Editorial
രണ്ടു തെരഞ്ഞെടുപ്പുകള്‍. തിരുവല്ലയിലും തലശേരിയിലും. ഒന്നില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു, മറ്റൊന്നില്‍ തോറ്റു. രണ്ടും സാധാരണ തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭയിലേയ്ക്ക് രണ്ടാം തവണയും തോറ്റ കോണ്‍ഗ്രസിന് ഇതില്‍നിന്നും പഠിക്കാനേറെയുണ്ട് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന് തുന്നിക്കൂട്ടിയ ഐക്യ ജനാധിപത്യ മുന്നണി ഇന്ന് തകര്‍ച്ചയുടെ വക്കില്‍. കോണ്‍ഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നേതാക്കള്‍ പിടിവാശിയോടെ പോര്‍മുഖത്ത്. കോണ്‍ഗ്രസുകാര്‍ പോരു നടത്തുന്നത് കോണ്ഗ്രസുകാരോടുതന്നെ ! കോണ്‍ഗ്രസുകാരെ ചരിത്രം ഓര്‍മിപ്പിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വന്‍ തോതില്‍ കൈക്കൂലി മറിയുന്ന മേഖലകളിലൊന്നാണ് പൊതുമരാമത്ത് വകുപ്പ്; അഴിമതിയുടെ വലിയൊരു കൂത്തരങ്ങ്, വര്‍ഷങ്ങളായി രാഷ്ട്രീയക്കാരും എഞ്ചിനീയര്‍മാരും കരാറുകാരും കൂടിച്ചേര്‍ന്നൊരു അവിശുദ്ധ കൂട്ടുകെട്ട്! ഒരു മഴക്കാലത്തെയെങ്കിലും അതിജീവിക്കാന്‍ കഴിവുള്ള റോഡുകളുണ്ടാക്കാന്‍ കഴിയാത്ത എഞ്ചിനീയര്‍മാരാണോ നമുക്കുള്ളതെന്ന് ഹൈക്കോടതി ചോദ്യമുയര്‍ത്തുന്നത് റോഡുകളുടെ ദയനീയ സ്ഥിതി കണ്ടിട്ടുതന്നെയാണ്-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അനുപമയുടെ വിജയം ഗംഭീരം തന്നെ. ഇനിയെന്ത് എന്ന ചോദ്യം ബാക്കിയും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആരാണീ കര്‍ഷകര്‍ ? അവര്‍ സാധാരണക്കാരാണ് ! നിലം ഉഴുതു മറിച്ച് വിത്തു വിതച്ച് ധാന്യം കൊയ്‌തെടുത്തു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നല്‍കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവര്‍. സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നതുതന്നെയാണ് കര്‍ഷകരുടെ വിജയ കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതിരുന്നത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനും സഹായിച്ചു. ബി.ജെ.പിക്കെതിരെ പുതിയൊരു ശാക്തിക ചേരി വളര്‍ന്നു വന്നിരിക്കുന്നു ! രാഷ്ട്രീയക്കാരുടെ പിന്തുണയേതുമില്ലാതെ. കര്‍ഷകരാണ് ഇന്ത്യയിലെ യഥാര്‍ത്ഥ പ്രതിപക്ഷം, പ്രതീക്ഷ... - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആരാണു കോണ്‍ഗ്രസിന്റെ നേതാവ് ? സമകാലിക സംഭവ വികാസങ്ങളില്‍ കോണ്‍ഗ്രസിന് എന്താണു പറയാനുള്ളത് ? പറയാന്‍ ആരാണു നേതാവായിട്ടുള്ളത് ? മുത്തശി പാര്‍ട്ടിയുടെ മുതു മുത്തശി നേതാവ് സോണിയാ ഗാന്ധിയെ ആരാണു ഗൗനിക്കുന്നത് ? അടുത്ത തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ പിന്നെ ഈ പാര്‍ട്ടിയുടെ സ്ഥാനമെവിടെയാകും ? കോണ്‍ഗ്രസിനു നയിക്കാന്‍ ശേഷിയുണ്ടോ ? മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
