ദാസനും വിജയനും
എന്തിന് മുഖ്യനോടീ പിണക്കം, ചെന്നിത്തലജീ ? താങ്കള്‍ക്കും ഒരു കണ്‍സള്‍ട്ടന്‍സിയൊക്കെ ആകാം. പത്രസമ്മേളനം കൊള്ളാം, പക്ഷേ അതിനായി ഇരിക്കുന്ന സ്ഥലം കൊള്ളില്ല. പിന്നെ ആ ഹെയര്‍ സ്റ്റൈല്‍ ? തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചാക്കോയും കുര്യനുമൊന്നുമല്ല, തരൂരാണ് താരം- അതും മനസിലാക്കണം- പ്രതിപക്ഷ നേതാവിന് ഫ്രീ ഓഫ് കോസ്റ്റില്‍ ഒരു കണ്‍സള്‍ട്ടന്‍സി ഉപദേശം, പകരം ഡാറ്റാ വേണ്ട / ദാസനും വിജയനും
കഴിഞ്ഞ തവണ മമ്മൂട്ടിയും ബിഷപ്പുമാരും പറഞ്ഞ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഇത്തവണ ബലറാമിനും ശബരീനാഥനും സാദത്തിനും അനില്‍ അക്കരയാനും എതിരെ കണ്ടെത്തിയ 'പുറംതാരങ്ങള്' കണ്ടം വഴി ഓടി ! കെ ആര് മീരയെന്ന എഴുത്തിന്റെ പ്രതിഭയുടെ നിയമനം വിവാദമായത് കോട്ടയത്ത് തിരുവഞ്ചൂരിനെതിരെ കൊണ്ടുവരുമെന്ന് സംശയിച്ചപ്പോള്‍ ? - ദാസനും വിജയനും
സ്വരം നന്നായപ്പോൾ പാട്ട് നിർത്താതെ മുഖ്യമന്ത്രി പത്ര സമ്മേളനങ്ങളുമായി മുന്നേറിയപ്പോൾ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ബിബിസിയിലും യുഎന്നിലുമൊക്കെ വാർത്തകൾ സൃഷ്ടിച്ചു ! ഓടുന്ന നായ്ക്ക് ഒരു മുഴം മുമ്പേ എറിഞ്ഞുകൊണ്ട് പോരാളിഷാജിമാർ വാഴ്ത്തിപ്പാടി ! അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നപോലെ പോരാളികൾ മാധ്യമങ്ങൾക്കെതിരെ തിരിയുമ്പോൾ പഴഞ്ചൊല്ലുകൾ കൊണ്ടുള്ള വിമർശനങ്ങളുമായി ദാസനും വിജയനും
അമിത് ഷായും മോഡിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍ ആകില്ല ! രാഹുല്‍ ഗാന്ധി ആദ്യം ആകുക ( കേരള ) മുഖ്യമന്ത്രി ? സൌരവ് ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രി. തമിഴ്നാട്ടില്‍ ശശികല യുഗം വരും .. ജ്യോതിഷ പ്രവാചകരുടെ കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെ ! ചിലര്‍ക്ക് ശരിയാവും ... ചിലര്‍ക്ക് ശരിയാവൂല !!