നിലപാട്
കേരളത്തിലെ പുലി ആരാണെന്നതാണിപ്പോള് തര്‍ക്കം. അത് ഖാന് ഗവര്‍ണറാണോ പിണറായി രാജനാണോ എന്നറിയാന്‍ പോകുന്നു. പുതിയ വെടി മന്ത്രിമാര്‍ക്കെതിരെയാണ്. കാരണമുണ്ടെങ്കില്‍ നിയമപരമായി ഗവര്ണര്ക്കതിന് അധികാരവുമുണ്ട്. പക്ഷേ ഈ പോര് എന്തിനുവേണ്ടിയാണെന്നല്ലേ... കാരണമുണ്ട് - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
നാഷണല്‍ ക്രൈം റിക്കാര്‍ഡു ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 2014 - ല്‍ 20 ആഭിചാര കൊലകളും 2017 - ല്‍ 92 ഉം 2019 - ല്‍ 112 ആഭിചാര കൊലപാതകങ്ങളും നടന്നു. ലോകം പരിഷ്കാരങ്ങളിലേയ്ക്ക് കുതിക്കുമ്പോഴും അനാചാരക്കൊലകള് ഇവിടെ കൂടുകയായിരുന്നു എന്നര്‍ത്ഥം. ഇതെല്ലാം സാധാരണ കൊലപാതകങ്ങളും അതിനുള്ള ശിക്ഷയുമാണിപ്പോള് - നിയമം ഉണ്ടായിട്ടില്ല. അതിനാല്‍ ആഭിചാരക്കൊലയ്ക്ക് വേറെ ശിക്ഷയുമില്ല - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ദാരിദ്ര്യമായിരുന്നു കുന്നപ്പള്ളിയുടെ ബ്രാന്‍ഡ് ! അല്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കു മാത്രമല്ല വെളുപ്പാന്‍ കാലത്തും കുടപിടിക്കുമെന്ന് തെളിയിച്ച എംഎല്‍എ. ഇരയും ധീര വനിതയാണ്. നാലോ അഞ്ചോ വിവാഹം; അതവരുടെ സ്വാതന്ത്ര്യം. എന്നാല്‍ കെട്ടിയിടങ്ങളിലൊക്കെ സ്ത്രീധന - സ്ത്രീപിഡന പരാതികള്‍. ആകെ 19 കേസുകള്‍. ഇതില്‍ പലതിലും ഇരയ്ക്ക് രക്ഷകനായതും കുന്നപ്പള്ളി എല്‍ദോസ്. നമ്മെ ഭരിക്കുന്ന, നമുക്ക് മാതൃകയാകേണ്ട ജനപ്രതിനിധി ഇങ്ങനെയൊക്കെ ആയാല്‍ ? ഇര വിന്യാസവും അധികപ്പറ്റായാൽ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍ എന്നതാണ് കേരളത്തിലെ സ്ഥിതി. 6 വരി പാത കേരളത്തിലെവിടെ ? 4 വരി പോലും കഷ്ടി. പിന്നെയുള്ള രണ്ടു വരിയില്കൂടിയാണ് ഡാന്‍സ് കളിച്ചു വണ്ടിയോടിക്കുന്ന 'ഡ്രൈവര്മോന്മാരുടെ' വിളയാട്ടം ! കോടതി പറഞ്ഞിട്ടും റോഡിലെ കുഴിയെങ്കിലും അടച്ചോ ? അതിനു സമയമില്ല, എന്നിട്ടാണ് കെ-റെയില്‍. 9 പേരുടെ രക്തവും ജീവനും വീണപ്പോള്‍ വാഹന പരിശോധനയും പിരിവും കൊഴുത്തു ! കുഴിയില്ലാത്ത റോഡുകള്‍ കേരളത്തില്‍ മതമില്ലാത്ത ജീവിതം പോലെയാണ്. പരിഹാരം വേണ്ടേ ? - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ടവരില്‍ നഞ്ചമ്മ ഉള്‍പ്പെടെ നിരവധി ആദിവാസികള്‍; വിശപ്പാണ്, ഭൂമിയാണ് അവരുടെ പ്രശ്നം; തട്ടിയെടുക്കപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ അവര്‍ക്കറിയില്ല; മുറുക്കരുതെന്ന് നാം അവരോട് പറയും, വിശപ്പകറ്റാന്‍ മുറുക്കി ചവച്ച് ഇറക്കുന്ന നീരിനുള്ള മാന്ത്രിക വിദ്യ അവര്‍ക്കല്ലേ അറിയൂ! നവജാത ശിശുവിന്റെ ഇന്ത്യന്‍ ശരാശരി ഭാരം രണ്ടര