നിലപാട്
നിരോധിത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ലാത്ത ബാലഗോകുലത്തിന്റെ ചടങ്ങെങ്ങനെ കോഴിക്കോട്ടെ സിപിഎം മേയർക്ക് അയിത്തമുള്ളതാകും ? പുലിമടയില്‍ പോയി ആക്രമിക്കുകയെന്ന തന്ത്രമല്ലേ അവർ ചെയ്തത്. ബീനാ ഫിലിപ്പിനെ അപലപിച്ചവർക്കെങ്ങനെ കെ.വി. തോമസിനെ ന്യായികരിക്കാനാവും. ഇ.എം.എസിനും ഇ.കെ നായനാർക്കും ആകാമെങ്കിൽ ബീനയ്ക്കെന്തുകൊണ്ടായിക്കൂടാ . വിദ്യാ ബാലനാണെങ്കിൽ ആകാം മൈഥിലിക്കാകില്ല എന്നു പറഞ്ഞാലെങ്ങനെ ? ഈ ചിന്ത മാറേണ്ട കാലമായില്ലേ സഖാക്കളേ ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
അത്ര അധികാരമില്ലാത്ത ആളല്ലല്ലോ ഗവര്‍ണര്‍. പിന്നെന്തിനീ 'പിപ്പിടി' കാട്ടല്. എല്ലാ നിലപാടുകളിലും 'നട്ടെല്ലുറപ്പു' കാണിക്കാനാവില്ല. തോല്‍ക്കുന്ന യുദ്ധത്തിനു പോകരുതെന്നറിയാത്തയാളല്ല ആരിഫ് മുഹമ്മദ് ഖാന്. പിന്നയോ, ഇതാണ് ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും 'തൊമ്മന് ചാണ്ടി സീസണ്' ! തൊമ്മന് മുറുകുമ്പോള്‍ ചാണ്ടി അയയും, 'മറിച്ചും' ! ആ നാടകം ജനത്തിനു മനസിലായി, ഇപ്പോള്‍ കേന്ദ്രത്തിനും. അതുകൊണ്ടല്ലേ, ജഗദീഷ് ധന്‍കര്‍ ആ കസേരയില്‍ കയറി ഇരിക്കുന്നത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നു വാശിപിടിച്ച പിണറായിയും അതിനെ എതിര്‍ത്ത വെള്ളാപ്പള്ളിയും ഇപ്പോൾ നവോത്ഥാനത്തിന്റെ ശില്പികളായി ഒരുമിച്ചെന്നത് വിരോധാഭാസം. വെള്ളാപ്പള്ളിക്കു പ്രോട്ടോക്കോള്‍ തരപ്പെടുത്താനിപ്പോള്‍ തന്നെ ചുറ്റും കേന്ദ്ര സേനയുണ്ടല്ലോ. മോഡിയില്‍ ഒരു കാലും പിണറായിയില്‍ മറുകാലും വച്ചുള്ള ഈ കളിക്കെന്തിന് സര്‍ക്കാര്‍ കൂട്ടുനില്ക്കണം ? ചാപിള്ളയായ നവോഥാന സംരക്ഷണം ഇനി മറ്റാർക്കുവേണ്ടി ? 2019 ല്‍ കിട്ടിയ അടിപോരെന്നുണ്ടോ ? നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
സ്വന്തം സഹപ്രവർത്തകരുടെ കുത്തേറ്റ ക്ഷതത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തമ്പാന് മരണം വരെ മോചിതനായിരുന്നില്ല. അത് ചെയ്തവരോടുള്ള കുടിപ്പകയും മരണം വരെ നിലനിന്നു. കുളിമുറിയില്‍ വഴുതി വീണാണു മരിച്ചതെങ്കിലും ജീവിതത്തില്‍ പ്രതാപ വർമ്മ തമ്പാന്റെ നാവോ നിലപാടുകളോ വഴുതിയിട്ടില്ല. തമ്പാന് ഒരു വൃത്തത്തില്‍ ഒതുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. വെടിയുണ്ട വാക്കുകളാകുമ്പോള്‍ കൊള്ളുന്നവര്‍ക്കു നോവും. അങ്ങനെയെങ്കിൽ നിഷേധിയും ധിക്കാരിയും ആയിരുന്നു തമ്പാന് - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
