ദാസനും വിജയനും
'ലൌവ് ജിഹാദ്' മാറി 'നര്‍ക്കോട്ടിക് ജിഹാദ്' വന്നിട്ടുണ്ട്. ഇനിയിപ്പോള്‍ 'ലോണ്‍ ജിഹാദും' 'വിദ്യാഭ്യാസ ജിഹാദും' ഒക്കെ വരാന്‍ കിടക്കുന്നു ! പക്ഷേ ഒരു കാര്യം സത്യമാണ്, കേരളം മയക്കുമരുന്നിന്റെ പിടിയിലാണ്. സ്വാശ്രയ പഠനം ബാംഗ്ലൂരും കോയമ്പത്തൂരും മംഗലാപുരത്തും മണിപ്പാലിലും നിന്ന് കേരളത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ പിന്നാലേ ഈ മയക്കുമരുന്നു ലോബിയും കേരളത്തില്‍ തമ്പടിക്കുകയായിരുന്നു. അതിനു മതത്തിന്റെ കളര്‍ കൊടുക്കാന്‍ നോക്കാതെ അത് മുളയിലേ നുള്ളാന്‍ കഴിയണം - ദാസനും വിജയനും എഴുതുന്നു
രാഷ്ട്രീയത്തിനപ്പുറം ജനം സ്നേഹിക്കുന്ന നേതാക്കളും ജനം വെറുക്കുന്ന നേതാക്കളും കേരളത്തിലുണ്ട്. കെ.ടി ജലീല്‍ അതില്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് ? ഇന്നിപ്പോള്‍ 'ഇ ഡി' ഓഫീസില്‍ കയറി ഇറങ്ങിയുള്ള ഈ കളികള്‍ ഇ ഡി എന്നത് തന്റെ കളിക്കൂട്ടുകാർ ആണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത്... മുന്‍പ് തലയില്‍ തോര്‍ത്തിട്ട് വെളുപ്പാന്‍ കാലത്ത് പാത്തും പതുങ്ങിയും അവിടെ കയറിയതിന്റെ ക്ഷീണവും മാറ്റുകയും ആവാം - ദാസനും വിജയനും
മമ്മൂട്ടിക്ക് തമാശ പറയാനും ചില ചിട്ടകളൊക്കെയുണ്ട്. മസിൽ പിടിച്ചു ചായക്കടയിലെ സമോവർ പോലെയാകുന്നതും പെട്ടെന്നു കരച്ചിൽ വരുന്നതുമായ ചില സന്ദര്‍ഭങ്ങള്‍ വേറെയാണ് ! അതെങ്ങാനും നമ്മൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ പുളിച്ച തെറിയും വരും - പറയാന്‍ മടിക്കുന്ന പ്രായത്തിലും മമ്മൂട്ടി വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെ - ദാസനും വിജയനും കണ്ടറിഞ്ഞ മമ്മൂട്ടി...
ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിച്ച രീതിയും അതിനുശേഷം വിമര്‍ശനം ഉന്നയിച്ച അനില്‍കുമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള നേതാക്കളെ കൈകാര്യം ചെയ്ത ശൈലിയും കോണ്‍ഗ്രസില്‍ പുതുമയുള്ളത്. ഇങ്ങനെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയാല്‍ പണ്ട് ഇഎംഎസ് പറഞ്ഞതുപോലെ കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല - ദാസനും വിജയനും എഴുതുന്നു
സർക്കാർ നൂറു ദിനങ്ങൾ പിന്നിടുമ്പോള്‍ ക്യാപ്റ്റന്റെ 'എഴുതി വായനയിൽ' 500 ദിനങ്ങൾ പിന്നിടുകയാണ്. സ്വര്‍ണ്ണക്കടത്തുകാരും മരം മുറിക്കാരും മണൽ കടത്തുകാരും പാറമടക്കാരും ആഘോഷങ്ങളില്‍ തന്നെ ! അരിവാങ്ങാൻ പോയാല്‍ പെറ്റി, കുളിക്കാന്‍ പോയാല്‍ പെറ്റി, മരുന്നു വാങ്ങാന്‍ പോയാല്‍ പെറ്റി ... എന്നിങ്ങനെ എന്തെല്ലാം 'ആഘോഷങ്ങള്‍' .. ! 'വാളെടുത്തവന്‍ വാളാല്‍' എന്നു പറഞ്ഞപോലെ കോവിഡിനാല്‍ അധികാരത്തിലെത്തിയവര്‍ കോവിഡിനാല്‍ എന്നു പറയിപ്പിക്കാതിരിക്കാനാകട്ടെ ഇനിയുള്ള 100 - ദാസനും വിജയനും എഴുതുന്നു
താലിബാന്റെ നീക്കങ്ങള്‍ ഇത്തവണ വളരെ സൂക്ഷിച്ചാണെന്ന് വിലയിരുത്തണം. ഒരുതരം ജനകീയതയിലേയ്ക്ക് നീങ്ങാനുള്ള താലിബാന് കള്ളനീക്കത്തിന് പിന്നില്‍ ചൈനയുടെ കുബുദ്ധിയുണ്ടാകാം. നമ്മുടെ അയല്‍ക്കൂട്ട രാജ്യങ്ങളെ ചൈന ചൊൽപ്പടിയിൽ നിര്‍ത്തുമ്പോൾ നാം ഇപ്പോഴും ഭജനകളില്‍ മുഴുകുകയാണോ - ദാസനും വിജയനും കണ്ട യാഥാര്‍ഥ്യങ്ങള്‍ !
ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുതല്‍ ജയരാജന്മാരും ബേബിയും ഐസക്കും കുമ്മനവും പദ്മനാഭനും വരെയുള്ളവരുടെ രാഷ്ട്രീയ ജ്വാല കെട്ടടങ്ങുന്നതറിയുന്നു ! ഇനി പിണറായിയും കൊടിയേരിയും ! കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ - ലോക് സഭാ - നിയമസഭാ കൊട്ടികലാശവും കഴിഞ്ഞു. ജോസ് കെ മാണിക്ക് വേണേല്‍ മുരളീധരന് പഠിക്കാന്‍ സമയമുണ്ട്. മീന്‍ അച്ചാര്‍ വഴി വളര്‍ന്നവരും പിന്നെ സിനിമാക്കാരും വീഴുന്നു. കേരള രാഷ്ട്രീയത്തില്‍ ശരിക്കും തലമുറമാറ്റ പ്രക്രിയ തുടങ്ങിയിരിക്കുന്നു - ദാസനും വിജയനും എഴുതുന്നു