പുള്ളാലില്‍ തോമസ് ചാക്കോ കോണ്‍ഗ്രസില്‍ കത്തി ഉയരുന്ന കാലം. കട്ടി മീശ, ഉറച്ച ശരീരം, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖം, തീഷ്ണമായ കണ്ണുകള്‍ - എല്ലാം കൊണ്ടും ഒരു നല്ല നേതാവിന്റെ ലക്ഷണങ്ങളൊക്കെയും തികഞ്ഞ പ്രകൃതം ! പി.ടി ചാക്കോ ഒരു വികാരം തന്നെയായിരുന്നു അന്ന്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തുന്ന പേര്. പീച്ചി സംഭവം പി.ടി ചാക്കോയുടെ പേരും കരുത്തും ചോര്‍ത്തി.ചാക്കോയെ സ്‌നേഹിച്ചിരുന്നവര്‍ ഒന്നിച്ചു. കെ.എം. ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള തുടങ്ങിയ 15 പേര്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. ചരിത്രത്തിലൂടെ പി.ടി ചാക്കോ ! മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സ്വപ്നാ സുരേഷ്, ആര്യന്‍ ഖാൻ, ബിനീഷ് കൊടിയേരി... മൂന്നു പേരും ഉള്‍പ്പെട്ട കേസുകള്‍ വിരല്‍ ചൂണ്ടുന്നത് ഓരോന്നിനും പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യങ്ങളിലേയ്ക്കാണ് ! ഓരോ കേസിനും പിന്നില്‍ ഓരോ തരം രാഷ്ട്രീയ താല്‍പ്പര്യം കാണാനാകും. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനു കാരണം അദ്ദേഹത്തിന്‍റെ പേരിനൊപ്പമുള്ള ഖാന്‍ എന്ന പേരോ ? തന്‍റെ പേരിനൊപ്പമുള്ള കൊടിയേരി എന്ന പേരാണ് തനിക്ക് ഒരു വര്‍ഷക്കാലം ജാമ്യം കിട്ടാതിരുന്നതെന്ന് ബിനീഷും പറയുന്നു ! രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ആരോപണങ്ങളോടു ചേര്‍ത്തു വായിക്കേണ്ടതാണ് ഈ മൂന്നു കേസുകളും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസിലിരുന്നപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചെറിയാനു കഴിഞ്ഞിരുന്നില്ല ! സി.പി.എം സഹയാത്രികനായിരുന്ന ഘട്ടത്തില്‍ കിട്ടിയ സീറ്റുകളിലും ജയിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാ സീറ്റ് മോഹിച്ചെങ്കിലും കിട്ടിയതുമില്ല ! ഉദ്യോഗത്തിലായാലും രാഷ്ട്രീയത്തിലായാലും ഒരാളുടെ കഴിവും കരുത്തും അളക്കാനാവുക, ഏതെങ്കിലുമൊരു സ്ഥാനത്തിരുന്ന് ആ പ്രവൃത്തി എങ്ങനെ ഏറ്റെടുത്തു നടത്തി എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. നവ കേരള മിഷന്‍റെ തലപ്പത്തിരുന്ന് ചെറിയാന്‍ ഫിലിപ്പിന് വേണ്ടവണ്ണം തൃപ്തികരമായി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞുവോ എന്ന ചോദ്യം ഉയരുന്നുണ്ട് ? ചെറിയാന്‍ ഫിലിപ്പിനെക്കൊണ്ടു കോണ്‍ഗ്രസിനെന്തു നേട്ടം ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/3AThdgjp2YKHF5M211gK.jpg)
/sathyam/media/post_banners/pIrhhuvjqEu3eT93SuuC.jpg)
/sathyam/media/post_banners/zc2PHGCSU3HbVdHzrBGa.jpg)
/sathyam/media/post_banners/HmoFPVA0zAfEOzrWQb4j.jpg)
/sathyam/media/post_banners/sONhkWAndq3WsgvXac9g.jpg)
/sathyam/media/post_banners/yR9ASqm5lS2VnTxV0c68.jpg)
/sathyam/media/post_banners/GlFmOOPXgFsjIUkgGwus.jpg)
/sathyam/media/post_banners/rYfqgCw2utCzLdKJXs33.jpg)
/sathyam/media/post_banners/HTScPwcDCwS81MEmZb1H.jpg)
/sathyam/media/post_banners/hWJEVridQIxGw2JLHkjr.jpg)