പൊളിറ്റിക്സ്
പിണറായിയെ 'കപ്പിത്താനാ'ക്കിയ ശേഷം 'നിലപാട് വേണം' പ്രസംഗവുമായെത്തിയ മന്ത്രി വീണാ ജോർജിനെ എയറിലാക്കി വി.ഡി. സതീശന്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡന ശ്രമത്തിലെ സാക്ഷിയെ ഇടുക്കിയ്ക്ക് സ്ഥലം മാറ്റിയ മന്ത്രിയാണ് വീണ. 12 ക്രിമിനൽ കേസിലും കാപ്പയിലും പ്രതിയായ ക്രിമിനലിനെ മാലയിട്ട് സ്വീകരിച്ച മന്ത്രി 'നിലപാടി'നെക്കുറിച്ച് പഠിപ്പിക്കുന്നു. പൊളിച്ചടുക്കി സതീശൻ
പ്രമോദിന്റെ റിയല്‍എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്‍കിട റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം. പി എസ് സി കോഴ വിവാദം; പ്രമോദ് കോട്ടൂളിയെ പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനം
ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വത്തിൽ നിന്ന് കെ. പ്രകാശ് ബാബുവിനെ വെട്ടിയത് സി.പി.ഐ സംസ്ഥാന നേതൃത്വത്തിലെ കാനം പക്ഷത്തിൻെറ പ്രതികാരം. പ്രകോപനമായത് രാജ്യസഭാ സീറ്റ് നിഷേധത്തിന് എതിരെ സംസ്ഥാന കൗൺസിലിൽ നടന്ന രൂക്ഷവിമർശനം. ആനിരാജയുടെ പേര് നിർദ്ദേശിച്ചത് പ്രകാശ് ബാബുവിനെ ഒഴിവാക്കാൻ. കാനം ഗ്രൂപ്പുകാരനായ കെ. പി. രാജേന്ദ്രനെ ദേശിയ എക്സിക്യൂട്ടിവിലേക്ക് ശുപാർശ ചെയ്ത് ബിനോയ് വിശ്വത്തിൻെറ ഗ്രൂപ്പ് സ്നേഹം.