Editorial
കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ 19 പേരും യു.ഡി.എഫ് അംഗങ്ങള്‍; അതില്‍ പതിനഞ്ചും കോണ്‍ഗ്രസുകാര്‍; 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ലെന്ന ബോധം മൂലമാണ് ചില എം.പിമാര്‍ കേരള നിയമസഭ ലക്ഷ്യം വയ്ക്കുന്നത് ! രാജ്യത്തൊട്ടാകെ വേരുകളുള്ള പാര്‍ട്ടിയാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തികച്ചും വിഭിന്നം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
റാണ കുടുങ്ങിയപ്പോൾ സന്തോഷത്താൽ കൈകൊട്ടി ഹാലിളകി ഒരു മാഫിയാ സംഘം കാത്തുനിൽപ്പുണ്ട്. കമ്മീഷനാകാനുള്ള അഭിഭാഷകനും പോലീസും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ലോബി ? റാണയുടെ ആസ്തി 'ലേലം ചെയ്ത്' ഇടപാടുകാർക്ക് കൊടുക്കാനുള്ള ആവേശമാണത്. ശുദ്ധ തട്ടിപ്പ്. റാണയെപ്പോലെ അവരും അടിച്ചുമാറ്റും കോടികൾ. അതില്ലാതാകണമെങ്കിൽ ഇതുപോലുള്ള തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ മാര്‍ക്കറ്റ് വിലക്കേറ്റെടുത്തു നിക്ഷേപകര്‍ക്കു പണം നല്കാന് ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം, കേരളാ ബാങ്ക് പോലെ - നിലപാടിൽ ആർ അജിത്കുമാർ
സ്റ്റാലിന് സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടല്‍ നയപ്രഖ്യാപന പ്രസംഗത്തോടെ ഒരു പൊട്ടിത്തെറിയായി; നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാത്തതാണ് പ്രശ്നങ്ങളുടെ തുടക്കം; 'ദ്രാവിഡ മാതൃകാ ഭരണം' എന്ന പ്രയോഗമാകാം ഗവര്‍ണര്‍ക്ക് ഇഷ്ടപ്പെടാത്തത് ! വിട്ടുകളഞ്ഞ ഭാഗങ്ങള്‍ കൂടി സഭാരേഖകളില്‍ വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സ്റ്റാലിന് അവതരിപ്പിച്ചതും രവിയെ കോപാകുലനാക്കി; സ്റ്റാലിന്റേത് ധീരമായ നടപടിയാണ്, എല്ലാ ഗവര്‍ണര്‍മാര്‍ക്കും അത് ഒരു പാഠമാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സംസ്ഥാന ഭരണത്തില്‍ ഉന്നത സ്ഥാനത്തുള്ള രണ്ടു ഭരണഘടനാസ്ഥാനങ്ങളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും; ഗവര്‍ണറും ഗവണ്മെന്റും തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവും ഇല്ലാതാക്കി സമാധാനാന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് നല്ല ഭരണത്തിന് അനിവാര്യമാണ്; ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗവര്‍ണറോടു നേരിട്ടു സംസാരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതും ! ഈ സമാധാനാന്തരീക്ഷം നിലനിര്‍ത്തണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നോട്ടു നിരോധനത്തിന്റെ ആദ്യത്തെ പ്രഹരം സാധാരണക്കാര്‍ക്കായിരുന്നു, അസംഘടിത മേഖലകളൊക്കെയും പ്രതിസന്ധിയിലായി; പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളിലധികവും നിരോധിക്കപ്പെട്ടതുകൊണ്ട് നാട്ടിലാരുടെ കൈയിലും കാശില്ലാതായി; ജനങ്ങളുടെ പക്കല്‍ പണമില്ലാതായാല്‍ ഒരു നാടിനുണ്ടാകാവുന്ന ദുരിതം ഈഹിക്കാവുന്നതേയുള്ളു ! കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെച്ച കാര്യങ്ങള്‍ പൂര്‍ണമായും സാധിച്ചോ ? കള്ളപ്പണം ഇന്നും ഇല്ലേ ?