Column
സ്വന്തം കരിങ്കൊടി ക്ഷീണം മറയ്ക്കുവാന്‍ ഗവര്‍ണര്‍ക്കൊരു കരിങ്കൊടി ഇരിക്കട്ടെ എന്നതാണ് പുതിയ പരീക്ഷണമെങ്കില്‍ കുനുഷ്ട് ബുദ്ധി കൊള്ളാം ! കാൽച്ചുവട്ടിൽ നിന്നും ജയരാജന്മാരും ബാലന്മാരും സുധാകരന്മാരും ഒക്കെ വഴി മാറി സഞ്ചരിക്കുമ്പോള്‍ ഭരിക്കുന്ന നേതാക്കളും മരിക്കുന്ന പാര്‍ട്ടിയും ഒന്ന് ചിന്തിക്കുക ആരാണ് ഒപ്പമുള്ളതെന്ന് - ദാസനും വിജയനും
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന പുതിയ പാർലമെന്റ് ഉത്ഘാടനത്തിന് സന്ന്യാസി വര്യന്മാര്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടക്ക് രാഷ്ട്രീയക്കാര്‍. ഇന്ത്യയില്‍ ആകെ രാഷ്ട്രീയം ഇല്ലാത്തത് ദൈവങ്ങള്‍ക്കായിരുന്നു, ഇപ്പോള്‍ അതും ആയി. അറബ് രാജ്യങ്ങളടക്കം മതവും രാഷ്ട്രീയവും രാജ്യവും തമ്മിൽ കൂട്ടിക്കുഴക്കാതെ മുന്നോട്ട് പോകുവാൻ ശ്രമിക്കുമ്പോൾ ഇന്ത്യ പിന്നോട്ട് സഞ്ചരിക്കുകയാണോ ? രാമന്റെ ദുഖം, നമ്മളുടെയും - ദാസനും വിജയനും
കേട്ടുകേള്‍വി ശരിയെങ്കില്‍ വിളവന്മാരുടെ നാടായ തൃശൂരില്‍ ഇത്തവണ 3 വിളഞ്ഞ വിത്തുകള്‍ പരസ്പരം ഏറ്റുമുട്ടും. കൂട്ടത്തില്‍ വിളവന്‍ പ്രതാപന് തന്നെ ? നന്മയുള്ള സൂപ്പര്‍ താരം ഇത്തവണ ഗോപി വരയ്ക്കുമോ, അതോ തൃശൂര്‍ എടുക്കുമോ ? ചാനല്‍ കുമാരനായ സുനില്‍ കുമാര്‍ ഉഴുതു മറിക്കുമോ ? സാക്ഷാല്‍ ലീഡറെ കെട്ടുകെട്ടിച്ച തൃശൂരിലെ വിരുതന്മാര് ആരെ തുണയ്ക്കും ? - ദാസനും വിജയനും
അന്ന് കമ്പ്യൂട്ടറിനെതിരെ പിള്ളേരെ ഇറക്കി സമരത്തിന് ആഹ്വാനം ചെയ്തവരുടെയൊക്കെ മക്കള്‍ ഇന്ന് കമ്പ്യുട്ടർ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ തുടങ്ങി ലാഭമായും മാസപ്പടിയായുമൊക്കെ കോടികളാണ് സമ്പാദിക്കുന്നത്. അന്ന് സമരം നടത്തി അടിയും വാങ്ങി കേസുകളില്‍ അകപ്പെട്ടവരൊക്കെ ഇപ്പോള്‍ കൂലിത്തല്ലും അല്ലറചില്ലറ ക്വട്ടേഷനും തട്ടുകടയുമൊക്കെയായി ജീവിതം തള്ളി നീക്കുന്നു. പണ്ട് വഴിതടയാന്‍ അണികളെ ഇറക്കി വിട്ടവര്‍ ഇപ്പോള്‍ വഴിതടയലിനെതിരെ വൈകാരികമായി പ്രസംഗിക്കുന്നു... കണക്കുചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല - ദാസനും വിജയനും
