ദാസനും വിജയനും
നെടുമ്പാശ്ശേരിയില്‍ നെഞ്ചിലോട്ട് വിമാനം കയറ്റിക്കൊള്ളാന്‍ പറഞ്ഞു സമരം നടത്തിയിട്ട് ഒടുവില്‍ നാണമില്ലാതെ എയര്‍പോര്‍ട്ട് ചെയര്‍മാന്റെ കസേരയില്‍ കയറിയിരുന്ന മന്ത്രിയുണ്ട് ! ആരാന്റെ മെഗാ പദ്ധതികളൊക്കെ തടസ്സപ്പെടുത്തി ഒടുവില്‍ ഭരണം കിട്ടുമ്പോള്‍ ഉദ്ഘാടനം നടത്തി രസിച്ചവര്‍ക്ക് പണികൊടുത്തത് കുതിരാന്‍ തന്നെ ! യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച കുതിരാനില്‍ ടാറിങ് നടത്തിയിട്ട് ഓണത്തിന് ഉദ്ഘാടന മാമാങ്കം നടത്താനിരുന്ന അമ്മായിച്ഛനും മരുമോനും ഗഡ്ഗരി കൊടുത്തത് വല്ലാത്ത പണി തന്നെ ! ദാസനും വിജയനും എഴുതുന്നു
സോഷ്യല്‍ മീഡിയ യുഗം മനുഷ്യന് മാത്രമല്ല പ്രകൃതിക്കും ഭീഷണിയാകുമ്പോള്‍ ! കൊച്ചുമക്കള്ക്കിപ്പോള് അമ്മൂമ്മമാരും അപ്പൂപ്പന്മാരും വേണ്ട മൊബൈല്‍ ഫോണ്‍ മതി ! കടന്നുകയറ്റം കാടുകളിലേയ്ക്കും കാട്ടാറുകളിലേയ്ക്കും ? ഇതിനൊക്കെ ഇടയിലും ഇന്നത്തെ ചെറുപ്പക്കാര്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട് - പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന് ! സോഷ്യല്‍ മീഡിയ കാടുകയറുമ്പോള്‍ - ദാസനും വിജയനും എഴുതുന്നു...
പെണ്മക്കളുടെ വിവാഹത്തിലെ ജാഗ്രത പെണ്ണുകാണല്‍ ചടങ്ങു മുതല്‍ ആരംഭിക്കണം. ബ്രോക്കര്‍മാരുടെയും മാട്രിമോണി സൈറ്റുകളിലെ തള്ളലുകളും വിശ്വസിക്കരുത്. ചെറുക്കന്റെ വീട്ടില്‍ വരുത്തുന്ന മാഗസിനുകളിലൂടെ വരെ അവരുടെ സ്വഭാവം വിലയിരുത്താനാകും. വിവാഹം കഴിഞ്ഞാല്‍ പെണ്‍കൊച്ചിന്റെ അമ്മായിയമ്മയെ മാത്രമല്ല പെണ്ണിന്റെ അമ്മയുടെ നാവും സൂക്ഷിക്കണം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമേ പെണ്മക്കളെ 'കൊലയ്ക്ക് ' കൊടുക്കൂ എന്ന നിര്‍ബന്ധവും അരുത് - മാതാപിതാക്കള്‍ക്കായി ദാസനും വിജയനും എഴുതുന്നു
കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ടത് നടൻ പൃഥ്വിരാജിന്. സൈബർ ആക്രമണത്തിൽ ഏറ്റവുമധികം പ്രതിച്ഛായ നഷ്ടപ്പെട്ടതും മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതും രമേശ് ചെന്നിത്തലയ്ക്ക്. ഇനിയിപ്പോള്‍ സൈബര്‍ പോരാളികള്‍ കരുക്കള്‍ നീക്കുന്നത് വി ഡി സതീശനും കെ സുധാകരനും എതിരെ. ഒരുകാലത്ത് കംപ്യൂട്ടറിനും ചാറ്റിനും ഫേസ്ബുക്കിനും എതിരെയൊക്കെ പ്രസംഗിച്ചു നടന്നവര്‍ക്ക് ഇപ്പോള്‍ ഡാറ്റാ കിട്ടിയില്ലെങ്കില്‍ വിഭ്രാന്തിയാകും - ദാസനും വിജയനും എഴുതുന്നു
നാട്ടുകാരെകോണ്ട് 'അയ്യേ' എന്നു പറയിപ്പിക്കുന്ന വിധം പാര്‍ട്ടിയെ എത്തിച്ച എ, ഐ ഗ്രൂപ്പുകളെ വെട്ടി വെയിലത്ത് വച്ച ഹൈക്കമാന്റിന് ഒരു നല്ല നമസ്കാരം ! അര്‍ഹതയുണ്ടായിരുന്നിട്ടും മുമ്പ് പലതവണ വെട്ടി നിരത്തപ്പെട്ട വിഡി സതീശന് ഇത് അര്‍ഹിച്ച സമയത്തെ അര്‍ഹതപ്പെട്ട സ്ഥാനം ! സതീശനോട് ഒരു വാക്ക് - അഡ്ജസ്റ്റ്മെന്റ് വേണ്ടാ, സ്വന്തം എംഎല്‍എയെ പിണറായി ജയിലിലാക്കിയപ്പോള്‍ നേതാക്കള്‍ കാണിച്ച നട്ടെല്ലില്ലായ്മയും വേണ്ട. പുതിയയുഗത്തിലെ പ്രതിപക്ഷ സേനയെ വാര്‍ത്തെടുക്കണം. നാട് നന്നാക്കാന്‍ സതീശന് കഴിയണം - ദാസനും വിജയനും എഴുതുന്നു
അമ്പതിനായിരം പേരുടെ സ്റ്റേഡിയത്തിലേയ്ക്ക് ബീഡി തെറുപ്പുകാരനെ ക്ഷണിച്ച പിണറായിയുടെ പിആര്‍ കമ്പനിക്ക് നല്ല നമസ്കാരം ! പക്ഷേ അവിടെനിന്നും കോവിഡിനെ മറച്ചുവയ്ക്കുവാനോ പിടിച്ചു കെട്ടുവാനോ കഴിയാതെ പോകരുത്. ശൈലജയെന്ന ജനകീയ നേതാവിനെ ഒന്നുമല്ലാതാക്കിയതില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ക്കും വോട്ടിനുവേണ്ടി പ്രയത്നിച്ചവര്‍ക്കും ഒരു ചുക്കും അറിയില്ല. അതാണീ പാര്‍ട്ടി - ദാസനും വിജയനും എഴുതുന്നു
മുല്ലപ്പള്ളിയെ ഒരു ബാങ്ക് മാനേജരോ ഗാന്ധി സ്മാരക വായനശാലയുടെ പ്രസിഡന്റോ ആക്കിയാല്‍ ഉഗ്രന്‍ ! കെപിസിസിക്ക് അദ്ദേഹം ഒന്നുമാകില്ല. മറ്റ് മുതിര്‍ന്നവര്‍ക്ക് മാറ്റവും മാറാനും കഴിയില്ല. ആന്റണിയും ഹസനും ബെന്നി ബഹനാനും അന്തകരുടെ റോള്‍ നന്നായി ഏറ്റടുത്തു. ഇനി സതീശനോ പിടി തോമസോ വരട്ടെ, സുധാകരന് നയിക്കട്ടെ... ബലറാമിനും ശബരിക്കും മുക്കോളിക്കും റോള്‍ ബാക്കിയുണ്ട് - ദാസനും വിജയനും എഴുതുന്നു