ദാസനും വിജയനും
നീരജ് മാധവാ, മോൻ കാണുന്ന കൊച്ചിയല്ല യഥാർത്ഥ കൊച്ചി ! നവോദയ അപ്പച്ചനും ഓറിയന്റല്‍ സാജനും പ്രയദർശനും ഒക്കെ അങ്കം വെട്ടിയ കളരിയാണത്. അവിടെ ചില അലിഖിത നിയമങ്ങളൊക്കെയുണ്ട്. അതിനെ അതിജീവിക്കണമെങ്കിൽ ഒന്നുകില്‍ പ്രിയനേപ്പോലെ അടവുകള്‍ പലത് വഴങ്ങണം ! അല്ലെങ്കിൽ പൃഥ്വിരാജിനെപ്പോലെ അങ്കം വെട്ടണം ! നീരജിന് ദാസന്റെയും വിജയന്റെയും ഉപദേശങ്ങൾ ഇങ്ങനെ !
കണ്ണൂരിലെ സ്വന്തം ഗ്രാമത്തിൽ ഒരു മണിമാളിക പണികഴിപ്പിച്ചു... ഡെക്കറേഷൻ ചെയ്യാനായി ഉപയോഗിച്ചത് പല രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അലങ്കാര വസ്തുക്കൾ...പ്രവാസി മുതലാളിമാരുടെ വീട്ടിന്മേലുള്ള കണ്ണേറുകളും കരിനാക്കുകളും അസൂയാലുക്കളുടെ അഭിപ്രായങ്ങളും ഒരു മനുഷ്യന്റെ കൂടി ജീവനെടുത്തു...അജിത് തയ്യിലിന്റെ ആത്മഹത്യയിൽ ദാസനും വിജയനും പറയാനുള്ളത്
ഫ്ലാഷ് ന്യൂസുകളാല് ലോകം കീഴ്മേല്‍ മറിയ്ക്കുന്ന മലയാള ചാനലുകള്‍ക്ക് സഹപ്രവര്‍ത്തകനായിരുന്ന സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനത്തേക്കുറിച്ച് എന്തേ മിണ്ടാട്ടമില്ല ? സ്വന്തം സിനിമകളിലൂടെ ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സച്ചിയോട് എന്തായിരുന്നു ഇങ്ങനെ ? മാധവൻകുട്ടിയും ബിഎം ഗഫൂറും ടോംസും ടി ദാമോദരനും രഞ്ജി പണിക്കരുമൊക്കെ അരങ്ങുവാണിരുന്ന നാട്ടില്‍ ഇപ്പോള്‍ വിമര്‍ശനം മീഡിയയിലുമില്ല, സിനിമയിലുമില്ല, കോമഡി സ്റ്റാറിലുമില്ല !! കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?
സര്‍ജറിക്ക് പണമില്ലാതെ മരണത്തിനു കീഴടങ്ങിയ ലോഹിതദാസ് മുതല്‍ ഓപ്പറേഷനിടെ മരണത്തിലേയ്ക്ക് കാലെടുത്തുവച്ച സച്ചി വരെ - മലയാള സിനിമയ്ക്ക് എവിടെയോ ഒരു ശാപം ? ശുദ്ധ കലാകാരന്മാര്ക്കിടയില് തുടരുന്ന മരണങ്ങള്, വിവാഹ മോചനങ്ങള്‍, താരങ്ങളുടെ മാറാരോഗങ്ങള്‍ ... ഗതികേടുകള്‍ പിന്നാലെയോ ?