Editorial
മോദിയെ കേന്ദ്രബിന്ദുവാക്കി ബി.ബി.സി ചിത്രീകരിച്ച ഡോക്യുമെന്ററി ബി.ജെ.പിയെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണത്തെയും പ്രതിക്കൂട്ടിലാക്കാന്‍ പോരുന്നതു തന്നെ; ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുക എന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെ ശരി; അതുകൊണ്ടുതന്നെയാണ് അനില്‍ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസുകാരുടെ പൊതു ചിന്തയ്ക്ക് എതിരായതും ! അനിലിന്റെ നിലപാട് രാഷ്ട്രീയമായി ഒട്ടും ശരിയല്ല-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തടഞ്ഞുവച്ച ഏതെങ്കിലും കലാരൂപം ഹിറ്റാകാതിരുന്നിട്ടുണ്ടോ ? കാണേണ്ടവര്‍ കാണട്ടെ. വേണ്ടതു വേര്‍തിരിച്ചെടുക്കാന്‍ മനുഷ്യര്‍ക്കറിയാം. ചിന്തകള്‍ക്കെന്തിനു കടിഞ്ഞാണിടണം. ദ്വിഗ് വിജയ് സിങ്ങിനാകാമെങ്കില് അനില്‍ ആന്റണിക്കുമാകാം. മറ്റൊരു തുഗ്ലക്ക് മോഡലാണ് കൊളീജിയം. 'ബഞ്ചിനൊത്ത വക്കീല്‍' ഏര്‍പ്പാട് അവസാനിപ്പിക്കണം - നിലപാടില്‍ ആര്. അജിത് കുമാര്‍
ലോകമെങ്ങും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമാക്കിത്തന്നെയാണ് ബി.ബി.സി ഗുജറാത്ത് കലാപത്തെപ്പറ്റി ഡോക്യുമെന്ററി അവതരിപ്പിച്ചത്; നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലോകരാജ്യങ്ങളുടെ മുന്നില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കാവുന്ന പ്രതിഛായാ നഷ്ടം തന്നെയാണ് ! നിസഹായതയോടെ നോക്കി നില്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ദീര്‍ഘകാലം എം.പി.യും കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള കെ.വി. തോമസിന് ഡല്‍ഹി സ്വന്തം തട്ടകം തന്നെയാണ്; കെ.വി. തോമസിലൂടെ പുതിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീക്ഷ; പിണറായിക്ക് മറ്റു പല കണക്കുകൂട്ടലുകള്‍ കൂടി കാണുമെന്നും വ്യക്തം ! കെ.വി. തോമസിനെക്കൊണ്ട് ഇടതു മുന്നണിക്ക് എന്തു പ്രയോജനമുണ്ടാകും ? കാത്തിരുന്നു കാണാം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരളത്തിലെ രണ്ടു ക്രൈസ്തവരായിരുന്നു സോണിയ ഗാന്ധിയുടെ ഇഷ്ടക്കാര്‍, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പഠിപ്പിച്ച പിജെ കുര്യനും ഇംഗ്ലീഷ് പഠിപ്പിച്ച തോമസ് മാഷും ! മാഷ് കോണ്ഗ്രസിലിരുന്നുണ്ടാക്കിയ ബന്ധങ്ങളാണ് യെച്ചുരിയുമായും നരേന്ദ്ര മോഡിയുമായൊക്കെ. അതിപ്പോള്‍ ഒരെല്ലിന് കഷണത്തിന്റെ രൂപത്തില്‍ പിണറായിക്ക് ഉപകാരമായി. ഡല്‍ഹി ബന്ധങ്ങളില്‍ ബ്രിട്ടാസിനേക്കാള്‍ മുമ്പിലാണ് മാഷ്. പണ്ട് മോഡി ഉപരാഷ്ട്രപതി സ്ഥാനം വച്ചുനീട്ടിയിട്ട് പാർട്ടിയെ ചതിക്കാതിരുന്ന കുര്യനിപ്പോള്‍ വേദനിക്കുന്നുണ്ടാകും - നിലപാടില്‍ ആര് അജിത് കുമാര്‍
ജാതിപ്പേര് പറഞ്ഞാക്ഷേപിച്ച പാമ്പാടിയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കെആര്‍ നാരായണന്റെ പേര് മാറ്റിയേക്കണം. അടൂരിന്റെ പേര് നല്കിയാലും തെറ്റില്ല. എന്നാല്‍ രണ്ടര മാസം പൂട്ടിക്കിടന്നിട്ടും അവിടേയ്ക്ക് തിരിഞ്ഞു നോക്കാത്ത അടൂരിന്റെയും ശങ്കര്‍ മോഹന്റെയും രാജി എഴുതി വാങ്ങണം. വല്ലപ്പോഴും അതിഥിയേപ്പോലെ വന്നുപോകുന്നതിന് 50000 രൂപ ശമ്പളവും 30000 രൂപ വീട്ടുവാടകയും കാറും ഡ്രൈവറും എന്തിന് അടൂരിന് നല്‍കണം ? ആ വാടകവീട്ടിലാണോ അദ്ദേഹത്തിന്റെ താമസം ? അടൂരും ഇങ്ങനെ അധപതിക്കരുത് - നിലപാടില്‍ ആര് അജിത് കുമാര്‍
കേരളത്തില്‍ എഞ്ചിനിയറിംഗ് ഉള്‍പ്പെടെയുള്ള പഠനം മലയാളത്തിലാക്കണമെന്നാണ് എ.ബി.വി.പി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന് പറയുന്നത്; സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടാണോ ഉന്നത വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്ന് ചൗഹാന് ആവശ്യപ്പെടുന്നത് ? എ.ബി.വി.പി നേതാവ് ചില കാര്യങ്ങള്‍ പഠിക്കേണ്ടിയിരുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
30ന് ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം കുറിച്ച് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേടുന്ന നേട്ടം വളരെ വലുതായിരിക്കും; ഒന്നും ബാഹ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ബി.ജെ.പി എല്ലാം നോക്കി കാണുകയാണ്, കോണ്‍ഗ്രസ് ഉയര്ത്തെഴുന്നേല്ക്കുന്നത് ബി.ജെ.പി കാണുന്നുണ്ട് ! യാത്ര സമാപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഒരു പ്രധാന നേതാവായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല; പക്ഷേ ആ ബലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ നിര കെട്ടിപ്പടുക്കാന്‍ രാഹുല്‍ ഗാന്ധിക്കാകുമോ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ 19 പേരും യു.ഡി.എഫ് അംഗങ്ങള്‍; അതില്‍ പതിനഞ്ചും കോണ്‍ഗ്രസുകാര്‍; 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന ബോധം മൂലമാണ് ചില എം.പിമാര്‍ കേരള നിയമസഭ ലക്ഷ്യം വയ്ക്കുന്നത് ! രാജ്യത്തൊട്ടാകെ വേരുകളുള്ള പാര്‍ട്ടിയാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തികച്ചും വിഭിന്നം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്