ദാസനും വിജയനും
'എമ്പുരാൻ' കണ്ടപ്പോള്‍ തിയറ്ററില്‍ കണ്ടതും കേട്ടതും ! വെട്ടി വെട്ടി മാർക്കോയെ കടത്തി വെട്ടി. ഹിന്ദിയുടെ ആധിക്യംകൊണ്ട് ബംഗാളികളെയും തൃപ്തിപ്പെടുത്തി. എങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൃപ്തിപ്പെടാന്‍ ഒരു പടം. ഇനിയൊരു മൂന്നാം ഭാഗത്തെക്കുറിച്ച് ലാലേട്ടനോട് ചോദിച്ചാല്‍ ബറോസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപോലാകും ഉത്തരം. അഹങ്കാരം ഒരിക്കലും നന്നല്ല പൃഥ്വിരാജെ - ദാസനും വിജയനും
മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറാകാൻ കുപ്പായം തയ്പിച്ചിരിക്കുന്ന പൃഥ്വിരാജിന് എമ്പുരാനിൽ എത്തിയപ്പോൾ എവിടെയോ പതറിയോന്നൊരു സംശയം ? തമിഴിലെ വമ്പന്മാരായ ലൈക്കയുടെ പിന്മാറ്റം ശുഭസൂചനയല്ല. പൊളിഞ്ഞാൽ ആന്റണി പെരുമ്പാവൂരിന്റെ കാര്യം തീരുമാനമാവും. ഇനിയൊരു ബറോസുകൂടി ഉണ്ടായാൽ മോഹൻലാലിനും പെട്ടി മടക്കേണ്ടിവരും. ആരൊക്കെയോ കളി തുടങ്ങിയിട്ടുണ്ട് - ദാസനും വിജയനും
വ്യവസായത്തില്‍ വലിയൊരു സാമ്രാട്ടാണ് രാജീവ് ചന്ദ്രശേഖര്‍. പക്ഷേ ഇനി കളി കേരളത്തിലാണ്. ലോകത്തുതന്നെ ഏറ്റവും പ്രയാസമുള്ള മണ്ണും ജനവും. എതിരാളിയെക്കാൾ സൂക്ഷിക്കേണ്ടത് കൂടെ നിൽക്കുന്നവരെ. കുറെ റിട്ടയേർഡ് നായന്മാരെയും കോൺഗ്രസിൽ നിന്നും എല്ലാം നേടി അവസാനം കാലുമാറുന്നവരെയും ആര്‍ക്കും വേണ്ടാതായ ജോര്ജുമാരെയും പാർട്ടിയിലെത്തിച്ചെന്നു കരുതി രക്ഷപെടില്ല- ദാസനും വിജയനും
ഡയറ്റ് പ്ലാന്‍ നോക്കി ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മമ്മൂട്ടിയെ ബാധിച്ച ആരോഗ്യ പ്രശ്നങ്ങള്‍. നമുക്ക് ചുറ്റുമുള്ള വിഭവങ്ങളൊക്കെ നമ്മുടെ ശരീരത്തിനാവശ്യം തന്നെയാണ്. സിനിമയ്ക്കൊ സൗന്ദര്യത്തിനോ ഒക്കെവേണ്ടി അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ ശരീരം പിണങ്ങും. വ്രതങ്ങളും നോമ്പുമെല്ലാം ദൈവത്തിനു വേണ്ടിയല്ല, എല്ലാം സ്വന്തം വയറിനെ പ്രാപ്തമാക്കാനാണ്- ദാസനും വിജയനും
കേവലം 50 ഡോളർ മുതൽ മുടക്കിയാൽ ഒരു ഡോക്ടറേറ്റും ചുരുട്ടിയ സർട്ടിഫിക്കറ്റും തലയിൽ മാജിക്കുകാരുടെ തൊപ്പിയും വക്കീലന്മാരുടെ കോട്ട് ഇട്ടുള്ള ഒരു ഫോട്ടോയും കിട്ടും. ഇമ്മാതിരി 'ഡോക്ടര്‍മാരെ' പിടികൂടി ഡോക്ടറേറ്റ് കീറി കളഞ്ഞു നാടുകടത്താനൊരുങ്ങുകയാണ് യുഎഇ. വില കൊടുത്ത് അവാര്‍ഡ് 'വാങ്ങുന്ന' കേരളത്തിലെ ചില അൽപ്പന്മാരും സ്വൽപ്പന്മാരും ഒക്കെ ഇക്കൂട്ടത്തില്‍പെടും - ദാസനും വിജയനും
