Column
സ്വതന്ത്ര്യ സമരം മുതല്‍ നാം കണ്ടതാണ് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു നേതാവുണ്ടായതിന്റെ വിജയം. എവിടെയൊക്കെ നേതാക്കന്മാര് ഉണ്ടായിരുന്നോ അവിടെയൊക്കെ ഇന്നും കോണ്‍ഗ്രസ് ഉണ്ട്. അല്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തീര്‍ന്നു. ഇനി കേരളത്തില്‍ സംഭവിക്കാനിരിക്കുന്നതും അതുതന്നെയാണ്. കൂട്ടായ നേതൃത്വം എന്നു പറഞ്ഞാല്‍ ഇലക്ഷന് കഴിയുമ്പോള്‍ കൂട്ടത്തോടെ വീട്ടിലിരിക്കും. കരുണാകരന്, ആന്റണി, ഉമ്മന്‍ ചാണ്ടി എന്നു പറഞ്ഞതുപോലെ അടുത്തതാര് എന്ന് പറയാന്‍ കോണ്‍ഗ്രസിനാകുമോ ? @ ഇല്ലെങ്കില്‍ - ദാസനും വിജയനും എഴുതുന്നു
ആദ്യം മക്കൾരാഷ്ട്രീയം പറഞ്ഞു കരുണാകരനെ കളിയാക്കി, പിന്നെ ഇഎംഎസിന്റെ മകനെ സ്ഥാനാർത്ഥിയാക്കി, ഇപ്പം മരുമക്കൾ വരെയായി ! അന്ന് അമേരിക്കയെ ചീത്ത വിളിച്ചു, ഇപ്പോഴവിടുന്ന് പോരാൻ സമയമില്ല. പണ്ട് പിള്ളയ്ക്കും മാണിയ്ക്കുമെതിരെ സമരം ചെയ്തു, പിന്നെയവരെ ഒപ്പം കൂട്ടി, അന്ന് സമരം ചെയ്ത സോളാർ സരിതയെ ഒപ്പം കൂട്ടി, ഇപ്പോൾ ബിരിയാണി ചെമ്പുമായി വന്ന സ്വപ്ന പാരയായി @ അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ... ദാസനും വിജയനും എഴുതുന്നു
'ജോറാണ്... ജോറാണ്... തൃക്കാക്കരയില്‍ ജോറാണ്...' എന്ന മുദ്രാവാക്യം കൊള്ളാം ! പക്ഷേ വിളിച്ചതാര് ? അത് സ്വന്തമാക്കിയതാര് ? എന്ന് മനസിലായല്ലോ. 'ചോറാണ്... വീടാണ്... നാട്ടാര്‍ക്ക് വേണ്ടത് ജീവിതമാണ് ' എന്ന് മനസിലാക്കിയില്ലെങ്കില്‍ ക്യാപ്റ്റന്‍ ക്ലാപ്പനാകും ! വിജയത്തിന്റെ രതസന്ത്രങ്ങള് തൃക്കാക്കരയിലൂടെ പഠിച്ചെടുത്താല്‍ യുഡിഎഫിന് കൊള്ളാം. അല്ലെങ്കില്‍ തോല്‍വി തഥൈവ ! - ദാസനും വിജയനും എഴുതുന്നു
കൊട്ടിക്കലാശത്തോടടുക്കുമ്പോള്‍ ചാനലുകള്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുക സ്വാഭാവികം. 'മാതൃഭൂമി'യിലെ വിഷയവും അതുതന്നെ. കോണ്‍ഗ്രസിനു കൈയില്‍ കിട്ടിയ അനുകൂല ഘടകങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു എന്റെ തുടക്കം. അമരക്കാരനായി നില്ക്കുന്ന സതീശനെ തുണയ്ക്കുന്ന ഘടകങ്ങള്‍ ! എന്നിട്ടും ജ്യോതി കുമാറിനെ പ്രകോപിപ്പിച്ചതെന്താകും ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ സമർത്ഥനായ പിണറായി വിജയന്റെ മുമ്പിൽ പിടിച്ച് നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. അമ്മാവാ എന്നെ തല്ലല്ലേ, ഞാൻ നന്നാവില്ല എന്നതാണ് കോൺഗ്രസിന്റെ സഥിതി; സി.പി.എമ്മിൽ ആളെ എത്തിച്ച് കൊടുക്കുന്ന ഏജന്റിന്റെ പണിയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചെയ്യുന്നത്, പോയവരെല്ലാം വർഷങ്ങളോളം പാർട്ടിക്ക് വേണ്ടി പണിയെടുത്തവരാണ്; ചിന്ത തീരെയില്ലാത്ത ചിന്തൻ ശിബിരം ! തിരുമേനി എഴുതുന്നു
ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും അടക്കമുള്ളവർ കുഴിക്കുന്നത് ആധുനിക ജനതയുടെ പഠനത്തിനും പുരോഗതിക്കും വേണ്ടിയാണ്. ആകാശഗംഗ മുതൽ ഗംഗാ നദി വരെ എന്തെല്ലാം പഠനവിഷയങ്ങളാണ്. ഇത്തരം ഗവേഷണങ്ങളും കുഴിക്കലുകളുമെല്ലാം നല്ലതു തന്നെ; പക്ഷേ മതവിദ്വേഷം പടർത്താനും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനുമുള്ള പുതിയകാല കുഴിക്കലുകളും വിവാദങ്ങളുമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ചെലവ് റോക്കറ്റിൽ, വരവ് പടവലങ്ങ! മോദി പറഞ്ഞ അച്ഛേ ദിൻ ഗൂഗിളിൽ തെരയാം ! നല്ലകാലം മോഹിപ്പിച്ചു വോട്ടു വാങ്ങി അധികാരത്തിലേറി ഏഴു വർഷം കഴിയുമ്പോഴും ജനജീവിതം കൂടുതല്‍ ദുരിതത്തിലായി; പാചകവാതകം മുതൽ പച്ചക്കറികൾ വരെ എല്ലാറ്റിനും തീവിലയായതു മിച്ചം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു