മുന്‍പ് ഗൂഗിളില്‍ ലോകത്തേറ്റവും കൂടുതൽ സേർച്ച് ചെയ്ത 'മല്ലു ആന്റി''എന്ന വാക്കിന്റെ തിരയല്‍ വിദഗ്ദ്ധന്മാരുടെ പിന്മുറക്കാരാണ് ഇന്നത്തെ മലയാളികള്‍. പഴയ കുളിക്കടവ് ഒളിഞ്ഞുനോട്ട ടീമുകളുടെ പിൻതുടർച്ചക്കാരിപ്പോള് ഒളിക്യാമറ ഓപ്പറേഷന് തിരക്കിലാണ്. പണ്ടത്തെ ബസിലെ തോണ്ടലും ജാക്കി വയ്ക്കലുമൊക്കെ വംശനാശം സംഭവിച്ചിരിക്കുന്നു. അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോള്‍ ചില എംഎല്‍എമാരുടെ പ്രണയച്ചതികള്‍ നാടാകെ വിളിച്ച് പറഞ്ഞുനടക്കുന്നവര്‍. കോൺഗ്രസിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ ജാഗ്രതൈ ! ദാസനും വിജയനും
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം ധര്‍മ്മവും നീതിയും സംസ്കാരവും പാലിക്കാന്വേണ്ടിയുള്ളതാണ്. പക്ഷേ വ്യാപവും ധര്മ്മസ്ഥലവുമൊക്കെ നമ്മളെ പിന്നെയും ഞെട്ടിക്കുകയാണ്. ആരൊക്കെ അവിടെയൊക്കെ കൊലചെയ്യപ്പെട്ടു എന്നത് ഒരാള്‍ക്കും നിശ്ചയമില്ല. ഇനിയും ധർമ്മസ്ഥലയിലെ ഒരു വില്ലനെയും ആ ഗ്രാമം വിടാൻ അനുവദിക്കരുത് - ദാസനും വിജയനും
അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ വിലാപയാത്രയുടെ ക്യാപ്ഷന്‍ 'സമരനായകന് വിട' എന്നായിപ്പോയി. എന്തുകൊണ്ടദ്ദേഹം വികസന നായകനായില്ലെന്നത് ഒരു ചോദ്യമാണ്. മരണത്തില്‍ ഒരു താരതമ്യം പാടില്ലെങ്കിലും ചില മുന്‍ മുഖ്യമന്ത്രിമാരുടെ വിലാപയാത്രയില്‍ അഭിനയമില്ലാതെ നെഞ്ചത്തടിച്ചു കരഞ്ഞവര്‍ക്ക് പറയാന്‍ സ്വന്തം അനുഭവങ്ങളുണ്ടായിരുന്നു. സമരമാണോ വികസനമാണോ വേണ്ടതെന്ന് പുതുതലമുറ ജനപ്രതിനിധികള്‍ തീരുമാനിക്കട്ടെ - ദാസനും വിജയനും
ഒരു തയ്യല്‍ പീടികയില്‍ നിന്നും അച്യുതമേനോനോടും കരുണാകരനോടും ആന്റണിയോടും പിണറായിയോടുമൊക്കെ പടവെട്ടി കേരളത്തിന്റെ മുഖ്യമന്ത്രി വരെയായ വിഎസിന്റെ ബുദ്ധിയും തന്ത്രവും കേരളത്തില്‍ വേറൊരു രാഷ്ട്രീയ നേതാവിനും വശമില്ല. അതിനായുള്ള പോരാട്ടത്തിനിടെ സ്വന്തം പാര്‍ട്ടിക്കും സംസ്ഥാന രാഷ്ട്രീയത്തിനുംവരെ പോറലും പൊള്ളലും ഏറ്റു. വിഎസ് കണ്ണും കരളുമായപ്പോള് മറ്റു പല രാഷ്ട്രീയക്കാരും വെറുക്കപ്പെട്ടവരായി മാറി. അപ്പോഴും വിഎസ് സ്വന്തം വഴിക്ക് സഞ്ചരിച്ചു - ദാസനും വിജയനും
ലിവിങ്ങ് ടുഗെതറും രണ്ടാം കെട്ടും മൂന്നാം കെട്ടുമൊക്കെ സര്‍വ്വവ്യാപിയാകുന്നു. മിക്ക വീടുകളിലും ഒറ്റ പുത്രര്‍ അല്ലെങ്കില്‍ 'നമുക്ക് രണ്ട് ' സമ്പ്രദായം. കുടുംബ ബന്ധങ്ങള്‍ കുറയുമ്പോള്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും പതിവാകുന്നു. പ്രവാസലോകത്ത് കുടുംബ പ്രശ്നങ്ങള്‍ കുറച്ചൊക്കെ അഡ്ജസ്റ്റായി പോകുന്നത് ഭര്‍ത്താവിന് ഒരവിഹിതമുണ്ടായാല് ഭാര്യയ്ക്കും വേറെ അവിഹിതം ഉള്ളതുകൊണ്ടാണ്. മലയാളി ജീവിതം വഴിമാറുമ്പോള്‍ - ദാസനും വിജയനും
കേരളത്തിന്റെ തലസ്ഥാനം മുതല്‍ പുതുപ്പള്ളി വരെ റോഡ് കാണുവാന്‍ സാധിച്ചില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര വാഹനം ഓടിച്ച ഡ്രൈവര്‍ പറഞ്ഞത്. കുടുംബത്തെ വരെ അവഹേളിച്ചയാളുടെ മകന്റെ വഴിവിട്ട യാത്രകളുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാതെ മാന്യത കാണിച്ച തറവാടിത്തം മരണം വരെ അദ്ദേഹം മുറുകെപിടിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്ന് ഇപ്പോള്‍ നാടാകെ പറയുന്നു - ദാസനും വിജയനും
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
കേരളത്തിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് നിര്‍ത്തിയിട്ട് ദിവസം ഒരു മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയില്‍ ചിലവഴിക്കുക. ശശി തരൂര്‍ വിശ്വ പൗരനോ വിശ്വ ബ്രോക്കറോ എന്തുമാകട്ടെ, താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് ആണെന്നത് മറന്നാല്‍ പിന്നെ താങ്കളും ടോം വടക്കനും തമ്മിലെന്ത് വ്യത്യാസം - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/07/26/vellappally-natesan-vd-satheesan-2025-07-26-22-13-28.jpg)
/sathyam/media/media_files/2025/07/29/hidden-camera-2025-07-29-07-44-30.jpg)
/sathyam/media/media_files/2025/07/28/dharmasthala-and-vyapam-case-2025-07-28-21-14-37.jpg)
/sathyam/media/media_files/2025/07/26/vs-achuthanandan-14-2025-07-26-20-22-19.jpg)
/sathyam/media/media_files/2025/07/25/nimishapriya-govindachami-sherin-2025-07-25-16-29-38.jpg)
/sathyam/media/media_files/2025/07/21/vs-achuthanandan-2025-07-21-20-25-58.jpg)
/sathyam/media/media_files/2025/07/21/athulya-2025-07-21-19-32-17.jpg)
/sathyam/media/media_files/2025/07/18/oommen-chandy-remembrance-2-2025-07-18-14-55-19.jpg)
/sathyam/media/media_files/2025/07/04/veena-george-pinarai-vijayan-2025-07-04-18-48-06.jpg)
/sathyam/media/media_files/2025/06/26/k-muralidharan-ramesh-chennithala-vd-satheesan-sasi-tharoor-kc-venugopal-2025-06-26-19-35-29.jpg)