കെ.എം ബഷീറിനൊരു കാന്തപുരമെങ്കിലും ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കോ ? തളര്‍ന്ന കാലുമായി കൊല്ലത്തൊരു ഉണ്ണിത്താന് (വിബി) ദിനങ്ങള്‍ തള്ളിനീക്കുന്നുണ്ട്. വർഷങ്ങളായി കാണാതായ സോണി എം ഭട്ടതിരിപ്പാടിന്റെ മുഖം നമ്മെ നോക്കി ചിരിക്കുന്നുണ്ട്. അതായത് സര്‍ക്കാര്‍ ഉണരണമെങ്കില്‍ ജാതി-മത നേതാക്കള്‍ കണ്ണുരുട്ടണമെന്നര്ത്ഥം. വോട്ടു ബാങ്ക് ആണത്. ആയിക്കോട്ടെ. പക്ഷെ അതിനൊപ്പം നിര്‍ഭയ രാഷ്ട്രീയവും ആരെയും ഭയമില്ലെന്ന ഹുങ്കും കേള്‍ക്കുമ്പോഴാണ് മനംപുരട്ടുന്നത് - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
അട്ടപ്പാടിയിൽ സ്വന്തം പേരിലുള്ള ഭൂമിയില്‍ കയറാന്‍ കഴിയാത്തവരായി ദേശീയ അവാര്‍ഡു നേടിയ നഞ്ചിയമ്മ മാത്രമല്ലുള്ളത്. അട്ടപ്പാടി ഒരു രാജ്യമാണ്, ലോകത്തെ ഒരു നിയമവും ബാധകമാകാത്ത രാജ്യം. കൂലിപ്പണിയായും രാഷ്ട്രീയമായും കോടീശ്വരന്മാരായവര് ഇവിടെ ഏറെയുണ്ട്. രക്ഷയില്ലാത്തത് ആദിവാസികൾക്ക് മാത്രമാണ്. മന്മോഹന് സിംഗും ടി.കെ.എ നായരും എസ്.എം വിജയാനന്ദനും വിജയിക്കാത്തിടത്തിനി ആരു ജയിക്കാന്‍ ? മധുമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കൊലയാളികള്‍ രക്ഷപെട്ടുകൊണ്ടേയിരിക്കും - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
സഹകരണ സംഘങ്ങളെ കറവപ്പശുക്കളാക്കുന്നതില് ഒരു രാഷ്ട്രീയ കക്ഷിയും പിറകിലല്ല ! ഒന്നാം പ്രതി സി.പി.എം. പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും സി.പി.ഐയും ഒക്കെയുണ്ട്. 164 സംഘങ്ങളില്‍ കൊള്ളയടിക്കല്‍ കാലത്ത് ഭരിച്ചവര്‍ ആരൊക്കെ, ഏതൊക്കെ പാര്‍ട്ടികള്‍ ? എത്ര പേർക്കെതിരെ കേസെടുത്തു ? കൊള്ളക്കാരെ നിര്‍ത്തിയ പാര്‍ട്ടികള്‍ക്കെന്താണ് ഫൈന്‍ ? രാഷ്ട്രീയക്കാര്‍ പണം കൊള്ളയടിച്ചതിന് പൊതുജനം എന്തു പിഴച്ചു ? വേണം ജുഡീഷ്യല്‍ അന്വേഷണം ! നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ലോകം ആരാധ്യരാക്കിയിട്ടും എന്തിനീ അസൂയ, കുശുമ്പ്, കുതുകാല്‍വെട്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന അടൂരിന്റെ സാമ്പിൾ വെടിക്കെട്ട് എന്തിനുവേണ്ടി ? സ്വയംവരം എഴുതാൻ ഒന്നിച്ചിരുന്ന കെപി കുമാരനോട് അടൂർ ചെയ്തതെന്താണ്. വിശ്വോത്തര സംവിധായകൻ അരവിന്ദനോട് ചെയ്തതോ ? ലോകാരാധ്യനായ ചലച്ചിത്രകാരന് ഇപ്പോഴെന്തിനീ അവാർഡ് വിരുദ്ധത ? - 'നിലപാട് ' കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
ഒരു പൗരനെ ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 19, 21 അനുഛേദങ്ങളാണ്, അത് മുഖ്യമന്ത്രി ആയാലും. കരിങ്കൊടി കാണിക്കുന്നത് ഒരു പ്രതിഷേധ മുറയായി കരുതാം. എന്നാല്‍ കാറിനു മുമ്പില്‍ ചാടുന്നതും ചില്ലില്‍ ഇടിക്കുന്നതും അങ്ങനെയല്ല. ഇതിനേക്കാള്‍ വലിയ സമരം ചെയ്ത് നേതാവായ ആളല്ലേ പിണറായി. പോലീസും പത്രാസുമൊന്നും രക്തത്തിളപ്പുള്ള സമരക്കാര്‍ക്കു പ്രശ്നമല്ലെന്നറിയാമല്ലോ. ഈ സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം - ' നിലപാട് ' വ്യക്തമാക്കി ആർ അജിത് കുമാർ