ദാസനും വിജയനും
കൊമ്പൻ സ്രാവുകളെ പൂട്ടണമെങ്കിൽ നിസ്സാരകേസുകൾ ചുമത്തിയാൽ പോരാ; കേരളം കാത്തിരുന്ന നന്മക്കായി ജനങ്ങൾ ഒന്നടങ്കം കാത്തിരിക്കുന്നു; കേരളത്തിലെ ജീവിച്ചിരിക്കുന്ന ഡോണുകളെയും അവരുടെ കിങ്കരന്മാരെയും വെറുതെ വിടില്ലെന്ന ഒരു വിശ്വാസം ഇപ്പോൾ തോന്നുന്നു; കോംപ്രമൈസുകൾ ഇല്ലാതിരുന്നാൽ..!! ; ദാസനും വിജയനും എഴുതുന്നു!!
നീരജ് മാധവാ, മോൻ കാണുന്ന കൊച്ചിയല്ല യഥാർത്ഥ കൊച്ചി ! നവോദയ അപ്പച്ചനും ഓറിയന്റല്‍ സാജനും പ്രയദർശനും ഒക്കെ അങ്കം വെട്ടിയ കളരിയാണത്. അവിടെ ചില അലിഖിത നിയമങ്ങളൊക്കെയുണ്ട്. അതിനെ അതിജീവിക്കണമെങ്കിൽ ഒന്നുകില്‍ പ്രിയനേപ്പോലെ അടവുകള്‍ പലത് വഴങ്ങണം ! അല്ലെങ്കിൽ പൃഥ്വിരാജിനെപ്പോലെ അങ്കം വെട്ടണം ! നീരജിന് ദാസന്റെയും വിജയന്റെയും ഉപദേശങ്ങൾ ഇങ്ങനെ !