നിലപാട്
അഴിമതി പമ്പകടത്തും. ലോകായുക്തയ്ക്ക് 'ഒര്‍ജിനല്‍' ജീവന് തിരിച്ചുകിട്ടി, ഇനി മന്ത്രിമാര്‍ക്കെതിരെ വിധിയുണ്ടായാല്‍ മുഖ്യമന്ത്രി രക്ഷിക്കും. മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ നിയമസഭ രക്ഷിക്കും. അതാണ് 'ബുദ്ധി' ? അഴിമതിയെ അറബിക്കടലില്‍ തള്ളും... ഉറപ്പ് ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു ഉണക്ക തോട്ടിയുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ. അതും മുനയൊടിഞ്ഞ തോട്ടി. സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ അന്വേഷിച്ചാൽ റോഡിലെ കുഴികളിലൂടെ പോയ അടി ഇരന്നു വാങ്ങിയ പോലെയാകും സർക്കാർ ! ഈ 'പിപ്പിടി' യൊന്നും ഗവർണറുടെ അടുത്തും ചിലവാകില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതാകും ഇരു കൂട്ടർക്കും ഉചിതം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മുസ്ലിം സ്ത്രീകളില്‍ മല്‍സരശേഷി വര്‍ദ്ധിക്കുന്നില്ല; അതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടേണ്ടവര്‍ ഇപ്പോഴും ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാല്‍ പെണ്ണു പിഴച്ചുപൊകുമെന്നു പറയുകയാണ്; എന്തു കഷ്ടമാണിത് ? മിക്സഡ് സ്കൂളുകളിലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പിഴച്ചു പോകുന്നത് എന്നു തെളിയിക്കുന്നതിനുള്ള എന്തു സ്റ്റാറ്റിസ്റ്റിക്സാണുള്ളത് ? പെണ്‍കുട്ടികളെ അടച്ചിട്ടേ വളര്‍ത്തൂ എന്നുവന്നാല്‍ അവര്‍ എങ്ങിനെ പുറത്തുള്ള ആക്രമണകാരികളായ പുരുഷന്മാരോടു പൊരുതി നില്ക്കും ? നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ഭൂമിമലയാളത്തില് ഇത്രയധികം സാക്ഷികളെ കൂറുമാറ്റിച്ച പ്രതി ദിലീപല്ലാതെ വേറെയില്ല. പ്രതിയുടെ വക്കീലന്മാരെ പ്രതിയാക്കിയ വേറെ പോലീസും ലോകത്തുണ്ടാവില്ല. ബാലചന്ദ്രകുമാറിനെപ്പോലൊരു സുഹൃത്ത് ചരിത്രത്തിലുണ്ടാവുമോ ? ഇനി എന്തൊക്കെ കാണണം. പ്രേഷകര്ക്കൊരു പുകച്ചിലാണ്, അമ്മയെപ്പോലെ. എവിടാണു ശരിയെന്നൊരു പിടിയുമില്ല. ഇതുപോലെ പണം വാരിയെറിഞ്ഞു കളിക്കാന്‍ ദിലീപും സര്‍ക്കാരും ഇരുപക്ഷവും വേണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു കുരുവിനാക്കുന്നേല്‍ കുറുവച്ചനെങ്കിലും വേണം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മന്ത്രിമാര്‍ പൊതുജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം എന്നു പറഞ്ഞ സിപിഎം ആദ്യം സെക്രട്ടറിയേറ്റിലെ സന്ദര്‍ശകരുടെ എണ്ണമൊന്ന് പരിശോധിക്കണം ! മന്ത്രിയെ മുന്‍പരിചയമില്ലാത്ത ഒരു സാധാരണക്കാരന് ആവലാതി ബോധിപ്പിക്കാന്‍ ഒരു മന്ത്രിയെ കാണണമെങ്കില്‍ അതിനുള്ള 'ചെപ്പടിവിദ്യ' ഒന്നു പറഞ്ഞുകൊടുക്കുമോ ? അങ്ങനൊരാള് നമ്മുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായെന്ന് തിരക്കുമോ ? സാധാരണക്കാരെ കാണണമെങ്കില്‍ മന്ത്രിമാർക്ക് പൊതുസമ്മേളനം വിളിച്ചുകൂട്ടി മുകളില്‍ നിന്ന് നോക്കേണ്ടി വരും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