പിണറായിയുടെ സിനിമാകമ്പം പ്രസിദ്ധമാണ്. സിപിഎമ്മിലേയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമാക്കാരെ ആകര്‍ഷിച്ചതും ആ പിണറായിമനസാണ്. എപ്പോഴും സ്റ്റെപ്പിനിപോലെ ഒപ്പമുള്ള പിഷാരടിയും ആന്റോ ജോസഫും മാനേജരും പിആർഓയുംവരെ കോണ്‍ഗ്രസുകാരാണെങ്കിലും മമ്മൂട്ടി ഇപ്പൊഴും പിണറായി ഭക്തന് തന്നെ. അങ്ങനെ സ്മാര്‍ട്ടായ ആരെയും ഒപ്പം കൂട്ടുന്ന പിണറായിക്ക് പക്ഷേ തെറ്റിയോ ? ദാസനും വിജയനും
കണ്ണിൽ കണ്ടവന്റെ ബെഡ് റൂം അന്വേഷിച്ചു നടക്കുന്ന സദാചാര പോലീസുകാര്‍ ഇനി കുറച്ചുനാൾ ഈ മയക്കുമരുന്ന് കച്ചവടക്കാരെ ഓടിച്ചിട്ടു അടിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവില്‍ കേരളത്തിലുള്ളൂ. ലഹരി വിരുദ്ധ പോലീസാകാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങട്ടെ. അതില്‍ യുവജന സംഘടനകള്‍ രാഷ്ട്രീയം കലര്‍ത്താതിരുന്നാൽ മതി. കാമ്പസിനുള്ളില്‍ പൊലീസിന് ലാത്തിയും അധ്യാപകർക്ക് ചൂരലും കൊടുക്കണം- ദാസനും വിജയനും
ലഹരി പിടിച്ചാല്‍ അതെവിടുന്ന് കിട്ടി എന്ന് പോലീസ് അന്വേഷിക്കാറുണ്ടോ ? ഇല്ല, കാരണം അതവര്‍ക്കറിയാം. കുട്ടികള്‍ മാറി, നാടും മാറി. പണ്ട് നാട്ടിലെ കച്ചവടക്കാരന്, ഓട്ടോക്കാരന്, അയല്ക്കാരന് ഒക്കെ കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. ഇന്നവരോട് മിണ്ടിയാല്‍ കുട്ടികള്‍ തിരിച്ചെന്ത് ചെയ്യും എന്ന് ദൈവത്തിനുപോലും അറിയില്ല. എങ്കിലും ഒന്നാം പ്രതി സര്‍ക്കാര്‍ - ദാസനും വിജയനും
വിഷ്ണുനാഥിന്റിയും ബലറാമിന്റിയും പ്രായത്തിലാണ് ഒബാമ യുഎസ് പ്രസിഡണ്ടായത്. 41 കാരനായ റോജി കുട്ടിയല്ലേന്ന് ചോദിക്കുമ്പോള്‍ 32 വയസില്‍ കെപിസിസി പ്രസിഡന്റായ ആന്റണിക്കും മൌനം. കണ്‍വീനര്‍ ഹസന് പ്രായം 78 ! എഴുപത്താറുകാരനായ സുധാകരനെ മാറ്റി പരിഗണിക്കുന്നത് 73 കാരായ ബെന്നിയെയും പ്രകാശിനെയും. അതാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. എന്താടോ കോൺഗ്രസുകാരാ താന്‍ നന്നാകാത്തേ - ദാസനും വിജയനും