കിലോ, അട്ടപ്പാടി ശിശുവിന്റേത് ഒരു കിലോ; അവര്‍ക്കു ഗര്‍ഭകാല ശുശ്രൂഷ അറിയില്ല; അവരെയാണ് നാം ചട്ടങ്ങള്‍ പഠിപ്പിക്കുന്നത്-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അധികം വിദേശയാത്ര നടത്താത്തവരായിരുന്നു; കാരണം ദാരിദ്ര്യം കണ്ട് ശീലിച്ച കണ്ണുകള്‍ക്ക് വികസനം കുത്തകകളുടെ പ്രതിരൂപമായിരുന്നു! കാലം മാറി, കമ്മ്യൂണിസ്റ്റുകാര്‍ യഥേഷ്ടം വിദേശ സന്ദര്‍ശനവും തുടങ്ങി; അപ്പോഴാണ് പിന്തിരിപ്പന്മാര് പിണറായിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്; അവര്‍ അവിടുത്തെ സൗകര്യങ്ങള്‍ അനുഭവിക്കട്ടെ ! വെറുതെയിരിക്കുന്ന മന്ത്രിമാരെകൂടി കൊണ്ടുപോകണമായിരുന്നു; അവരും വികസനം പഠിക്കട്ടെ-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ആത്മാഭിമാനമുള്ള മിക്കവരും വിമതരാവുകയോ പാര്‍ട്ടി വിടുകയോ ചെയ്തുകഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ; കോണ്‍ഗ്രസ് പ്രസിഡന്റായി എഴുന്നേറ്റ് നടക്കാനാവാത്തവരെ മാത്രമേ ബുദ്ധികൂര്‍മ്മതയുള്ള ഗാന്ധി കുടുംബവും നരസിംഹറാവുവും വച്ചിട്ടുള്ളു, ബി.ജെ.പിയുടെ ഒരു ഭാഗ്യം ! ഒരു സംവിധായകന് ദക്ഷിണാഫ്രിക്കയില്‍ ഫിലിം ഫെസ്റ്റിവലിനു പോയപ്പോള്‍ അവിടുത്തെ ചിന്തകന്മാര് ചോദിച്ചത് 'തരൂര്‍ എന്നു പ്രധാനമന്ത്രിയാകു'മെന്നാണ്; പക്ഷെ കോണ്‍ഗ്രസുകാര്‍ക്കു തരൂര്‍ 'അയ്യം'-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
സംവിധായകരുടെയും നടന്മാരുടെയും പേരും പെരുമയും വാനോളം ഉയര്‍ത്തിയവരാണ് നരകിച്ച് മരിച്ച അറ്റ്ലസ് രാമചന്ദ്രനും മരിക്കാതെ നരകിക്കുന്ന പികെആര്‍ പിള്ളയും. സൂപ്പര്‍ താരം മുതല്‍ രാമചന്ദ്രന്റെ അടുക്കളയില്‍ കയറി നിരങ്ങി. എന്നിട്ട് കാശും വാങ്ങി മാറിനിന്ന് പൊട്ടനെന്ന് വിളിച്ചു കളിയാക്കി. 26 കുതിരകള്‍ സ്വന്തമായുണ്ടായിരുന്ന പിള്ളയെ പച്ചയ്ക്ക് കബളിപ്പിക്കുകയായിരുന്നു ഈ സിനിമാക്കാര്. ഇരുവരെയും സിനിമാക്കാര് കൊല്ലാക്കൊല ചെയ്തു - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വി.എസ് പിളര്‍ത്താന്‍ തീരുമാനിച്ചു ! എന്‍.എന്‍ കൃഷ്ണദാസ് പുതിയ പാര്‍ട്ടിക്ക് ഭരണഘടന എഴുതി. 4 ജില്ലാ കമ്മിറ്റികളും 6 എംപി മാരും വിഎസിനൊപ്പം. പിണറായി സ്തബ്ധനായി. കേന്ദ്ര നേതൃത്വം തരിച്ചിരുന്നുപോയി. കോടിയേരി രാത്രി കണ്ടോന്മെന്റ് ഹൌസിലെത്തി വി എസുമായി സംസാരിച്ചതോടെ തിരക്കഥ മാറി. അതെ, സിപിഎമ്മിൽ കോടിയേരിയുടെ റോൾ അത്ര വലുതായിരുന്നു. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന കോടിയേരി മരണത്തെയും എങ്ങനെയാണ് സ്വീകരിച്ചിരിക്കുക - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