പിണറായി കൂത്തുപറമ്പില്‍ ഭാസ്കരന് മാസ്റ്റര്ക്കിട്ടും കോട്ടയത്ത് ചാഴികാടനിട്ടും കൊടുത്തതിന്റെ പലമടങ്ങായിയിരുന്നു കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ പിണറായിയെ വേദിയിലിരുത്തി കൊടുത്തത്. ശരിക്കും കലക്കി സാർ. ഇനി മമ്മുട്ടിക്കുകൂടി അതിനു കഴിയണം. അധികാരം കിട്ടാന്‍ അണികള്‍ അടി മേടിക്കണം. കിട്ടിയാല്‍ പിന്നെ രാജാവും സൂര്യനും ക്യാപ്റ്റനുമൊക്കെയായി വിലസും. കേരളത്തിലെ സാംസ്കാരിക നായകര്‍ ഇനിയെങ്കിലും കുരച്ചുതുടങ്ങട്ടെ - ദാസനും വിജയനും
അസമയത്തും അസ്ഥാനത്തുമുള്ള അറസ്റ്റുകളില്‍ ഭരണപ്പാര്‍ട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യ പാരകൾ പോലീസ് രൂപത്തിൽ പിറവിയെടുത്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് മുൻഷിയും ആനിരാജയും പറയുന്നത് പോലെ പൊലീസിലെ ആർഎസ്എസ് ആധിപത്യമൊന്നുമല്ല ഇക്കളികൾക്ക് പിറകിൽ. വിഎസ് - പിണറായി വഴക്കുകളേക്കാൾ പാരമ്യതയിലാണോ ഇപ്പോൾ വിഭാഗീയതകൾ കൊടികുത്തി വാഴുന്നത് എന്ന് സംശയിക്കണം. വാഴുന്നവരെ വീഴിക്കാന്‍ ആരോ കരുക്കള്‍ നീക്കും പോലെ - ദാസനും വിജയനും
ബുദ്ധിയിലും സാമര്‍ഥ്യത്തിലും മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും പിന്നിലാക്കുന്നവരാണ് മലയാളികള്‍. പക്ഷേ ഏത് മാജിക്കുകാരനും ആള്‍ദൈവത്തിനും ചാരിറ്റി കച്ചവടക്കാര്‍ക്കും എളുപ്പം പറ്റിക്കാനാവുന്നതും മലയാളിയെ തന്നെ. കാല് നൂറ്റാണ്ടു പഴക്കമുള്ള കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ മലയാളിയെ കിട്ടില്ല. എന്നാല്‍ ആട്, തേക്ക്, മാഞ്ചിയം, മണി ചെയിന്കാരെ കണ്ടാല്‍ പിന്നാലെ കൂടി പറ്റിക്കപ്പെടാന്‍ മല്‍സരിക്കും - ദാസനും വിജയനും
രാജ്യം സമ്മതിച്ച ആ സ്വർണ്ണപ്പെട്ടിയുടെ അറകൾ ഇനിയും തുറക്കാത്തതെന്ത് ? പ്രമുഖ താരങ്ങളുടെ പ്രതിഫലം ദുബായിലെത്തി സ്വർണ്ണപ്പെട്ടി വഴി തിരികെ നാട്ടിലെത്തുന്ന കഥകൾ ആരും ചികയാത്തതെന്ത് ? മാന്ത്രികന്റെ പെട്ടിയിലും ഒളിഞ്ഞിരുന്നത് രഹസ്യങ്ങളുടെ കലവറ തന്നെ. മന്ത്രിമാരും മാന്ത്രികനും കലാപ്രതിഭകളുമെല്ലാം പത്തര മാറ്റുള്ള പൊന്നാകുമ്പോൾ - ദാസനും വിജയനും