Current Politics
രാഷ്ട്രീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമകള്‍ക്ക് ഇവിടെ ക്ഷാമമൊന്നുമില്ല. അപ്പോള്‍ എന്തുകൊണ്ട് എമ്പുരാന് കത്തിവെക്കലിന് ഇരയാകുന്നു.. ഒരു പ്രത്യയശാസ്ത്രവും ഭരണ സംവിധാനവും ഒരു സിനിമയ്ക്കെതിരെ സട കുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ അതിന്റെ മാനം വലുതാണെന്നു ജോണ്‍ ബ്രിട്ടാസ് എംപി
ഇന്ത്യയില്‍ സിപിഎമ്മിനെ ഇനി ആര് നയിക്കും. ഉത്തരം മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവും. പ്രായപരിധിയില്‍ ഇളവ് നല്കിയാല് ഏറ്റവും സാദ്ധ്യത വൃന്ദാ കാരാട്ടിന്. സര്‍പ്രൈസ് സെക്രട്ടറിയായി കര്‍ഷക നേതാവ് അശോക് ധാവ്ളെയും വന്നേക്കാം. കേരളത്തില്‍ നിന്ന് എംഎ ബേബിയും എ വിജയരാഘവനും സാദ്ധ്യതാ പട്ടികയില്‍. 75 കഴിഞ്ഞവരെ കൂട്ടത്തോടെ വിരമിപ്പിച്ചാല് നേതൃനിരയില്‍ വിടവുണ്ടാവും
പിണറായിയുടെ ക്യാബിനറ്റ് മാത്രമല്ല, കേരളത്തിൽ വേറെയും വരും ക്യാബിനറ്റുകൾ. നഗരങ്ങളിൽ മേയറുടെ അദ്ധ്യക്ഷതയിൽ സിറ്റി ക്യാബിനറ്റുകൾ വരുന്നു. വിപുലമായ അധികാരങ്ങളും ആവശ്യത്തിന് പണവുമുള്ള അധികാര കേന്ദ്രങ്ങളായി ഇവ വളരും. നഗരഭരണം സുഗമമവും കാര്യക്ഷമവുമാക്കാനും തീരുമാനങ്ങൾ വേഗത്തിലെടുക്കാനും ലക്ഷ്യം. മേയർമാർ ഇനി ചോട്ടാ മുഖ്യമന്ത്രിമാരായി മാറും
ആശമാരുടെ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയേറുന്നു. ഓണറേറിയം പതിനായിരം രൂപയാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാത്തത് സിഐടിയു യൂണിയന് പൊളിയുമെന്ന ഭീതികാരണം. സമരം വേറെ തലത്തിലേക്ക് മാറ്റുമെന്ന് ആശമാരുടെ മുന്നറിയിപ്പ്. മാര്‍ത്തോമാ വൈദികരും മുടിമുറിച്ച് പിന്തുണച്ചു. നിരാഹാരം കിടന്നവര്‍ തളര്‍ന്നു വീണിട്ടും ആംബുലന്‍സില്ല. മൂന്നാംപിണറായി സര്‍ക്കാര്‍ പ്രതീക്ഷയില്‍ തിരിച്ചടിയാവുമോ ആശാസമരം
സിപിഎം പോളിറ്റ് ബ്യൂറോയിലെ 2 ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായ നേതാക്കളിൽ കെ.കെ ശൈലജയും. പിബിയിലെ വനിതാ നേതാക്കൾ കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും സീനിയറും ശൈലജ തന്നെ. പിണറായിയുടെ അനിഷ്ടം പ്രകടമായാൽ ശൈലജയുടെ സാധ്യത മങ്ങും. മഹാരാഷ്ട്രയിൽ നിന്നുളള മറിയം ധാവ്ളക്കും തമിഴ്നാട്ടിൽ നിന്നുളള യു.വാസുകിക്കും സാധ്യതകളേറെ. സംസ്ഥാന നേതൃത്വം ശൈലജയെ വാഴ്ത്തുമോ തള്ളുമോ ?
കേരളത്തിലിപ്പോള്‍ എംഡിഎംഎ ഡീലര്‍ മുതല്‍ ഭരിക്കുന്ന നേതാക്കന്മാരും സിനിമക്കാരും വരെ ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. മുന്‍പ് കൊക്കെയ്നുമായി അകത്തായി ഇപ്പൊഴും കിറുങ്ങി നടക്കുന്ന യുവ താരത്തിന്റെ കേസ് ആരാണ് മുക്കിയത് ? ആ നടന് പിന്നീട് ഒരു മഹാനടന്റെ പിന്‍ബലത്തില്‍ തുടരെ അവസരങ്ങള്‍ കിട്ടിയതിന്റെ പിന്നിലെ കളികള്‍ എന്തായിരുന്നു ? നാട് നശിപ്പിക്കുന്നത് രക്ഷിക്കേണ്ടവര്‍ തന്നെയായാലോ - ദാസനും വിജയനും
ലോകത്തെ ഏറ്റവും വലിയ കപ്പലടക്കമെത്തി. 5 ലക്ഷം കണ്ടെയ്നർ കാർഗോ കൈകാര്യം ചെയ്തു കാര്യശേഷി തെളിയിച്ചു. ഏപ്രിൽ 6 ന് തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി സമയം അനുവദിച്ചപ്പോൾ സർക്കാരിന് പറ്റില്ല, മധുരയിൽ സിപിഎം പാർട്ടി കോൺഗ്രസ്. വാണിജ്യ ഓപ്പറേഷൻ തുടങ്ങി മാസങ്ങളായിട്ടും ഉദ്ഘാടനം ചെയ്യാനാവാതെ വിഴിഞ്ഞം തുറമുഖം. വീണ്ടും പ്രധാനമന്ത്രിയുടെ സമയം തേടാൻ സർക്കാർ