Current Politics
കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിൽ അടുത്ത കേസിന് കേരളം. ഇത്തവണ വിഷയം യുജിസിയുടെ പുതിയ ചട്ടങ്ങൾ. യൂണിവേഴ്സിറ്റികളിൽ സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും ഗവർണർ പരമാധികാരിയാവുമെന്നും വിലയിരുത്തൽ. ബിജെപി രാഷ്ട്രീയം ക്യാമ്പസുകളിൽ വളരുന്നത് ഭാവി രാഷ്ട്രീയ നീക്കങ്ങൾക്കും തിരിച്ചടി. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തെ ഒന്നിച്ച് എതിർക്കാൻ സർക്കാർ
സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ പലതവണ വെയിലത്ത് നിര്‍ത്തി മോശമായി പെരുമാറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ കൊല്ലത്ത് പത്രക്കാര്‍ക്കായി വിരുന്നൊരുക്കി സിപിഎം. സല്‍ക്കാരം സംഘടിപ്പിച്ചത് മന്ത്രി ബാലഗോപാലിന്റെ നേതൃത്വത്തില്‍. മീഡിയ സെന്ററില്‍ പോലും പ്രവേശിക്കാന്‍ അനുവദിക്കാതെ അപമാനിച്ചതിന്റെ പിണക്കം തീരാതെ വിരുന്ന് ബഹിഷ്കരിച്ചത് ചുരുക്കം പത്രക്കാര്
'പിണറായി 3.0'; തെരെഞ്ഞെടുപ്പ് പോരിനിറങ്ങുമ്പോള്‍ 43 സീറ്റുകള്‍ ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍. 37 സീറ്റുകള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും പ്രതീക്ഷ. ജയസാധ്യതയുള്ള എംഎല്‍എമാര്‍ക്ക് മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം. ജയസാധ്യത ഇല്ലാത്തവര്‍ക്ക് സീറ്റും പോകും. മൂന്നാം ഭരണത്തിനായി എല്‍ഡിഎഫ് പണി തുടങ്ങി
ഉപതിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ എല്ലാ കണ്ണുകളും നിലമ്പൂരിലേക്ക്. അൻവറിന്റെ നീക്കങ്ങൾ ഉറ്റുനോക്കി ഇടത്-വലത് മുന്നണികൾ. അൻവർ ഇഫക്ട് ഇല്ലെന്ന് സ്ഥാപിക്കാൻ എൽഡിഎഫിന് വിജയം അനിവാര്യം. തിയതി പ്രഖ്യാപിച്ചാൽ അൻവറിന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് പരിഗണിച്ചേക്കും. ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് യു.ഡി.എഫിനും ഏറെ പ്രാധാന്യം
തൃശൂർ പൂരം കലക്കൽ അന്വേഷിക്കുന്നതിൽ അസാധാരണമായ മെല്ലെപ്പോക്ക്. അന്വേഷണത്തെക്കുറിച്ച് തെറ്റായ വിവരം നൽകിയ ഡിവൈഎസ്പിയെ രഹസ്യമായി തിരിച്ചെടുത്തു. ഡിജിപി അന്വേഷിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും, അങ്ങനെയൊരു വിവരമില്ലെന്ന് വിവരാവകാശ മറുപടി നൽകി. പോലീസ് ഉന്നതരുടെ വീഴ്ച മറയ്ക്കാൻ ശ്രമം. എഡിജിപി അജിത്തിനെതിരേ മന്ത്രി കെ രാജൻ മൊഴി നൽകുമോയെന്ന് സസ്പെൻസ്
മീനച്ചില്‍ പഞ്ചായത്തിന്റെ പൂവരണി 'ടേക്ക് എ ബ്രേക്ക് കം ഓപ്പണ്‍ ജിം' പദ്ധതിക്കെതിരെ അട്ടിമറിനീക്കം ! പദ്ധതി പ്രദേശത്തെ പുറമ്പോക്ക് കൈയ്യേറി 'എക്സ്ട്രാ റോഡ് ' വെട്ടാന്‍ സമീപവാസിയുടെ നീക്കം. തടയിട്ട് പഞ്ചായത്ത്. 10 വര്‍ഷത്തിനിടെ സൈക്കിള്‍പോലും മറിഞ്ഞിട്ടില്ലാത്തിടത്ത് 'അപകടസാധ്യത'യെന്ന് കാട്ടി ആർടിഒയുടെ 'സ്പോണ്‍സേര്‍ഡ് ' റിപ്പോര്‍ട്ട് ! ഒരു വ്യക്തിയുടെ എതിര്‍പ്പില്‍ പദ്ധതി തുലാസില്‍
ഒരു നൂറ്റാണ്ടോളമെത്തിയിട്ടും സിപിഐയില്‍ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ? പാര്‍ട്ടിയില്‍ വിമർശനങ്ങളുണ്ട്, പക്ഷേ സ്വയം വിമർശനമില്ല. 1979 ല്‍ പികെവിക്കൊപ്പം എല്‍ഡിഎഫില്‍ അംഗമായിരുന്ന എന്നെ ഒഴിവാക്കിയത് കാനം രാജേന്ദ്രന്. പി രാജു എന്നോടു പങ്കുവച്ച ദുഖങ്ങളാണ് ഞാന്‍ തുറന്നുപറഞ്ഞത്. മനസുതുറന്ന് മുന്‍ മന്ത്രി കെഇ ഇസ്മായില്‍ - അഭിമുഖം
രാജാവാകുമോ രാജീവ് ! 'ഇറക്കുമതി ടെക്ക്നോക്രാറ്റിനെ' അദ്ധ്യക്ഷനാക്കിയതിൽ അതൃപ്തി പുകയുന്നതിനിടയില്‍ 'രാഷ്ട്രീയ ലാഭം' മാത്രം ലാക്കാക്കിയുള്ള കരുനീക്കങ്ങളുമായി രാജീവ്. വോട്ട് വിഹിതം 16 ൽ നിന്നും 30 ശതമാനമാക്കും. ലക്ഷ്യം 20 സീറ്റുകള്‍. 60 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും. അനുകൂല ഫലം ലക്ഷ്യമിട്ട് 'നീക്കുപോക്കുകള്‍ക്കും' സാധ്യത
എംപിമാരുടെ ശമ്പളം കുത്തനേ കൂട്ടിയതിന് മുഖ്യമന്ത്രി പിണറായി വിജയനെയും കാരണക്കാരനാക്കി കേന്ദ്രസർക്കാർ. 2018 -ൽ കേരള മുഖ്യമന്ത്രി എംഎൽഎമാരുടെ ശമ്പളം ഏകദേശം 66% വർദ്ധിപ്പിച്ചെന്ന് കേന്ദ്രം. മമതയും സിദ്ധരാമയ്യയും അടക്കം മുഖ്യമന്ത്രിമാർ തോന്നിയ പോലെ ശമ്പളം കൂട്ടി. ഇപ്പോഴത്തെ വർദ്ധനവ് പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്ത്. എംപിമാരുടെ ശമ്പളം 1.24 ലക്ഷമാക്കിയതിൽ അസാധാരണ വിശദീകരണവുമായി കേന്ദ്രം