Column
പഠിപ്പിലൊന്നും ഒരു കാര്യമില്ല, ലോകപരിചയത്തിലാണ് കാര്യമെന്ന് പണ്ട് സീതിഹാജി നിയമസഭയിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയായത് പാലക്കാടാണ്. ഡോ. സരിന്റെ പ്രതികരണങ്ങള് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രതിഫലിപ്പിക്കുന്നതായില്ല. തെരെഞ്ഞെടുപ്പേതായാലെന്താ സ്ഥാനാര്ഥി കൃഷ്ണകുമാറല്ലേ... എന്ന നിലയിലുള്ള പാലക്കാട്ടെ ബാലചന്ദ്രമേനോൻ കളികളും ജനം തള്ളി. വിജയിച്ചത് ചെറുപ്പക്കാരാണ് - ദാസനും വിജയനും
മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്ക്കിടയിലേയ്ക്ക് കടന്നുകയറാന് ശ്രമിക്കുന്നവര്ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്ക്കാന് ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില് നാടിനാപത്ത് - ദാസനും വിജയനും
ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിലപ്പെട്ട സംഭാവനകള് വിസ്മരിക്കാനാകില്ല. മികച്ച നിയമജ്ഞനും ന്യായാധിപനുമാണ് ചന്ദ്രചൂഡ്: എന്നാല് ചീഫ് ജസ്റ്റീസെന്ന നിലയിലുള്ള നിര്ണായക പദവിയിലെ പ്രധാന തീരുമാനങ്ങള് സംശയിക്കപ്പെട്ടു, നിഷ്പക്ഷതയില് നിഴലുകള് വീണു: ഫലത്തില് ജസ്റ്റീസ് ചന്ദ്രചൂഡ് വൈരുധ്യങ്ങളുടെ സമസ്യയായി: ജോര്ജ്ജ് കള്ളിവയലില് എഴുതുന്നു
കണ്ണന്താനത്തിനും സെൻകുമാറിനും ജേക്കബ് തോമസിനുമൊക്കെ പിന്നാലെ മറ്റൊരു ഗോപാലകൃഷ്ണനും 'കാക്കി ട്രൌസറുമിട്ട്' വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി വര്ഗീയ കാര്ഡിറക്കി നയം വ്യക്തമാക്കുന്നു. ആദ്യ പേരുകാരൊക്കെ വിരമിക്കല് വരെ കാത്തിരുന്നെങ്കിലും ടിയാന് അതിനും മുന്പേ കയറുംപൊട്ടിച്ച് കളത്തിലിറങ്ങി. ഇനി അദ്ദേഹത്തിന്റെ പദവികളിൽ നിന്നും ജനം എന്ത് പ്രതീക്ഷിക്കണം ? - ദാസനും വിജയനും
തൊടുന്നതെല്ലാം തിരിഞ്ഞു സ്വന്തം ചന്തിക്ക് തന്നെ കുത്തുന്ന വല്ലാത്തൊരു ഗതികേട് ! ഏതെങ്കിലും പ്രശ്നത്തില് ഇടപെട്ട് പാർട്ടി പ്രതിരോധത്തിലാകുമ്പോള് സമൂഹത്തെ കൺഫ്യൂഷനിലേക്ക് തള്ളിവിടുന്ന പ്രവണത തിരിഞ്ഞുകുത്തുന്നു. കാഫിറിൽ സോഷ്യല്/പോഷക എഴുത്തുകാരും ടീച്ചറമ്മവരെയും കുടുങ്ങിയപ്പോള് ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നു. അപ്പോഴതാ അവിടെയും പെടുന്നു - ദാസനും വിജയനും
പാലക്കാട്ടുകാര് അങ്ങനൊരു കടുത്ത രാഷ്ട്രീയമില്ലാത്തവരാണ്. പ്രൗഢിയുള്ള മനുഷ്യര്. കൊള്ളാവുന്നവരെത്തിയാല് സ്വീകരിക്കും, കൊള്ളാതെ വന്നാല് അവരങ്ങു തഴയും. സരിന്റെ അന്വര് കളിയും സന്ദീപ് വാര്യരുടെ 'സരിൻ' കളികളുമൊക്കെയായി പാലക്കാട് അരങ്ങ് കൊഴുക്കുകയാണ്. ഈ ജയം അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന പ്രത്യേകത കൂടിയുണ്ടിതിന് - ദാസനും വിജയനും
ആള് ദൈവങ്ങളും അവരുടെ ആശ്രമങ്ങളും മനുഷ്യരുടെ ദൗര്ബല്യങ്ങള് ചൂഷണം ചെയ്യുന്ന ഫാക്ടറികളാണ്. സന്തോഷ് മാധവന് കുടുങ്ങിയ കാലത്ത് ഇവര് പണി നിര്ത്തി ജോലിയെടുത്ത് ജീവിക്കാന് തുടങ്ങിയിരുന്നു. കോയമ്പത്തൂർ സദ്ഗുരുവിന്റെ മക്കള് മാന്യമായി കുടുംബ ജീവിതം നയിക്കുമ്പോള് വല്ലവന്റെയും മക്കളെ 'ആശ്രമ നിയമങ്ങള്ക്ക് ' വിധേയരാക്കുകയായിരുന്നു - ദാസനും വിജയനും
കേട്ടുകേള്വിയില്ലാത്ത ദുരാചാരങ്ങളുടെ ഈറ്റില്ലമായിരുന്നു അന്ന് കേരളം. കലഹിച്ചും കലാപമുയര്ത്തിയും നമ്മള് നേടിയെടുത്തതാണ് അവകാശങ്ങള് പലതും. എന്നിട്ടും പഴയ കാലത്തിന്റെ ചില പൊള്ളുന്ന ബാക്കി പത്രങ്ങളായി തേങ്കുറുശ്ശി ദുരഭിമാന കൊലകള് ഇപ്പോഴും ആവര്ത്തിക്കുന്നു. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളുടെ ചരിത്ര കഥകള് ഓര്മ്മിക്കേണ്ട ദിനമാണ് കേരളപ്പിറവി - മുഖപ്രസംഗം
സിവില് സര്വ്വീസൊക്കെ നേടിയാലും ചിലരുടെ പൊതുബോധം ഓണപ്പൊട്ടന്മാരേപ്പോലെയാണ്. കണ്ണന്താനവും ക്രിസ്റ്റി ഫെര്ണാണ്ടസുമൊക്ക സര്വ്വീസില് പുലികളായിരുന്നെങ്കിലും രാഷ്ട്രീയത്തില് വെറും പൂച്ചകളായി. സരിന് അവിടെയും ഒന്നും ചെയ്തില്ല, രാഷ്ട്രീയത്തിൽ ഇങ്ങനെയുമായി. പോസ്റ്ററൊട്ടിച്ചും മറ്റും വരുന്ന തനി രാഷ്ട്രീയക്കാര്ക്കു മുമ്പില് ഒന്നുമല്ലിവർ - ദാസനും വിജയനും