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സജി ചെറിയാനു സത്യവാചകം ചൊല്ലിക്കൊടുക്കുകയല്ലാതെ ഗവര്‍ണറുടെ മുന്നില്‍ വേറെ വഴികളില്ലെന്നു തന്നെയാണ് നിയമോപദേശം വ്യക്തമാക്കുന്നത്; ഗവര്‍ണര്‍ക്ക് ചെയ്യാന്‍ കടമകളുണ്ടെന്നും ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാള് അതു നിര്‍വഹിച്ചേ മതിയാകൂ എന്നും ഈ നിയമോപദേശം ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നു; അതുതന്നെയാണ് ഭരണഘടനയുടെ അന്തസത്ത-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ജനകീയനാണ് ഉമ്മന്‍ചാണ്ടി; തികഞ്ഞ ഒരു ജനകീയ നേതാവെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സ്വഭാവങ്ങളെയും രീതികളെയുമാണ് പരാതിക്കാരി ചോദ്യം ചെയ്തത്; അതു സത്യവും വസ്തുതകളും അടിസ്ഥാനപ്പെടുത്തിയായിരുന്നില്ലെന്ന് സി.ബി.ഐ കണ്ടെത്തി; അങ്ങനെ അവസാനം ഉമ്മന്‍ ചാണ്ടിക്ക് നീചമായ ആരോപണങ്ങളില്‍ നിന്നു മോചനം! രണ്ടു പാഠങ്ങള്‍ ഇതില്‍ നിന്നു കേരളം പഠിക്കാനുണ്ട്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വീടില്ലാത്ത പി.കെ ഗുരുദാസനും അഞ്ചുപൈസ ഉണ്ടാകാത്ത ജി. സുധാകരനും ഒക്കെ പുട്ടിനു പീരപോലെ വെക്കാനേ ഇപ്പോള്‍ കൊള്ളൂ; തിന്നും കുടിച്ചും ദുര്‍മ്മേദസു മുറ്റിയ മൂരിക്കുട്ടന്മാരാണ് നിറയെ, മുമ്പ് എല്ലും തോലും ആയ വണ്ടിക്കാളകളായിരുന്നു! സ്വന്തമായി മുന്തിയ കാറും സ്പോണ്സര് ചെയ്യാന്‍ നാലഞ്ചു കള്ളക്കച്ചവടക്കാരും ഇല്ലാത്ത എത്ര ഏരിയ സെക്രട്ടറിമാരുണ്ടിവിടെ? പിണറായി ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് നോക്കി ബേല താര് പറഞ്ഞതാണ് ശരി-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ഇ.പി ജയരാജന് പണക്കാരനായത് കഴിഞ്ഞ ദിവസം നേരം ഇരുട്ടിവെളുത്തപ്പോഴാണോ സിപിഎം അറിയുന്നത് ? സംസ്ഥാനമൊട്ടുക്കും സ്വന്തമായി കാല്‍കാശിന് വരുമാനമില്ലാത്ത സഖാക്കള്‍ വന്‍ സ്വത്തുക്കളുടെ ഉടമകളായി മാറുന്നത് പുതിയ അറിവുകളാണോ ? സഖാക്കള്‍ അനങ്ങിയാല്‍ അറിയുന്ന വിധം ഇരുമ്പുമറയും അന്വേഷണസംവിധാനവും ഉള്ള പാര്‍ട്ടിയല്ലേ സിപിഎം ? തെറ്റു തിരുത്തല്‍ രേഖ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല, തിരിച്ചറിയാനും തിരുത്തപ്പെടാനുമുള്ളതാണ്. അല്ലെങ്കില്‍ രേഖ ഒരിടത്തു കിടക്കും, നേതാക്കളും മക്കളും നടന്ന് കക്കും - നിലപാടില്‍ ആര് അജിത്കുമാര്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/VP9fvQWQRBc5iHOGZR9Q.jpg)
/sathyam/media/post_banners/yrRXNNpKQxz7YAzn3Suv.jpg)
/sathyam/media/post_banners/gYRcyGRwIcuSiPhU820Y.jpg)
/sathyam/media/post_banners/wMejIJWgW7FEqc5bjDE4.jpg)
/sathyam/media/post_banners/67noErSvrJDM3ixx6uDL.jpg)
/sathyam/media/post_banners/vNcV9Q5Lp88D3YVWlg8Q.jpg)
/sathyam/media/post_banners/wXG5SeI1V7V9wqffM9uw.jpg)
/sathyam/media/post_banners/lZiBoh0ZVJjxns5mscuU.webp)
/sathyam/media/post_banners/109zdDrbVvVfKuwPWthv.jpg)
/sathyam/media/post_banners/jgt75z72oMcmlWL8ZlDy.jpg)