വൈപ്പിനിൽ പണ്ടൊരു ദുരന്തം ഉണ്ടായത് സെപ്റ്റംബർ 5 നായിരുന്നെങ്കിൽ ഇപ്പോൾ ഒരു 'തൊരന്തം' ഉണ്ടായത് സെപ്റ്റംബർ 15 നാണ് ! ഹാ കഷ്ടം ! പാടത്ത് പണി.. വരമ്പത്ത് കൂലി.. വനിതാ സുഹൃത്തിന് പൊതിച്ചോറ് നൽകാൻ പോയ പൊതുപ്രവർത്തകനെ പഞ്ഞിക്കിടുന്നത് നല്ല പ്രവണതയല്ല. ആരുടെയും വിശപ്പ് കാണാതെ പോകരുത്. കെട്ടിയോൻ ഏത് നേരവും കടന്നുവരാമെന്ന ജാഗ്രത പെൺകൂട്ടർക്കും നന്ന് - ദാസനും വിജയനും
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
അഭിമുഖത്തിനായി വിളിച്ച ചാനല്‍ സുന്ദരിയോട് കിളിക്കൊഞ്ചല്‍ നടത്തിയ വാര്‍ദ്ധക്യപുരാണം മന്ത്രി, മീറ്റിംങ്ങിനിടെ ടേബിളിനടിയില്‍ കൂടി അപ്പുറത്തിരുന്ന വനിതാ ഓഫീസറുടെ ദേഹത്ത് പിടിച്ച മന്ത്രി, അപഥസഞ്ചാരത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ അടി വാങ്ങിയ മന്ത്രി, പിന്നെ പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറകളില്‍ പതിഞ്ഞ ലീലകളും. അതിനിടയില്‍ ഒരു പൊട്ടന് ഇപ്പുറത്തും പെട്ടു - ദാസനും വിജയനും
75 എന്നത് ആർഎസ്എസ് നിശ്ചയിച്ച സജീവ പ്രവർത്തന കാലാവധിയാണ്. സെപ്റ്റംബറിൽ 75 കഴിയുന്ന മോഹൻ ഭഗവതും നരേന്ദ്രമോഡിയും എന്ത് ചെയ്യും എന്നത് രാജ്യം ഉറ്റുനോക്കുന്ന കാഴ്ചയാണ്. ഭഗവതിന് ഒഴിവാകാതിരിക്കാൻ കഴിയില്ല, പക്ഷേ മോഡി പ്രധാനമന്ത്രി പദവി രാജി വെക്കുമോ ? ഇല്ലെങ്കിൽ അത് മറ്റൊരു ബലാബലമായി മാറും - ദാസനും വിജയനും
ഒരാൾ തൃശ്ശൂർ എടുത്തു പൊക്കിയപ്പോൾ ഓർത്തില്ല അതിന് പിന്നിൽ ഇത്ര വലിയ പൊല്ലാപ്പുണ്ടെന്ന്. രാജസ്ഥാനിലും മധ്യപ്രദേശിലും കർണാടകയിലുമെല്ലാം തൃശ്ശൂർ ആവർത്തിക്കുമ്പോൾ ഇന്ത്യൻ ജനത നെറ്റി ചുളിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കിയാണ്. ടി.എൻ ശേഷൻ ഇരുന്ന ആ കസേരയിൽ ഇപ്പോൾ ഇരിക്കുന്നവരെ ഓർത്ത് സഹതപിക്കുന്നു. ഇരിക്കുന്നവർ ആ പദവിയുടെ അന്തസ് കാക്കണം - ദാസനും വിജയനും
മഹാരാഷ്ട്രയിൽ എൻഡിഎയുടെ കൊടിയും പൊടിയും ഇല്ലാതിരുന്നിട്ടും അവിടെ ബിജെപി ഭരണത്തിലെത്തി. പല മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പാറ്റേൺ കണ്ടാൽ മജീഷ്യൻ മുതുകാട് പോലും മാറി നിൽക്കും. ഇക്കളികൾ ഇന്ത്യയിലെ ബിജെപിക്കാർക്ക് പറഞ്ഞുകൊടുക്കാൻ സാധിച്ചതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് അഭിമാനിക്കാം. രാഹുലാണ് സത്യം - ദാസനും വിജയനും
മന്ത്രിണിമാർ മുതൽ സിനിമക്കാരികൾ വരെ. കേരളം ചർച്ച ചെയ്യുന്നതിപ്പോൾ പെണ്ണൊരുമ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും കിടക്കപ്പൊറുതി ഇല്ലത്രെ. ഒടുവിൽ 'അമ്മ'യുടെ 'അപ്പ'നാകാൻ വന്ന നായികയ്ക്കുവരെ പണികിട്ടിയാലോ ? - ദാസനും വിജയനും
നമ്മെ കുടുകുടെ ചിരിപ്പിച്ച നന്മ നിറഞ്ഞ കുറെയധികം സിനിമ, മിമിക്രി താരങ്ങളാണ് അടുത്തിടെ വിട്ടുപിരിയുന്നവരെല്ലാം. കൊച്ചിന് ഹനീഫ മുതല്‍ കലാഭവന്‍ സിദ്ദിഖ്, സുബി, സുധി, ഇന്നസെന്റ്, മാമുക്കോയ എന്നിങ്ങനെ നീളുന്നു ആ നിര. നല്ലവര്‍ പെട്ടെന്ന് വിട്ടുപോകുമ്പോള്‍ ദുഷ്ടര്‍ താരങ്ങളായും എംഎല്‍എമാരായും മന്ത്രിമാരായുമൊക്കെ പനപോലെ വളരുന്നു - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/27/vijay-karur-2025-09-27-23-08-45.jpg)
/sathyam/media/media_files/2025/09/18/man-entering-home-2-2025-09-18-20-44-06.jpg)
/sathyam/media/media_files/2025/09/08/dileep-rahul-mankoottathil-rajmohan-unnithan-2025-09-08-20-10-51.jpg)
/sathyam/media/media_files/2025/08/22/phone-chatting-2025-08-22-19-30-13.jpg)
/sathyam/media/media_files/2025/08/16/mohan-bhagawat-narendra-modi-2025-08-16-20-37-13.jpg)
/sathyam/media/media_files/2025/08/15/coolie-6-2025-08-15-15-41-55.jpg)
/sathyam/media/media_files/2025/08/14/gyanesh-kumar-th-seshan-suresh-gopi-2025-08-14-19-02-06.jpg)
/sathyam/media/media_files/2025/08/11/rahul-gandhi-parliament-2025-08-11-20-27-18.jpg)
/sathyam/media/media_files/2025/08/09/swetha-memon-veena-george-sandra-thomas-pushpavathi-2025-08-09-20-39-58.jpg)
/sathyam/media/media_files/2025/08/04/kalabhavan-navas-dasanum-vijayanum-2025-08-04-14-50-05.jpg)