മുമ്പ് സഹകരണ സ്ഥാപനങ്ങളിലെന്നപോലെ ഇപ്പോള്‍ സര്‍വകലാശാലകളിലേയ്ക്കും നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും കടന്നു കയറുകയാണ്. യുജിസി സ്കെയിലും ഉയര്‍ന്ന ശമ്പളവുമാണ് കാരണം. അതിനു തടസം ഗവര്‍ണറാണെങ്കില്‍ അദ്ദേഹത്തെ നോക്കുകുത്തിയാക്കണം. അതിനാണ് ഓര്‍ഡിനന്‍സ്. രാഷ്ട്രപതിക്കില്ലാത്ത രണ്ട് അധികാരങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. അതിലൊന്ന് അദ്ദേഹം പ്രയോഗിച്ചാല്‍ ബില്ല് പാസാകില്ല. ഇനി ഗവര്‍ണര്‍ക്ക് തീരുമാനിക്കാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍.
ബ്രിട്ടണില്‍ ട്രാഫിക് കേസില്‍പ്പെട്ട സ്വന്തം മകനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ പിതാവായ പ്രധാനമന്ത്രി നേരിട്ട് സ്റ്റേഷനല് എത്തി ഒപ്പിട്ടു നല്‍കേണ്ടി വന്നു. അതാണാ ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ ഒരു എംഎല്‍എയുടെ മകനെ പോലീസ് പിടികൂടിയാല്‍ എന്താകും സ്ഥിതി ? സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വന്നത് രണ്ട് മാറ്റങ്ങളാണ്. ഒന്ന് ഹൈന്ദവ ഭൂരിപക്ഷ രാഷ്ട്രീയം. രണ്ട് അഴിമതി-കുടുംബവാഴ്ച മുക്തമായ മുഖ്യ ഭരണകക്ഷി - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത്കുമാര്‍
കെ.ടി ജലീല്‍ പറഞ്ഞത് വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. അത്തരം നിരീക്ഷണങ്ങളെ അപഹസിക്കുന്നതും കേസു കൊടുക്കുന്നതും ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്ര ഭൂഷണമോണോ ? അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ. എന്നാല്‍ കെ.ടി ജലീലിനെ നമുക്ക് വിചാരണക്ക് വിധേയമാക്കാം. പക്ഷേ അതൊരു ബൗദ്ധിക വിചാരണയാകണം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത്കുമാര്‍
സെക്രട്ടറിയേറ്റ് ഫയല്‍ കൂമ്പാരങ്ങളുടെ സ്റ്റോറായി മാറി. നായനാരുടെയും വി.എസിന്റെയും കാലത്തെ ഫയല്‍ ഡോക്ടറായിരുന്ന മുരളീധരന് നായര്‍ക്കു പകരം ഫയല്‍ നീക്കങ്ങളില്‍ തീരെ അനുഭവ സമ്പത്തില്ലാത്തവരാണ് പേഴ്സണല്‍ സ്റ്റാഫിലധികവും. റേറ്റിംഗില്‍ മിക്ക മന്ത്രിമാരും ശരാശരിയ്ക്ക് പുറകില്‍. ബംഗാളിനെ ഭയന്ന് കേരളത്തില്‍ കൊണ്ടുവന്ന തലമുറമാറ്റം സിപിഎമ്മിന് കീറാമുട്ടി ? പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ തിരിച്ചടിക്ക് നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരില്ല - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