Column
മുനമ്പത്ത് കയറി മാന്തി ആ പുണ്ണിനെ ക്യാന്‍സര്‍ ആകാതെ നോക്കേണ്ടത് വക്കഫ് ബോര്‍ഡായിരുന്നു. ഹിന്ദുക്കള്‍ക്കായി വന്ന 'ശബരിമല സ്ത്രീപ്രവേശനം' പോലെ മറ്റൊന്നാണ് ക്രിസ്ത്യാനികള്‍ക്കായുള്ള 'വക്കഫ്' വിവാദം. മുനമ്പത്തെ മുതലക്കണ്ണീരുകാര് ജബല്‍പൂരിലും മണിപ്പൂരിലും തിരിഞ്ഞുനോക്കുന്നില്ല. അവർ ക്രൈസ്തവരല്ലെ ? മുനമ്പംകാർക്ക് വക്കഫ് ഭൂമി വിട്ടുനല്‍കി മുതലെടുപ്പുകാരെ ഒറ്റപ്പെടുത്തണം - ദാസനും വിജയനും
ചലച്ചിത്രം ഒരു സന്ദേശമാകണമെങ്കില് അത് മണ്ണിലും മനുഷ്യരിലും പതിഞ്ഞിരിക്കണം. പ്രകൃതിയോടും മലകളോടും പുഴകളോടും ഇടപഴകി വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വനത്തില്‍നിന്ന് ഗിന്നസ് റിക്കോര്ഡിലേയ്ക്കെത്തിയ വിജീഷ് മണി എന്ന സംവിധായകന് അന്താരാഷ്ട്ര ചലച്ചിത്ര വിഹായസിലേയ്ക്ക് നടന്നു കയറിയ കഥയിങ്ങനെ - 'മലയാളിസ'ത്തില്‍ ആലുവക്കാരന്‍
പ്രായം 75 എന്നാല്‍ ഒരു കടമ്പയാണ്. അത് പിണറായിക്കായാലും മോദിക്കായാലും. പക്ഷേ അതിനെ മറികടക്കുകയെന്നാല്‍ അതൊരു തന്ത്രമാണ്. പണ്ടത്തെ അമ്പലക്കമ്മറ്റികളിലും വായനശാലകളിലും അനര്‍ഹര്‍ കയറി പ്രസിഡന്റുമാരായിരുന്നാല് പിന്നെ കസേര വിട്ടിറങ്ങുക കടമ്പ തന്നെ. അധികാരം മനുഷ്യനെ മയക്കുന്ന മനോരോഗം - ദാസനും വിജയനും
മലയാളി, സിനിമയിലെ രാഷ്ട്രീയത്തെ അപായ സൂചികയായി കാണാന്‍ തുടങ്ങിയതെന്ന് മുതലാണ് ? കരുണാകരനും ആന്റണിയും നായനാരും വിഎസും മനോരമ അച്ചായനും അമൃതാനന്ദമയിയും വെള്ളാപ്പള്ളിയും ബിഷപ്പുമാരുംവരെ സിനിമകളിലൂടെ നിശിതമായി വിമര്‍ശിക്കപ്പെട്ടവരാണ്. എമ്പുരാനില്‍ കണ്ട വിവാദം ഗുജറാത്ത് കലാപത്തേക്കാള്‍ വലിയ അപായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. ഇങ്ങനെ പോയാല്‍ എവിടെയെത്തും ? - ദാസനും വിജയനും
