Recommended
എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനം ഉറപ്പിച്ച് തോമസ്. കെ. തോമസ്. പദവിയിലെത്തുന്നത് 14 ജില്ലാ അധ്യക്ഷന്മാരുടേയും പിന്തുണയോടെ. ശശീന്ദ്രനും ഒപ്പമുളളവരും നിലപാട് ആവർത്തിച്ചതോടെ അധ്യക്ഷസ്ഥാനം കൈവിട്ടുപോയില്ല. സി.പി.എമ്മിന്റെ പിന്തുണ കൂടിയായപ്പോൾ പി.സി.ചാക്കോ പത്തി മടക്കി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുണ്ടെങ്കിലും ചാക്കോയ്ക്ക് ഇനി 'ക്ഷീണ' കാലം !
ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സി.പി.ഐയിൽ വൻ പൊട്ടിത്തെറി. സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം ബിനോയ് വിശ്വം അട്ടിമറിച്ചെന്ന് ആക്ഷേപം. സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും സമ്മർദ്ദത്തിന് പാർട്ടി സെക്രട്ടറി വഴങ്ങി കൊടുത്തെന്നും വിമർശനം. പാർട്ടി നിലപാട് ബലികഴിച്ചത് ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ വച്ചും !
ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിന് മുതിരാതെ സർക്കാർ. സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചതോടെ യുജിസി കരടിന് എതിരായ കൺവെൻഷന്റെ പേര് സർക്കാർ മാറ്റി. ഗവർണർ കളത്തിലിറങ്ങിയത് സർക്കുലറിനെതിരെ വൈസ് ചാൻസലർമാർ നൽകിയ പരാതിയുടെ ബലത്തിൽ. ഗവർണറുടെ ആദ്യ പ്രഹരത്തിൽ പകച്ച് പിണറായി സർക്കാർ
മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പി.സി ചാക്കോയ്ക്ക് ഒപ്പം ഇറങ്ങിയ തോമസ് കെ.തോമസ് ഒടുവിൽ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്. പദവിയിലെത്തുന്നത് മന്ത്രി എ.കെ.ശശീന്ദ്രൻെറ പിന്തുണയോടെയും. ചാക്കോയുടെ പടിയിറക്കം പവാറിനെ അതൃപ്തി അറിയിച്ചുകൊണ്ട്. മന്ത്രിയായി തോമസിനെ നിശ്ചിയിക്കാൻ സി.പി.എം പിന്തുണ ലഭിച്ചില്ലെന്നും പരാതി. ഇനി എൻസിപിയുടെ ഭാവി തോമസിലും ശശീന്ദ്രനിലും !
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഇക്കുറി ആരൊക്കെ ? 3 ടേം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനും സാധ്യത. ഇരുവർക്കും സംസ്ഥാന തല പ്രവർത്തന പരിചയമില്ലെന്നത് പ്രതികൂലഘടകമായേക്കും. മന്ത്രി എം.ബി.രാജേഷിന്റെ സാധ്യത ഉറപ്പായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എൻ.മോഹനനും പരിഗണനയിൽ