Editorial
സ്വാതന്ത്ര്യദിനത്തില്‍ മോദി പറഞ്ഞു ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന്, അതേദിവസം പിണറായി പറഞ്ഞു കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന്. രണ്ട് കാഴ്ചപ്പാടിലുമുള്ള വ്യത്യാസമാണു പ്രധാനം. വികസിത രാജ്യമാവുമ്പോൾ ഇന്ത്യ സമ്പന്നരുടേത് മാത്രമാകും! അപ്പോള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ എന്തുചെയ്യും? ജനങ്ങള്‍ രാജ്യത്തു പട്ടിണികിടക്കുമ്പോള്‍ വികസിത രാജ്യമെന്ന പേരു നേടിയിട്ട് തുള്ളിച്ചാടാന്‍ ഏതു ഭരണാധികാരിക്കു കഴിയും? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഉമ്മന്‍ ചാണ്ടി ഇല്ലാത്ത പുതുപ്പള്ളിയിലെ പോരാട്ടം രണ്ടു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പഞ്ചായത്തുകളുടെ ഭരണം നോക്കിയാല്‍ ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. പക്ഷെ, വ്യക്തിത്വം കൊണ്ടും ജനകീയ മുഖം കൊണ്ടും1970 മുതല്‍ മണ്ഡലം ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമാണ്. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ലിജിന്‍ ലാലും രംഗത്തിറങ്ങുമ്പോൾ പുതുപ്പള്ളിയിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മന്‍ തന്നെ! ഹൈക്കമാന്റ് ഒരു സംശയവുമില്ലാതെ അതേ പേര് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. എവിടെയും അഭിപ്രായവ്യത്യാസമുണ്ടായില്ല. ഇപ്പോഴിതാ സ്വന്തം കഴിവു തെളിയിക്കാന്‍ ചാണ്ടി ഉമ്മന്‍ അവസരം കിട്ടിയിരിക്കുന്നു. അതും സ്വന്തം പിതാവ് പയറ്റിത്തെളിഞ്ഞ തട്ടകത്തില്‍ത്തന്നെ! ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തേയ്ക്കുയരാന്‍ മകന് ചാണ്ടി ഉമ്മനു കഴിയുമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കെ.എസ്.ഇ.ബിക്കാർ വെട്ടി നശിപ്പിച്ചത് കേവലം വാഴയല്ല, കർഷകന്റെ ജീവിതമാണ്; വിദ്യുഛക്തി ബോര്‍ഡ് ജീവനക്കാര്‍ വെട്ടിനിരത്തിയത് കഷ്ടപ്പെട്ടു വളര്‍ത്തിയ 700-ലേറെ വാഴകൾ! ഉദ്യോഗസ്ഥര്‍ തന്നെ വിള നശിപ്പിച്ചാല്‍ കര്‍ഷകനെ ആരു സഹായിക്കും? ആര് ഇന്‍ഷുറന്‍സ് തുക നല്‍കും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രാഹുല്‍ ഗാന്ധിക്കു നീതി ലഭിച്ചപ്പോൾ പാളിപ്പോയത് ബിജെപിയുടെ തന്ത്രങ്ങൾ. ഗുജറാത്തിലെ കോടതിയോട് സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങൾ ബിജെപിക്കും ബാധകമാണ്. പരമാവധി ശിക്ഷ വിധിച്ചിട്ടും അതിനുള്ള കാരണങ്ങൾ വിശദീകരിക്കാത്തത് കൃത്യമായ രാഷ്ട്രീയ അജണ്ട വെളിവാക്കുന്നതാണ്. രാഹുൽ ഗാന്ധിക്ക് ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതോടെ സംരക്ഷിക്കപ്പെട്ടത് ജനാധിപത്യംകൂടിയാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇനി ഗണപതി തന്നെ ബിജെപിക്കു ശരണം. ശബരിമല സുവർണ്ണാവസരമാക്കിയ ബിജെപിക്ക് കിട്ടിയത് വട്ടപ്പൂജ്യമായിരുന്നു. അന്ന് നേട്ടമുണ്ടാക്കിയത് കോൺഗ്രസും. ഇപ്പോഴിതാ, വീണ്ടും സുകുമാരന്‍ നായര്‍ നാമജപ ഘോഷയാത്രയിലൂടെ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. ബിജെപിക്ക് ഇതൊരു യാഥാര്‍ഥ സുവര്ണാവസരമാകുമോ? സുകുമാരന്‍ നായരുടെ മനസിലെന്ത്? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/cMr0ZJQwlhMxoUBe06nw.jpg)
/sathyam/media/media_files/9vJ0Fvfz11zCtfSpjkoh.jpg)
/sathyam/media/media_files/mCHfWmaVUt2KsvyTrOU0.jpg)
/sathyam/media/media_files/W9zlSKHtx1EIvS52WbYC.jpg)
/sathyam/media/media_files/Zj16pAWytbSUSOu9JQQa.jpg)
/sathyam/media/media_files/1sOmAjkLbPopATaNJbqq.jpg)
/sathyam/media/media_files/qRb0hI2luB5DoLRZ2OS2.jpg)
/sathyam/media/media_files/im9yAgjPgaHH3PqGPZhm.jpg)
/sathyam/media/media_files/zeqSgxZ5C99lvcQDhzUs.jpg)