കേരളത്തിലിപ്പോള്‍ എംഡിഎംഎ ഡീലര്‍ മുതല്‍ ഭരിക്കുന്ന നേതാക്കന്മാരും സിനിമക്കാരും വരെ ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. മുന്‍പ് കൊക്കെയ്നുമായി അകത്തായി ഇപ്പൊഴും കിറുങ്ങി നടക്കുന്ന യുവ താരത്തിന്റെ കേസ് ആരാണ് മുക്കിയത് ? ആ നടന് പിന്നീട് ഒരു മഹാനടന്റെ പിന്‍ബലത്തില്‍ തുടരെ അവസരങ്ങള്‍ കിട്ടിയതിന്റെ പിന്നിലെ കളികള്‍ എന്തായിരുന്നു ? നാട് നശിപ്പിക്കുന്നത് രക്ഷിക്കേണ്ടവര്‍ തന്നെയായാലോ - ദാസനും വിജയനും
അഖില്‍ മാരാര്‍ പറഞ്ഞതുപോലെ മലയാള സിനിമയുടെ ചരിത്രം തിരുത്താന്‍ പോന്നതെങ്കിലും, ആന്റണിയുടെ കൈയ്യൊപ്പ് ചാര്‍ത്തലും കുറെ അനാവശ്യ ഹൈപ്പുമൊക്കെയായി എമ്പുരാനില്‍ ചില തകരാറുകള്‍ കാണാം. പക്ഷേ എമ്പുരാന്റെ 'രാഷ്ട്രീയം' എന്നാൽ അതൊരു ചങ്കൂറ്റമാണ്. ഇത് ശരിക്കും മോഹന്‍ലാല്‍ സിനിമയല്ല, ഗോകുലം ഗോപാലന് സിനിമയാണ് - ദാസനും വിജയനും
'എമ്പുരാൻ' കണ്ടപ്പോള്‍ തിയറ്ററില്‍ കണ്ടതും കേട്ടതും ! വെട്ടി വെട്ടി മാർക്കോയെ കടത്തി വെട്ടി. ഹിന്ദിയുടെ ആധിക്യംകൊണ്ട് ബംഗാളികളെയും തൃപ്തിപ്പെടുത്തി. എങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൃപ്തിപ്പെടാന്‍ ഒരു പടം. ഇനിയൊരു മൂന്നാം ഭാഗത്തെക്കുറിച്ച് ലാലേട്ടനോട് ചോദിച്ചാല്‍ ബറോസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപോലാകും ഉത്തരം. അഹങ്കാരം ഒരിക്കലും നന്നല്ല പൃഥ്വിരാജെ - ദാസനും വിജയനും
ഹിറ്റായ പാരഗണ്‍ റെസ്റ്റോറന്റില്‍ ഉടമ സുമേഷും അവിടുത്തെ രുചിയും അല്ലാതെ അടുത്തറിയാന്‍ ഒരാളുണ്ട്, കണ്ണൂര്ക്കാരന് രാജേഷ് കക്കോപ്പറവൻ എന്ന പഴയൊരു ഓട്ടോ തൊഴിലാളി. അറിയപ്പെടാത്ത മലയാളികളെ പരിചയപ്പെടുത്തുന്ന 'മലയാളിസ'ത്തില്‍ 'ആലുവക്കാരന്‍' എഴുതുന്ന പങ്തിയില്‍ സുനിതാ വില്യംസിനെ വരെ പരിചയമുള്ള രാജേഷെത്തുന്നു
മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറാകാൻ കുപ്പായം തയ്പിച്ചിരിക്കുന്ന പൃഥ്വിരാജിന് എമ്പുരാനിൽ എത്തിയപ്പോൾ എവിടെയോ പതറിയോന്നൊരു സംശയം ? തമിഴിലെ വമ്പന്മാരായ ലൈക്കയുടെ പിന്മാറ്റം ശുഭസൂചനയല്ല. പൊളിഞ്ഞാൽ ആന്റണി പെരുമ്പാവൂരിന്റെ കാര്യം തീരുമാനമാവും. ഇനിയൊരു ബറോസുകൂടി ഉണ്ടായാൽ മോഹൻലാലിനും പെട്ടി മടക്കേണ്ടിവരും. ആരൊക്കെയോ കളി തുടങ്ങിയിട്ടുണ്ട് - ദാസനും വിജയനും