൊക്കെ അവർക്കെതിരെയുള്ള സിനിമകളെ ചിരിച്ചുതള്ളിയവരാണ്. പക്ഷേ വലിയ പുലികളെന്ന് കരുതിയവരിപ്പോള് വഞ്ചിപ്പടിയിൽ വീണ അവസ്ഥയിലാണ്. എന്തായാലും 17 വെട്ടുകളുടെ കഥ പറഞ്ഞുകൊണ്ട് രാജുമോൻ ഈ എതിരാളികളെയും വെട്ടി- ദാസനും വിജയനും
ഒന്നൊഴികെ, മറ്റൊന്നിനോടും ഒരാര്ത്തിയുമില്ലാത്ത മോഹന്‍ലാലിനെ 'ലെഫ്റ്റനന്റ്' പദവിയൊക്കെ പറഞ്ഞുപേടിപ്പിച്ചാല് പുല്ലുവിലയാകും. ആ ലാലേട്ടനെയും ഭൂമിയുടെ പൊക്കിൾകൊടി കണ്ടിട്ടുള്ള ഗോപാലേട്ടനെയുമൊക്കെ പൃഥ്വിരാജ് ചതിക്കണമെങ്കില്‍ അതിനയാള്‍ വേറെ സുകുമാരന്‍ ജനിക്കണം. ലേശം വിദ്യയും നല്ല വിദ്യാഭ്യാസവുമുള്ള രാജീവ് ചന്ദ്രശേഖര്വരെ പറഞ്ഞതെന്താണ്- ദാസനും വിജയനും
കേരളത്തിലിപ്പോള്‍ എംഡിഎംഎ ഡീലര്‍ മുതല്‍ ഭരിക്കുന്ന നേതാക്കന്മാരും സിനിമക്കാരും വരെ ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. മുന്‍പ് കൊക്കെയ്നുമായി അകത്തായി ഇപ്പൊഴും കിറുങ്ങി നടക്കുന്ന യുവ താരത്തിന്റെ കേസ് ആരാണ് മുക്കിയത് ? ആ നടന് പിന്നീട് ഒരു മഹാനടന്റെ പിന്‍ബലത്തില്‍ തുടരെ അവസരങ്ങള്‍ കിട്ടിയതിന്റെ പിന്നിലെ കളികള്‍ എന്തായിരുന്നു ? നാട് നശിപ്പിക്കുന്നത് രക്ഷിക്കേണ്ടവര്‍ തന്നെയായാലോ - ദാസനും വിജയനും
അഖില്‍ മാരാര്‍ പറഞ്ഞതുപോലെ മലയാള സിനിമയുടെ ചരിത്രം തിരുത്താന്‍ പോന്നതെങ്കിലും, ആന്റണിയുടെ കൈയ്യൊപ്പ് ചാര്‍ത്തലും കുറെ അനാവശ്യ ഹൈപ്പുമൊക്കെയായി എമ്പുരാനില്‍ ചില തകരാറുകള്‍ കാണാം. പക്ഷേ എമ്പുരാന്റെ 'രാഷ്ട്രീയം' എന്നാൽ അതൊരു ചങ്കൂറ്റമാണ്. ഇത് ശരിക്കും മോഹന്‍ലാല്‍ സിനിമയല്ല, ഗോകുലം ഗോപാലന് സിനിമയാണ് - ദാസനും വിജയനും